നെഞ്ചോരം നീയേ..... 💗

374 67 35
                                    

പിറ്റേന്ന്.......

മാളു കൃഷ്ണന്റെ ഒപ്പം ടൗൺ വരെ പോയിരിക്കുകയാണ്‌.....

അത് കൊണ്ട് തന്നെ കാവ്യ വെറുതെ അത് വഴി ഒക്കെ നടപ്പ് ആയി....

അപ്പോഴാണ് അവൾ ഒരു സാധനം കാണുന്നത്

അപ്പോഴാണ് അവൾ ഒരു സാധനം കാണുന്നത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ചെറി..

അല്പം മുകളിലാണ് അത് നിൽക്കുന്നത്...

അവളുടെ പൊക്കത്തിനു അത് പറിക്കാൻ കയ്യ് എത്തില്ല....

എന്ത് ചെയ്യും എന്ന് അറിയാതെ നോക്കുമ്പോഴാണ് അതിന്റെ അടുത്ത് നിൽക്കുന്ന പേര മരം ശ്രെദ്ധിക്കുന്നത്...

പേരയുടെ കൊമ്പിൽ നിന്നാൽ പറിക്കാൻ പറ്റും....

അവൾ ഒന്ന് ചുറ്റിനും നോക്കി... പിന്നെ അതിന്റെ കൊമ്പിലേക്ക് കയറി....

കയറി നിൽക്കണ്ട താമസം പിന്നിൽ നിന്നും ഒരു വിളി....

മാധവ് : ഡീ....

സൗണ്ട് കേട്ടപ്പോഴേ അവൾക്ക് ആളെ പിടി കിട്ടി...

കാവ്യ : ഞാൻ ഈ കൊമ്പത്തു കേറുമ്പോ കറക്റ്റ് ആയിട്ട് നീ ഇങ്ങേരെ ഇങ്ങനെയാ എത്തിക്കണേ എന്റെ ഭഗവാനെ....

അവൾ പതുക്കെ പറഞ്ഞു....

അവനെ നോക്കിയപ്പോൾ എപ്പോഴുമുള്ള സ്ഥായിഭാവത്തിൽ നിൽപ്പ് ആണ്....

കാവ്യ : മ്മ്.... എന്താ...?

കുരുത്തക്കേട് ഒപ്പിക്കുമ്പോഴും attittude നു കുറവ് ഒന്നും ഇല്ല........

മാധവ് : നിനക്ക് നിലത്തു നിൽക്കാൻ അറിയില്ലേ...?? ഇപ്പോഴും എവിടേലും വലിഞ്ഞു കേറിക്കോണം....

കാവ്യ : ഞാൻ ദേ അത് പറിക്കാൻ വേണ്ടി കേറിയതാ...

അവൾ മുകളിൽ നിൽക്കുന്ന ചെറി ചൂണ്ടി കാണിച്ചു...

ℙ𝕦𝕣𝕡𝕝𝕖 𝕊𝕙𝕠𝕣𝕥𝕤 Where stories live. Discover now