സഫലമാവും ജന്മം

52 6 0
                                    

ജനി മൃതിയുടെ ഇടയിൽ കുറച്ചു ദിനങ്ങൾ,

ജീവിതമെന്നു അതിനെ വിളിപ്പൂ നമ്മൾ.

സഫലമോ വിഫലമോ ജന്മം ആരറിവൂ,

 ജന്മ വിജയത്തിൻ വിധികർത്താവാരെന്നറിയുമോ? 

സംശയം എന്തിനു, എൻ ജന്മ സഫലത,

നിർണയം എന്റെ കയ്യിൽ മാത്രം.

ജീവിത പാതയിൽ മിത്രങ്ങൾ ഉണ്ടെങ്കിൽ,

സഫലമായി ധന്യമായി ഈ ജീവിതം.

അന്യനുപകരമായി താങ്ങായി മാറിയാൽ,

ധന്യമായി വിജയമായി ഈ ജീവിതം.

ഏവർക്കും വെളിച്ചമായി തുണയായി മാറിയാൽ,

വിജയമായി, വെളിച്ചമായി ഈ ജീവിതം.

ആർക്കും ഉപദ്രവമായി മാറാതെ ജീവിച്ചാൽ,

നന്മയായി ശാന്തിയായി ഈ ജീവിതം.

ഏവർക്കും ഒരു തുണ ഒരു ചിരി നൽകിയാൽ,

പുണ്യമായി അർത്ഥമായി ഈ ജീവിതം.

ജീവൻ എടുക്കാൻ കഴിയും ഏവർക്കും,

ജീവൻ നല്കാൻ അവർക്കു കഴിയില്ലല്ലോ.

ദുഃഖമേകാൻ കഴിയും അനേകർക്ക് അനായാസം,

അതിലും അനായാസം സന്തോഷം നൽകാൻ.

എന്ന് മരിച്ചാലും ഓർമയിൽ ജീവിക്കും,

ചെയ്യും സൽക്കർമ്മം എന്നുമെന്നും.

മണ്ണായി ചാമ്പലായി മറഞ്ഞു പോയാലും ദേഹം,

നന്മയും, സ്നേഹവും വാഴുമെന്നും.

സഫലമീ ജീവിതം എന്ന് ഞാൻ ചൊല്ലിടും,

ഒരു സ്മരണയിൽ തെളിഞ്ഞു നിന്നാൽ.

സഫലമീ ജീവിതം വീണ്ടും ഞാൻ ചൊല്ലിടും,

നന്ദിയായി ഒരു മനസ്സിൽ നിന്നാൽ.

ദുഃഖം, വെറുപ്പ്, വിദ്വേഷം മറന്നിട്ടു,

എന്നും ഏവർക്കും സന്തോഷം നൽകിയാൽ.

സമാധാനം, സഹായം ഏവർക്കും നൽകിയാൽ,

ഹ്രസ്വമീ ജീവിതം എന്നും സഫലം, സുന്ദരം, അനശ്വരം.







 

സഫലമീ ജന്മമോ??Where stories live. Discover now