CHAPTER - 21

83 9 18
                                    

Hi 🤨.









അസ്തമയ സൂര്യന്റെ അന്തി ചുവപ്പിൽ ആകാശം പല വർണങ്ങൾ വാരിത്തുവിയ ഒരു ചിത്രം പോലെ കാണപ്പെട്ടു .

മഞ്ഞയും ഓറഞ്ചും ഇടകലർന്ന നീല നിറവും മികവ് കൂട്ടിയ ആ ആകാശത്തിന് കീഴിൽ കടൽ തിരകൾക്ക് സാക്ഷിയായി അനേകം മനുഷ്യർ നില കൊണ്ടിരുന്നു .

ഒരു വശത്തായി കയ്യിലെ പട്ടം കാറ്റിൽ പറത്തുന്നത് കണ്ട് തുള്ളിച്ചാടുന്ന കുട്ടികളും , അവരുടെ ചിരികളും. എല്ലാം തിരയുടെ ശബ്ദത്തോട് ഇഴുകി ചേർന്നിരുന്നു.

ബുള്ളറ്റ്നോട് ചാരി നിന്നു കൊണ്ട് വിശാൽ പപ്പിയെ തന്നെ നോക്കി നിന്നു.

പദ്മിനിയാകട്ടെ മുന്നിൽ നിന്ന് കളിക്കുന്ന കുട്ടികളിലേക്കും അവരുടെ കളി ചിരികളിലേക്കും മിഴി നിറച്ചു നിൽപ്പാണ്, ആളിതൊന്നും അറിഞ്ഞിട്ടേ ഇല്ല.

ആ കുഞ്ഞുങ്ങളെ കുറച്ചു നേരം നോക്കി നിന്നതും ആൾക്ക് ചിപ്പിയെ മിസ്സ്‌ ചെയ്തു. അത് പറയാൻ വിശാലിനു നേരെ തിരിഞ്ഞതും അവൾ കണ്ടത് തന്റെ മുഖത്തേക്ക് നോക്കിയാൾ നിൽക്കുന്നതാണ്.

ഇതുകണ്ടതും ആ നുണക്കുഴികൾ വിടർന്നു. അവൾ അച്ചുവിന്റെ അടുത്തേക്ക് ചെന്നു.

"എന്താ മാഷേ ഇങ്ങനെ നോക്കണേ?. "

വിശാൽ അവൾക്ക് നേരെയായി മുഖം തിരിച്ചു, ശേഷം അവളുടെ കൈകൾ കോർത്തു പിടിച്ചു.

"ഏയ്‌, ഒന്നുല്ല. ഞാൻ ചുമ്മാ, ഈ മങ്ങിയ വെയ്ലിൽ തന്നെ കാണാൻ നല്ല ഭംഗിയുണ്ട്. അപ്പൊ പിന്നെ..."

പപ്പിയുടെ മുഖം ഇതുകേട്ടു ചുവന്നു വന്നു, പുഞ്ചിരിയോടെ അവൾ വീണ്ടും കടലിലേക്ക് നോക്കി.

" എടൊ, പോണ്ടേ നമുക്ക്?  "

അച്ചു പപ്പിയെ വിളിച്ചു.

" കൊറച്ചു നേരം കൂടെ. "

പപ്പി തിര കാണും വിതം തീരത്ത് ഇരിക്കാണ് , കൈ നീട്ടി കൊണ്ട് അവൾ അച്ചുവിനോട് അടുത്തിരിക്കാൻ വിളിച്ചു.

അച്ചുവും അവളുടെ അടുത്തായി ഇരിപ്പുറപ്പിച്ചു.

അവന്റെ തോളിലേക്ക് തല ചായിച്ചു കൊണ്ട് പപ്പി സംസാരിച്ചു തുടങ്ങി.

Kamu telah mencapai bab terakhir yang dipublikasikan.

⏰ Terakhir diperbarui: Jan 15 ⏰

Tambahkan cerita ini ke Perpustakaan untuk mendapatkan notifikasi saat ada bab baru!

STILL HERE (Yoonmin\Sugamon)Tempat cerita menjadi hidup. Temukan sekarang