സുഹൃത്ത്

375 80 28
                                    

സോഹൻ!! ഇവൻ അവസാനം ഇങ്ങെത്തിയോ...ഞാൻ വിളിക്കാം എന്നു പറഞ്ഞു പോയവൻ ഇപ്പോൾ ഇതാ മൂന്ന് ദിവസത്തിനു ശേഷം, വന്നിരിക്കുന്നു ഞാൻ ദേഷ്യത്തോടെ അവനടുത്തേക്ക് നീങ്ങി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°

സോഹൻ മേനോൻ അഥവാ എന്റെ പാതി ജീവൻ എന്ന് പറയാം... ബാങ്കിൽ തിരിമറി നടത്തിയതിന് അച്ഛനെ അറസ്റ്റ് ചെയ്ത പോലീസുകാരന്റെ മകൻ, അച്ഛൻ ആ തെറ്റ് ചെയ്തിരുന്നോ ഇല്ലയോ എന്ന് തെളിയിക്കപ്പെടുന്നതിനു മുൻപ് തന്നെ അറസ്റ്റ് ചെയ്തു രണ്ടാം ദിവസം ഹാർട്ട് അറ്റാക്ക് വന്നു ലോക്കപ്പിൽ കിടന്നു അച്ഛൻ മരിച്ചു.

അന്ന് ഞാൻ പത്താം ക്ലാസിലും അനിയത്തി ലച്ചു അഞ്ചാം ക്ലാസ്സിലുമായിരുന്നു. കള്ളൻ മേനോന്റെ മക്കൾ എന്നു സ്കൂളിലെ എല്ലാവരും കളിയാക്കാൻ തുടങ്ങി. അവസാനം ടീസി വാങ്ങിച്ചു സ്കൂൾ മാറാൻ അമ്മ തീരുമാനിച്ചു. പക്ഷേ പത്താം ക്ലാസ്സ് ആയത് കാരണം എന്റെ പഠനത്തെ അത് ബാധിക്കും എന്നു പറഞ്ഞു, പെങ്ങളെ മാത്രം ദൂരെയുള്ള ഒരു അമ്മാവന്റെ വീട്ടിൽ നിർത്തി പഠിപ്പിച്ചു.

ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്ന എനിക്ക് ആ സംഭവത്തിനു ശേഷം ഒരു സുഹൃത്ത് പോലും ഇല്ലാതായി... ചില നാട്ടുകാരുടെ കളിയാക്കിയിട്ടുള്ള സംസാരവും, ഒക്കെ ഏറിയപ്പോൾ ഈ നാട് വിട്ട് വല്ലായിടത്തേക്കും പോയാലോ വല്ല ആത്മഹത്യയും ചെയ്താലോ എന്നു പോലും ചിന്തിച്ചു ഈ ലോകത്തെ തന്നെ വെറുതിരിക്കുന്ന സമയത്തായിരുന്നു സോഹന്റെ വരവ്, സോഹൻ മേനോൻ ഒരേ ക്ലാസ്സിൽ തന്നെയായിരുന്നു പക്ഷേ സർക്കിൾ ഇൻസ്‌പെക്ടറുടെ മകൻ എനുള്ളത് അന്ന് ക്ലാസ്സിൽ പ്രധാനമന്ത്രിയുടെ മകന്റെ സ്ഥാനത്തിന് തുല്യമായിരുന്നു. അതു കൊണ്ടു തന്നെ അഹങ്കാരത്തിന് കയ്യും കാലും വെച്ചവൻ എന്ന ഒരുത്തനായിരുന്നു ഇവനു എന്നെ പോലുള്ള ലാസ്റ്റ് ബെഞ്ചുക്കാരുടെ മനസ്സിൽ ഉണ്ടായിരുന്ന സ്ഥാനം. കൂടാതെ ഇപ്പോൾ ഇവന്റെ അച്ഛൻ കാരണമെല്ലേ എന്റെ അവസ്ഥ ഇങ്ങനെയായത് എന്നോർത്തുള്ള ചെറിയൊരു ദേഷ്യവും, അതു കൊണ്ടു തന്നെ ഇവൻ ആദ്യമായി അടുത്തേക്ക് വന്നപ്പോൾ കളിയാക്കാൻ വരുന്നതായിരിക്കും എന്നാണ് കരുതിയത്, പക്ഷേ അവൻ എന്നെ ഞെട്ടിച്ചു കൊണ്ടു സൗഹൃദത്തോടെ എന്നോട് സംസാരിക്കുകയാണ് ചെയ്തത്, പിന്നീടുള്ള എല്ലാ ദിവസവും അവൻ ഇത് തുടർന്നു. അപ്പോഴും എന്റെ സംശയം വിട്ടു പോയിട്ടില്ലായിരുന്നു. പിന്നീടെപ്പോഴോണ് എനിക്കവനെ വിശ്വാസം വന്നത് എന്നോർമയില്ല, അന്ന് തുടങ്ങിയ ആ സൗഹൃദം ഇപ്പോൾ പന്ത്രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു. ഇന്നും അതിനു ഒരു പോറൽ പോലും ഏറ്റിട്ടില്ല, ശരിക്കും പറഞ്ഞാൽ ഇന്നും പലർക്കും അത്ഭുതം തോന്നുന്ന ഒരു സൗഹൃദം. ഈ എനിക്ക് പോലും...

ജനലഴികൾക്കിടയിലൂടെDove le storie prendono vita. Scoprilo ora