ഭാഗം 2 🌸

652 90 125
                                    

.

🌿

.

🌿

.

🌿

കതകിൽ തട്ടി അച്ഛനെയും അമ്മയെയും ഉണർത്തിയപ്പോൾ വെളുപ്പിന് 2 മണി.

അസമയത്തുള്ള വരവായത് കൊണ്ടാവാം അമ്മ പരിഭ്രമത്തോടെയാണ് കതക് തുറന്നത്.

ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി അറിയാം എന്ന ഭാവത്തോടെ പുറകിൽ അച്ഛനും...

" ശ്രീയെ... എനിക്കവളെ ഇഷ്ടമാണ്. കല്യാണം കഴിച്ചു കൂടെ ജീവിക്കാനുള്ള ഇഷ്ടം.. അല്ല പ്രണയം!!!!"

മുഖവുര ഒന്നുമില്ലാതെ, ഞാനത് പറഞ്ഞു നിർത്തി.

ഒന്നും മനസിലാകാതെ അമ്പരപ്പോടെ അമ്മ നിന്നപ്പോൾ, എല്ലാം രാവിലെ സംസാരിച്ച് ഒരു തീരുമാനത്തിലെത്താം എന്ന് പറഞ്ഞ് അച്ഛൻ എന്നെ റൂമിലേക്ക് വിട്ടു.

അമ്മയെ ഒന്ന് നോക്കി ഞാൻ മുറിയിലേക്ക് പോയി. ഉറങ്ങിയില്ല; നേരം വെളുക്കുന്നതിനായുള്ള കാത്തിരിപ്പ്.

അച്ഛൻ എന്താവും പറയാൻ പോകുന്നത് എന്നോർത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു.

രാവിലെ തന്നെ അച്ഛന്റെ അടുത്തേക്ക്...

അച്ഛന്റെ തീരുമാനം കേട്ട് ഞാനൊന്ന് പകച്ചു.

"നമ്മൾ ശ്രീപാർവ്വതിയുടെ വീട്ടിൽ പോകുന്നു. അവളെ ഇങ്ങോട്ട് കൂട്ടി കൊണ്ട് പോരുന്നു; ആ കുട്ടിക്ക് സമ്മതമാണെങ്കിൽ നിന്റെ പെണ്ണായിട്ട്.
എതിർപ്പുകൾ ഉണ്ടാവും പക്ഷെ നമ്മുക്ക് വഴി ഉണ്ടാക്കാം."

ഇത് പറയുന്ന പോലെ അത്ര എളുപ്പമാകില്ല. അവളെ കാണാൻ ശ്രമിച്ചിട്ടു കൂടി നടന്നിട്ടില്ല. അപ്പോഴാണ് വീട്ടിൽ നിന്നും ഇറക്കി കൊണ്ട് വരാൻ പോകുന്നത്. അത് തന്നെയല്ല വിശ്വ ഇതറിഞ്ഞാൽ വെറുതെ ഇരിക്കുമോ??

"ഒരു പാരിജാത പ്രണയം" 🌸Where stories live. Discover now