വീഴ്ച്ച

472 72 215
                                    

ഇതൊരു ഷോർട്ട് സ്റ്റോറി അല്ല ഒരു ചെറിയ അനുഭവക്കുറിപ്പാണ്....

°°°°°°°°°°°°°°°°°°°°°°°°°°°°°°

'കൃത്യമായ ദിവസം ഓർമയില്ല 2014 ഏപ്രിൽ മാസത്തെ അവസാനദിനങ്ങളിൽ ഏതോ ഒരു ദിവസമാണ്, ഉമ്മയും ഉപ്പയും പിന്നെ രണ്ടു അനിയത്തിമ്മാരും സ്കൂൾ അവധിയായതിനാൽ ഷാർജയിലെ ഉപ്പയുടെ cosin brotherന്റെ അടുത്തേക്ക് പോയിരുന്നു.

അത് കൊണ്ട് തന്നെ വീട്ടിൽ ഞാനും സഹോദരിയും ( ജീവിതത്തിൽ ആദ്യമായിട്ടാണ് അവളെ സഹോദരി എന്നു വിളിക്കുന്നത്... അത് എനിക്ക് ചേരുകയും ഇല്ല,അതു കൊണ്ടു അവൾ എന്നു തന്നെ പറയാം...;)☺) അവളുടെ രണ്ടു വയസ്സുള്ള മോളും പിന്നെ ഞങ്ങളുടെ ഒരു കസിനുമായിരുന്നു അന്ന് വീട്ടിൽ ഉണ്ടായിരുന്നത്.

കുക്കിങ്ങിൽ നല്ല താൽപര്യം ആണെന്നൊക്കെ ഞാൻ പറഞ്ഞു നടക്കുമെങ്കിലും സാധാരണ ചോറും കറിയും പത്തലും ഒക്കെ ഉണ്ടാക്കുന്നതിൽ അവൾ (സഹോദരി😉) തന്നെയായിരുന്നു മുൻപിൽ, (അത് അന്നാണെന്നു മാത്രം, ഇപ്പോൾ ഞാൻ തന്നെയാട്ടോ അവളെക്കാൾ ബെറ്റർ(;...)

പക്ഷേ അന്ന് അവളുമായി എന്തോ ഒരു ചെറിയൊരു വഴക്ക് നടന്നതിനാൽ കുക്കിങ് ഇനി നിങ്ങൾ ചെയ്തോളൂ എന്നും പറഞ്ഞു അവൾ  ഞങ്ങളെ കിച്ചണിൽ ഉപേക്ഷിച്ചു പോയി. അങ്ങനെ എനിക്കും എന്റെ കസിനും അന്നത്തെ കുക്കിങ് ഏറ്റെടുക്കേണ്ടി വന്നു.

ഇറ്റാലിയൻ പാസ്ത, ഫ്രൈഡ്‌ റൈസ് , മക്രോണി etc... ഇങ്ങനെ കുറേ വലുതൊക്കെ ചിന്തിച്ചെങ്കിലും തിന്നാനെല്ലാതെ ഉണ്ടാക്കാൻ ഇതിന്റെയൊന്നും എ,ബി,സി,ഡി അറിയാത്തത് കൊണ്ടു അവസാനം അത് നേരിയരി കഞ്ഞിയിൽ എത്തിച്ചേർന്നു. അങ്ങനെ നേരിയരി കഞ്ഞിയും ചിക്കൻ ഫ്രൈയും ആക്കി ഞങ്ങൾ തീൻ മേശയിൽ എത്തിച്ചു.

സത്യം പറഞ്ഞാൽ നല്ല നെയ്ച്ചോറും ചിക്കൻ ഫ്രൈയുമായിരുന്നു ഞങ്ങൾ  ഉണ്ടാക്കാൻ വിചാരിച്ചിരുന്നത്. പക്ഷേ കൂടെ കുക്ക് ചെയ്യാൻ വന്ന കസിൻ ഒരു പക്കാ കഞ്ഞിയായത് കൊണ്ടായിരിക്കണം നെയ്ച്ചോർ ഉണ്ടാക്കി കഴിഞ്ഞപ്പോൾ അത് കഞ്ഞിപോലെ വെന്ത് പോയത്.

അങ്ങനെ കുറേ കളിയാക്കലുകൾക്ക് ശേഷം ഞങ്ങൾ മൂന്നുപേരും കഴിക്കാൻ ഇരുന്നു, സിസ്റ്ററുടെ മകൾ ഹയയും കൂടെ തന്നെ ഉണ്ടായിരുന്നു. ഞങ്ങൾ അങ്ങനെ  സംസാരിച്ചിരിക്കുമ്പോഴായിരുന്നു വികൃതിയിൽ  ഞങ്ങളുടെ കുടുംബത്തിൽ ഒന്നാം നമ്പറായ ഹയ കസേരയിൽ നിന്നും എന്തോ സർക്കസ് കളിക്കാൻ നോക്കിയപ്പോൾ നിലത്തേക്ക് തലയും കുത്തി വീണത്.

You've reached the end of published parts.

⏰ Last updated: Nov 15, 2023 ⏰

Add this story to your Library to get notified about new parts!

ജനലഴികൾക്കിടയിലൂടെWhere stories live. Discover now