The Truth behind the song

6 0 0
                                    

Full of loneliness
This garden bloomed
Full of thorns
I bind myself in this sand castle
ഉള്ളിൽ ഒതുക്കി വച്ച നഷ്ട്ട പ്രണയത്തിന്റെ കഥ പറയുന്ന "The Truth Untold "എന്ന ഗാനത്തിന്റെ ആദ്യത്തെ വരികളാണിവ.
You know that I can’t
Show you me
Give you me
I can’t show you a ruined part of myself
Once again I put a mask again and go to see you
But I still want you
ഈ വരികൾക്ക് എന്നിൽ വളരെയേറെ സ്വാധീനമുണ്ട് അഥവ ഈ വരികളാണ് എന്നെ ഈ പാട്ടിലേക്ക് കൂടുതൽ അടുപ്പിച്ചതെന്ന് തന്നെ പറയാം. പലവട്ടം ചിന്തിച്ചിട്ടുണ്ട് എന്താണ് The Truth Untold എന്ന് . വളരെ മനോഹരമായ ഈ വരികൾക്ക് പിന്നിലെ കഥയെന്തെന്ന്. ആ അന്വേഷണം എന്നെ കൊണ്ട് ചെന്ന് നിർത്തിയത് വടക്കൻ ഇറ്റലിയിലെ "La Citta Di Smeraldo" അഥവാ "The city of Smeraldo " എന്ന സ്ഥലത്താണ്. മനോഹരമായ ഈ ഗ്രാമത്തിൽ വലിയ ഒരു കൊട്ടാരവും അതിനോട് ചേർന്ന് ആരെയും ആകർഷിക്കുന്ന പൂന്തോട്ടവും ഉണ്ടായിരുന്നു. എന്നാൽ ഈ കൊട്ടാരത്തിൽ താമസിക്കുന്ന ആൾ വൈരൂപ്യനാണ് എന്നല്ലാതെ മറ്റൊരു വിവരവും ഗ്രാമവാസികൾക്ക് ഇല്ലായിരുന്നു.
ഇയാളെ കുറിച്ച് പല നുണ കഥകളും ഗ്രാമത്തിലെ സംസാര വിഷയമായിരുന്നു. പുറം ലോകവുമായി ഒരു ബന്ധവുമില്ലാത്തെ ഒറ്റപ്പെട്ട ജീവിതമാണ് നമ്മുടെ നായകൻ നയിച്ചിരുന്നത്.  ഏകാന്ത ജീവിതത്തിന്റെ വിരസത മാറ്റാനായി അയാൾ പൂക്കൾ നടുമായിരുന്നു. പെട്ടെന്ന് ഒരു ദിവസം നായകന്റെ ജീവിതത്തിലേക്ക് ഒരു യുവതി കടന്നുവരുകയാണ്. പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാത്ത നായകൻ ഭയന്ന് ഒളിക്കുകയാണ്. അവിടെ അവൻ കണ്ട കാഴ്ച്ച ഈ യുവതി തന്റെ തോട്ടത്തിൽ നിന്ന് പൂക്കൾ പറിക്കുന്നതാണ്. അവൻ ക്ഷുഭിതനായ ങ്കിലും അവളുടെ മുൻപിൽ പോകാൻ പേടിയായതിനാൽ അവൻ ഇതെല്ലാം ഒളിച്ചിരുന്ന് കാണുകയാണ്. അങ്ങനെ പൂക്കൾ മോഷ്ട്ടിക്കുന്നത് യുവതി പതിവാക്കുകയും ചെയ്യുന്നു. അവളുടെ ദാരിദ്രം കാരണമാണ് അവൾ മോഷ്ട്ടിക്കുന്നതെന്ന് മനസിലാക്കിയ നായകന് അവളോട്‌ എന്തെന്നില്ലാത്ത അടുപ്പം തോന്നുകയും അവർക്കായി വിശിഷ്ടമായ പൂവ് നിർമ്മിക്കാൻ അവൻ തീരുമാനിക്കുകയും ചെയ്യുന്നു. പക്ഷേ അതിന് ശേഷം അവൻ അവളെ കണ്ടിട്ടില്ല. അതെ അവൾ മരണമടഞ്ഞു എന്ന ദുഃഖ വാർത്തയാണ് അവനെ തേടിയെത്തിയത്. അവളുടെ മരണശേഷം നായകന്റെ ചിന്തകളാണ് The Truth Untold എന്ന മനോഹരഗാനമായി നാം കേൾക്കുന്നത്.
Maybe back then
A little
Just this much
If I had the courage to stand before you
Would everything be different now.
എന്നാൽ വിരൂപനായ നായകന്റെ മാത്രം വികാരങ്ങളാണോ ഈ വരികൾ ആവിഷ്കരിക്കുന്നതെന്ന് ചോദിച്ചാൽ അല്ല എന്ന് തന്നെ ആണ് എന്റെ ഉത്തരം. പലപ്പോഴും നമ്മുടെ ചെറിയ ഭയങ്ങളാണ് വളരെ വലിയ കാര്യങ്ങളിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നത്. എന്നാൽ അവ നമ്മിൽ ഉണ്ടാക്കുന്ന നഷ്ട്ടം വിലമതിക്കാനാവാത്തതാണ് എന്ന് നാം മനസ്സിലാക്കുമ്പോൾ വളരെ വൈകിയിട്ടുണ്ടാവും. അത് കൊണ്ട് ഓരോ അവസരങ്ങളും കൈപിടിയിലൊതുക്കി ജീവിതത്തിലെ സന്തോഷങ്ങൾ നേടാൻ തന്നെയല്ലേ "The Truth Untold "എന്ന ഈ മനോഹര ഗാനം നമ്മളോട് പറയുന്നത്.
"Don't wait for the chance to grab you.
Let you grab the chance"

The Truth Untold by BTS (A song Analysis )Where stories live. Discover now