ഭാഗം 11

399 41 13
                                    

സായി... സുധാകരേട്ടൻ എത്തിയെന്നു തോന്നുന്നു. ഒരു വാഹനത്തിന്റെ ശബ്ദം കേട്ടില്ലേ. ഷാൻ ഉറക്കെ പറഞ്ഞു.

ജീവൻ : അത് സുധാകരേട്ടൻ തന്നെയാണ്.  എല്ലാവരും വരൂ.. നമുക്ക് പോകാം..

സായി : പെട്ടെന്നാകട്ടെ.. നമുക്ക് തളിക്കോട്ട സ്റ്റേഷനിൽ ഒന്നു കയറേണ്ടതുണ്ട്.... വരൂ.... 

എല്ലാവരും കാടു പിടിച്ച ആ വഴിയിലൂടെ തിരിച്ചു നടക്കാൻ തുടങ്ങി.  അപ്പോഴാണ് സായി അത് ശ്രദ്ധിച്ചത്... സാറ കൂടെയില്ല...  അവൻ പുറകോട്ടു തിരിഞ്ഞു നോക്കിയപ്പോൾ ആ ആൽമര ചോട്ടിൽ വീണ്ടും അവളെ കണ്ടു. നേരത്തേതിന് സമാനമായി കാറ്റ് വീശുന്നുണ്ടായിരുന്നു അവൾക്കു ചുറ്റും.  പക്ഷേ അപ്പോഴാണവൻ അത് ശ്രദ്ധിച്ചത് അവൾക്കു ചുറ്റും മാത്രമാണാ കാറ്റ്.  മറ്റെവിടെയുമില്ല... അവൻ കണ്ണിമ ചിമ്മാതെ അവളെ തന്നെ നോക്കി നിന്നു.

സാറാ... സാറാ... നീ എന്താ അവിടെ ചെയ്യുന്നത്?  വാ.. സമയം വൈകി തുടങ്ങി.. ജീവൻ ഉറക്കെ വിളിച്ചു പറഞ്ഞു അവളുടെ അടുത്തേക്ക് നീങ്ങി.  അവളുടെ കൈ പിടിച്ചു തിരികെ നടക്കാൻ തുടങ്ങി.  അവളുടെ മുഖം കണ്ടാലറിയാം അവിടെ നിന്നും തിരിച്ചു പോരാൻ അവൾ ആഗ്രഹിക്കുന്നില്ലെന്ന്... 
ജീവൻ സായിയുടെ അടുത്തേക്കെത്തി അവനോടു പറഞ്ഞു, സായി നീ ഇതെവിടെ നോക്കി നിൽക്കുകയാ..  പെട്ടെന്നു വാ.. അതും പറഞ്ഞവൻ മുന്നോട്ടു നടന്നു.  സായിയും പുറകെ നടന്നു.

റോഡിലെത്തി എല്ലാവരും വണ്ടിയിൽ കയറി.

ആദ്യം ഒന്നു കുളിച്ചു ഫ്രഷ് ആകണം. ഇവിടെ അടുത്തെവിടെയെങ്കിലും നല്ല ഹോട്ടൽ ഉണ്ടെങ്കിൽ അങ്ങോട്ട്‌ കൊണ്ട് പോകൂ. ഷാൻ ഡ്രൈവറോട് പറഞ്ഞു.

സായിയുടെ മനസ്സ് അവിടെങ്ങുമായിരുന്നില്ല. ജീവൻ അവളുടെ കൈ പിടിച്ചു നടന്നപ്പോൾ അവന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നിയതു പോലെയായിരുന്നു. എന്തിന്?  ജീവനെന്റെ പ്രിയപ്പെട്ട സുഹൃത്തല്ലേ? അവളെന്റെ ആരുമല്ല... മാത്രമല്ല അവൾ സംശയത്തിന്റെ നിഴലിലാണ്.  എന്നിട്ടും.....
എങ്കിലും എവിടെയോ ഞാൻ സ്വാർത്ഥനായി പോകുന്നത് പോലെ.  എന്നോട് മാത്രമായി അവൾ പലതും പറയണമെന്ന് ആഗ്രഹിച്ചു പോകുന്നു. ഇല്ല... ഞാൻ എന്തിനാണിങ്ങനെയൊക്കെ ചിന്തിക്കുന്നത്?  ഈ കേസ്, അതാണേറ്റവും വലിയ ലക്ഷ്യം... പിന്നെ എന്റെ ജീവനും ഷാനും... അതിലും വലുതായിട്ടൊന്നും ഇല്ല..

ആരോ ഒരാൾWhere stories live. Discover now