ഭാഗം 8

478 52 11
                                    

തളിക്കോട്ടയിലേക്കുള്ള യാത്ര തുടങ്ങിയിട്ടിപ്പോൾ ഏകദേശം 1 മണിക്കൂറായി കാണും.  ഓരോരുത്തരും അവരവരുടെ ചിന്ത ലോകത്താണ്.

യാത്ര തുടങ്ങിയത് മുതൽ സായ്‌ക്കു എന്തോ ഒരു ആകാംക്ഷ പോലെ.  അവിടെ ഏതോ ഒരു രഹസ്യം തന്നെയും കാത്തിരിക്കുന്നെന്നു ആരോ അവനോടു മന്ത്രിക്കുന്നത് പോലൊരു തോന്നൽ.  ഈ കേസ് എപ്പോഴൊക്കെയോ അവന്റെ ജീവിതം മാറ്റി മറിക്കുന്നു.

ആ 5 പേർ ! അവർ ആരാണ്? അവർക്കെന്താണ് സംഭവിച്ചത്? രാജ് നഗറും അവിടെയുള്ളവർക്കും എല്ലാം എന്ത് സംഭവിച്ചു.  ഉത്തരം കിട്ടാൻ ഒരുപിടി ചോദ്യങ്ങൾ മനസ്സിൽ കൂട്ടിവച്ചുള്ള ഈ യാത്ര തന്നെ എങ്ങോട്ടാണ് കൊണ്ട് പോകുന്നത്.  സായിയുടെ മനസ്സ് എങ്ങോട്ടെന്നില്ലാതെ സഞ്ചരിക്കുകയാണ്....

സായി....  സായി.... പെട്ടെന്ന് തന്നെയാരോ വിളിക്കുന്നതവൻ അറിഞ്ഞു. കണ്ണ് തുറന്നു നോക്കിയപ്പോൾ എല്ലാവരും നല്ല ഉറക്കത്തിലാണ്. സമയമെത്രയായി എന്ന് പോലും അവനൊരു ധാരണയുമില്ല.  മൊബൈലെടുത്തു സമയം നോക്കിയപ്പോൾ സായി അത്ഭുതപ്പെട്ടു പോയി.  ഏകദേശം ഒരു 4 മണിയോടടുത്തായിരിക്കുന്നു.  ഇത്ര നേരം താൻ ഉറങ്ങുകയായിരുന്നെന്നോ? പക്ഷേ?

ഇതെവിടെയെത്തി? സായി പുറത്തേക്കു നോക്കിയപ്പോൾ ഒരു ഉൾനാട് ആണെന്ന് അവനു മനസ്സിലായി.  അപ്പോഴാണ് അവൻ അത് ശ്രദ്ധിച്ചത്...  ദൂരെയായിട്ടൊരു ബോർഡ്‌ കാണുന്നു.  വാഹനം അങ്ങോട്ടടുക്കും തോറും ബോർഡിലെ അക്ഷരങ്ങൾ വ്യക്തമാകുന്നുണ്ട്. തളിക്കോട്ട അവസാനിക്കുന്നു എന്ന് സൂചിപ്പിക്കുന്ന ബോർഡ്‌ ആയിരുന്നു അത്. 

അവൻ പെട്ടെന്ന് തന്നെ ഡ്രൈവറോട് വാഹനം നിർത്താൻ പറഞ്ഞു.  സായിയുടെ ശബ്ദം കേട്ടിട്ടെന്ന വണ്ണം എല്ലാവരും ഉറക്കത്തിൽ നിന്നുണർന്നു.

ജീവൻ : എന്തുപറ്റി സായി?  നമ്മൾ എത്തിയോ?

സായി : ജീവൻ,  നമ്മൾ തളിക്കോട്ടയുടെ അതിർത്തിയിലാണ്. ഇനി വന്ന വഴി മുഴുവൻ തിരിച്ചു പോകണം.

ഷാൻ : ദൈവമേ.....  നമ്മളാരും അറിഞ്ഞത് പോലും ഇല്ല. അല്ല...  എല്ലാവരും ഉറങ്ങുകയായിരുന്നോ?

ആരോ ഒരാൾWhere stories live. Discover now