🌸 Final Part 🌸

590 109 462
                                    

🍁

.

🍁

.

🍁

ഈശ്വരാനുഗ്രഹം എന്നാണോ ഭാഗ്യമെന്നാണോ പറയേണ്ടത് എന്ന് എനിക്കറിയില്ല. ശ്രീയ്ക്കും എന്റെ കുഞ്ഞിനും തുണയായി അന്ന് എനിക്ക് പകരം അവിടെ എത്തിയത് കാശിനാഥനാണ്..!!

അയാൾ അവിടെ എങ്ങനെ എത്തിപ്പെട്ടു എന്നൊന്നും അറിയില്ല. പക്ഷെ കാശി അവിടേയ്ക്കെത്താൻ ഒരു നിമിഷം വൈകിയിരുന്നുവെങ്കിൽ.....

എന്റെ ശ്രീ..... ഞങ്ങളുടെ കുഞ്ഞ്...... എനിക്കത് ആലോചിക്കാൻ പോലും വയ്യ!!!!

Unconscious ആയ ശ്രീയേയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയാണ് കാശി എന്നെ വിളിച്ചു വിവരം പറയുന്നത്.

കേട്ടപ്പോഴേ നെഞ്ച് പിളർന്ന് പോയ പോലെ തോന്നി. ഭ്രാന്ത്‌ പിടിച്ചവനെ പോലെയാണ് ഞാൻ ആശുപത്രിയിലേക്ക് പാഞ്ഞത്. വളരെയധികം ശ്രദ്ധിക്കണമെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നതാണ്. ശ്രീയ്ക്ക്, അരുതാത്തത് എന്തെങ്കിലും സംഭവിച്ചു കാണുമോ??? അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല!!!

ഇത്രയധികം ഭയപ്പെട്ട ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല!!!!

അമ്മ കിടക്കുന്ന അതേ ഹോസ്പിറ്റലിലേക്കാണ് കാശി അവളെ കൊണ്ട് പോയത്.

ഞാൻ അവിടെ എത്തുമ്പോഴേക്കും ഡോക്ടർ ശ്രീയെ ചെക്ക് ചെയ്ത് കഴിഞ്ഞിരുന്നു. പെട്ടെന്നുള്ള ഷോക്ക് കാരണം ബോധം പോയതാണെന്നും അമ്മയും കുഞ്ഞും സുഖമായിട്ട് ഇരിക്കുന്നു എന്നുമുള്ള ഡോക്ടറിന്റെ വാക്കുകൾ കേട്ടപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്.

"ഒരു പാരിജാത പ്രണയം" 🌸Where stories live. Discover now