ഒളിച്ചോട്ടം

140 14 17
                                    

"ദേ മനൂ നീ ഇപ്പോ ഇങ്ങനെയുള്ള വർത്താനം പറയരുത്.
നീ ഓർക്കുന്നുണ്ടോ ഞാൻ അന്ന് നിന്റെ കൂടെ ഇറങ്ങി വരുമ്പോൾ നീ പറഞ്ഞത്..??

" ആ അന്ന് പലതും പറയും മുത്തെ പൊന്നെ എന്നൊക്കെ വിളിക്കുകയും ചെയ്യും
അന്ന് എനിക്ക് നിന്നോട് തോന്നിയത് പല ഫിലിമിലും കണ്ടത് പോലെ ഒരു ഉമ്മച്ചി കുട്ടിയേ പ്രേമിക്കണം ചുറ്റി കറങ്ങണം എന്നൊക്കെയെ ഉള്ളു
ബട്ട് നിന്നോട് ആരാണ് സീരിയസായി എടുക്കാൻ പറഞ്ഞത് .....???

"ദേ മനു നീ ഇങ്ങനെയൊന്നും പറയരുത് എനിക്ക് സഹിക്കാൻ പറ്റില്ല....

" പറ്റുന്നില്ലെങ്കിൽ പോയി ചാവെടീ.
ശല്യം.

" നിനക്കിപ്പോൾ ഞാൻ ശല്യം ആയല്ലെ?
അന്ന് നിനക്ക് എന്നോട് എന്തൊരു സ്നേഹമായിരുന്നു ....

"അതേടി സ്നേഹം തന്നെ പക്ഷേ നീ വിജാരിക്കുന്ന സ്നേഹമല്ല പലരും ഉമ്മച്ചി കുട്ടികളെ പ്രേമിക്കുന്നു ഒളിച്ചോടാന്നു അങ്ങനെയുളള ആ കാലത്ത് എനിക്കും തോന്നിയ ഒരു ആഗ്രഹം അത് മാത്രമാണ് നീ .....

''മനു നീ ഇങ്ങനെയൊന്നും പറയല്ലേ നമ്മുടെ കല്യാണം കഴിഞ്ഞിട്ട് കുറച്ച് മാസം ആവുന്നേ ഉള്ളു അപ്പോഴേക്കും ....

" അതേടി എനിക്ക് മെതിയായി നിന്നെ.
എന്തെ നിനക്ക് വേണേൽ പ്രേമിക്കാൻ വേറൊരുത്തനെ കിട്ടോ നോക്ക്.. നിന്നേപോലെയുള്ളവൾമാർക്ക് എത്ര വേണമെങ്കിലും കിട്ടുമല്ലൊ .
സ്വന്തം മാതാപിതാക്കളെ ഒഴിവാക്കി എന്റെ കൂടെ നിനക്ക് ഇറങ്ങി വരാനുള്ള മനസ്സ് വന്നെങ്കിൽ ഇനിയും നിനക്ക് പലരുടെ കൂടെയും ഇറങ്ങി പോവാൻ പറ്റും...

" ടാ ....

ടപ്പേ....

"ടി നശിച്ചവളേ എന്നെ തല്ലാൻ മാത്രമായോടി നീ??
ഇപ്പോ ഈ നിമിഷം ഇറങ്ങി കൊള്ളണം ഇവിടുന്ന് ..
നീ ഒരു പീറ പെണ്ണ് കാരണം ഒഴിവാക്കാൻ ഉള്ളതല്ല എനിക്കെന്റെ കുടുംബം ....

ഞാൻ അവരുടെ അടുത്തേക്ക് പോവുകയാണ്....

" മനു പ്ലീസ്... മനു ...

"നീ പോയി ചാവെടി ..
ഇന്നലെ കണ്ട നിന്നെക്കാൾ വലുത് 23 വർഷം എന്നെ പോറ്റി വളർത്തിയ എന്റെ മാതാപിതാക്കളാണ് അത് തിരിച്ചറിയാൻ ഞാൻ കുറച്ച് വൈകി പോയി എന്ന് മാത്രം ......

ഒളിച്ചോട്ടം... Where stories live. Discover now