സ്വപ്നലോകം..

568 54 21
                                    

"ആഷി.. ആഷി...
അവൾ എല്ലാരും കേൾക്കുമാറ് വിളിച്ചിട്ടും അകത്തു നിന്നും യാതൊരു അനക്കവും ഇല്ല..

" ഇതെവിടെ പോയി കുഞ്ഞു  ആഷി..?

" കുഞ്ഞു വിളിച്ചു നോകിയെ..

"ചീ ചീ...കുഞ്ഞുമോനും അവന്റെ ഭാഷയിൽ വിളിച്ചുനോക്കി..

ഇല്ല ഒരു മറുപടിയും ഇല്ല വീടിന്റെ അകം ആകെ നോക്കി
അല്ലാഹ് ഇവൾ എവിടെ പോയി ആവോ
അനിയത്തികുട്ടി ആകെ പേടിച്ചു...

"മൂത്തു.... ആഷി ഇവിടെങ്ങാനും വന്നോ? അവളുടെ വീട്ടിൽ ഇല്ലാലോ...

"അവിടെ ഇല്ലാതെ pinne.. ?
ഉമ്മ സംശയം പ്രകടിപ്പിച്ചു..

" ഇല്ല മൂത്തു അകം ഒക്കെ നോക്കി ഞാനും കുഞ്ഞും..

"അല്ലാഹ്..
ഉമ്മ ആകെ ബേജാറായി  ഇനി എന്താ ചെയ്യുക..?
ആരോടാ പറയുക ?
നാണക്കേടാവുമോ എന്നോർത്തു പലതും ചിന്തിക്കാൻ തുടങ്ങി...

"നീ അവളുടെ ഫോണിലേക്കു ഒന്ന് വിളിച്ചു നോക്കിയേ..

ഉമ്മ അനിയത്തിയോട് പറഞ്ഞു..

"റിങ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല..

"അവള് പറയുന്ന പോലെ വല്ലതും ചെയ്തോ..?

" എന്നും പറയാറില്ലെ ഞാൻ എവിടേലും ഇറങ്ങി പോവും ആരുടെയും കൂടെ ഒന്നുമല്ല
സമാധാനം കിട്ടുന്ന എവിടേക്കെങ്കിലും എന്നൊക്കെ
അങ്ങിനെ ചെയ്തോ അവൾ..?

ഉമ്മ സംശയം പ്രകടിപ്പിച്ചു

"" ആ..

അനിയത്തിയും അത് ശെരിവെച്ചു..

" പക്ഷെ ഒരു സൂചന എങ്കിലും തരാതെ പോവില്ല എന്ന് പറയാറുണ്ടല്ലോ അങ്ങനെ ഒന്നും പോവൂല ഉമ്മ..

അനിയത്തിയും അനിയത്തികുട്ടിയും ഉമ്മാനെ സമാധാനിപ്പിച്ചു..

"എനിക്കു എന്താ ചെയ്യണ്ടേ എന്നറീല്ല നീ ഉപ്പാനെ വിളിച്ചേ..

" മൂത്തു.. അതിനു മുൻപ് നമ്മുക്കു ഒന്നുകൂടി ആഷിയുടെ വീട്ടിൽ നോക്കിയൊക്കാം..

ആ അഭിപ്രായത്തോട് 3പേരും ശെരിവെച്ചു പകുതി പ്രധീക്ഷയോടെ അവർ ഒന്ന് കൂടി അവളുടെ വീടാകെ തിരഞ്ഞു..

കുഞ്ഞുമോൻ ചീ... എന്ന് അവന്റെ ഭാഷയിലും വിളിച്ചുനോക്കുന്നുണ്ടായിരുന്നു..

"ഇവിടെ എവിടെയും ഇല്ല അല്ലാഹ് ഞാൻ ഇനി എന്താ ചെയ്യാ ?
ഈ പെണ്ണിത് എന്ത് തീരുമാനിച്ചിട്ടാ..?
ബാക്കി ഭാഗം പൂർത്തിയാക്കാൻ കഴിയാതെ ഉമ്മ അവിടെ ക്ഷീണത്തോടെ ഇരുന്നു....

"മൂത്തു..
"  ദേ ആഷി ഇവിടെ ഉണ്ട്..

അനിയത്തികുട്ടി ഉമ്മാനേം അനിയത്തിയേം നീട്ടി വിളിച്ചു.

കുഞ്ഞു മോൻ അവളുടെ മടിയിൽ കയറിയിരുന്ന് അവന്റെ ഭാഷയിൽ സംസാരവും പ്രതിഷേധവും ഒക്കെ പ്രകടിപ്പിക്കാൻ തുടങ്ങി..

അപ്പോഴാണ് അവൾ ശ്രദ്ധിച്ചേ ഉമ്മ ആകെ ടെൻഷൻ ആയപോലെ.
അനിയത്തി സഹതാപത്തോടെയും..

അനിയത്തികുട്ടി അത്ഭുതത്തോടെയും എന്നെ തന്നെ നോക്കുന്നു..

"എന്ത്പറ്റി നിങ്ങൾക്ക് ഒക്കെ.. ?

"marju.. ഇവിടെ വന്ന് നിന്നെ വിളിച്ചപ്പോൾ നിന്നെ കാണുന്നില്ല എന്ന് പറഞ്ഞു ഞങ്ങൾ call ചെയ്ത് നോക്കി ഒരു മറുപടിയും ഇല്ല..

. ഉമ്മ ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു അവൾക് അതൊന്നും വല്ല്യ കാര്യമായി തോന്നിയില്ല..

" മ് മ്..

എന്ന മൂളലിൽ അവൾ വാക്കുകൾ അവസാനിപ്പിച്ചു..

"""" അവൾ അപ്പോഴും അവളുടെ സമാധാനത്തിന്റെ "വീടായ "സ്വപ്ന ലോകത്തു തന്നെയായിരുന്നു..ഏകയായി..

ജീവിതത്തിലെ സങ്കടങ്ങൾ കൊണ്ട്
അവളുടെ ജീവിതം പോലും സ്വപ്നമായി തീർന്നിരുന്നു... """

(സ്വപ്നം കൊണ്ട് കൂടുകൂട്ടി  വിലങ്ങു വീഴാത്ത പറവയായി മനസ്സ് പാറികളിക്കുമ്പോൾ ഓരോ വിളിച്ചുണർത്തലിലും യാഥാർത്ഥത്തിലേക്കുള്ള തുറിച്ചുനോട്ടം അവളെ ഭയപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്നു )

കഥ ഇഷ്ടപ്പെട്ടെങ്കിൽ vote ചെയ്തേക്കണേ... 😉😄

ഒളിച്ചോട്ടം... Wo Geschichten leben. Entdecke jetzt