എട്ട്

195 39 18
                                    

ഋതു അവളുടെ ഓഫീസിൽ പുതിയ ട്രൈനീസിനെ നിയോഗിക്കുന്ന തിരക്കിലാണ്. മെയിൽ അയച്ചവരിൽ നിന്നു ക്വാളിഫിക്കേഷൻ ഉള്ള അപ്ലിക്കേണ്ട്സിനെ സെലക്ട്‌ ചെയ്തു അവരെ ഇന്റർവ്യൂനു വരാൻ നിർദേശിച്ചു കൊണ്ടും, സെലക്റ്റ് ആകാത്തവരോടു ആ വിവരവും ധരിപ്പിച്ചു മെയിൽ അയക്കണം...

രാഹുലും അവരുടെ ടീം മെമ്പറായായ ആശയും ഉണ്ട് കൂടെ...

ആശ : ഈ കൂട്ടി കൊള്ളാലോ... വന്നു കഴിഞ്ഞ ഇവിടുത്തെ കോഴിക്കുഞ്ഞിങ്ങൾ എല്ലാം ഉണരൂ....

ഒരു പ്രൊഫൈൽ നോക്കി അവർ പറഞ്ഞു...

രാഹുൽ : അങ്ങനെ look നോക്കി മാത്രം നമുക്ക് ആളെ എടുക്കാൻ പറ്റുവോ ആശ ചേച്ചി...

രാഹുൽ ചിരിയോടെ പറഞ്ഞതും ഋതുവും ചിരിച്ചു...

ആശ : അയ്യോ മോനെ... നി പേടിക്കണ്ട ആ കോഴികളുടെ ഇടയിൽ നി പെടില്ല...

ഋതു : അത് ശെരിയാ... ക്യു നിക്കുവല്ലേ ആൾകാർ എന്നാലോ രാഹുൽ തിരിഞ്ഞു നോക്കില്ല...

രാഹുൽ : നിങ്ങൾക്കു ഇതല്ലാതെ വേറെ ഒന്നും പറയാനില്ലേ... പോയി വർക്കിൽ ഫോക്കസ് ചെയ്‌...

ആശ & ഋതു : ഓക്കെ രാഹുൽ സർ....

ചിരിയോടെ പറഞ്ഞു ഋതു അവളുടെ സ്ക്രീനിലേക്കു നോക്കി... പക്ഷെ പെട്ടന്നു അവളുടെ മുഖത്തു നിന്നും ആ ചിരി മാഞ്ഞിരുന്നു...

ഋതുവിന്റെ കൈകൾ എന്തോ വിറച്ചു, ചുണ്ടിൽ ചെറിയ വിയർപ്പു പൊടിഞ്ഞു...

സ്ക്രീൻ തെളിഞ്ഞു വന്നത് കാവ്യയുടെ ബിയോഡേറ്റ ആയിരുന്നു...

ആശ : അണ്ടർ ക്വാളിഫൈഡ് ആണല്ലോ.. ഇവരൊക്കെ എന്തിനാണോ വെറുതെ മെയിൽ അയച്ചു സമയം കളയുന്നത്...

ഋതുവിന്റെ സ്‌ക്രീനിൽ തെളിഞ്ഞു വന്ന ബിയോഡേറ്റ കണ്ടു ആശ പറഞ്ഞു...

വീണ്ടും അവർ അവരുടെ ജോലികളിലേക്കു തിരിഞ്ഞു അപ്പോഴും ഋതു ആ സ്ക്രീനിലേക്കു തന്നെ നോക്കിയിരുന്നു....

പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒന്ന് അവളുടെ മനസിലോടെ കടന്നുപോയി....















ഹോസ്റ്റൽ റൂമിൽ നിന്നു പുറത്തേക്കുള്ള ജനൽ തുറന്നു അവിടേക്കു നോക്കിയിരിപ്പാണ് കാവ്യാ.. വേറെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ശീതൾ രാവിലെ തന്നെ ജോലിക്കിറങ്ങി...

आप प्रकाशित भागों के अंत तक पहुँच चुके हैं।

⏰ पिछला अद्यतन: May 10 ⏰

नए भागों की सूचना पाने के लिए इस कहानी को अपनी लाइब्रेरी में जोड़ें!

Red Stringजहाँ कहानियाँ रहती हैं। अभी खोजें