part 1

952 56 5
                                    

*💞... ഒരു ലവ് സ്റ്റോറി... 💞*
------'''-----'-----""------'----"-----
  ജിദ്ദാ എയർപോർട്ടിൽ പ്ലെയിൻ ഇറങ്ങി ലെഗേജ്ഉം എടുത്ത് സെയ്താലിക്ക വാ മോനെ എന്നു പറഞ് മുന്നിൽ നടന്നു....നാലുകൊല്ലം ഇവിടെ സ്കൂളിൽ പഠിച്ചു പത്തു കഴിഞ്ഞു പോയതാ. . ഇപ്പൊ തിരിച്ചിങ്ങോട്ട് വരുമെന്ന് ഒരിക്കലും ആഗ്രഹിച്ചതല്ല.... എം ബി എ കഴിഞ്ഞപ്പോ ഏതെങ്കിലും കമ്പനിയിൽ ജോയിൻ ചെയ്തോളാം എന്നുപ്പയോട് പലവട്ടം പറഞ്ഞുനോക്കി ... സമ്മതിച്ചില്ല... അപ്പൊ ഇവിടുത്തെ ബിസിനസൊക്കെ ആര് നോക്കിനടത്തുമെന്നാ നീ കരുത്തിയേകണേ... എന്നെക്കൊണ്ടിനി പറ്റില്ല.നാട്ടിൽ സെറ്റ്‌ലാവണം ഇനി... എന്ന് ഉപ്പയുടെ ഉറച്ച സ്വരം . ... അങ്ങിനെയാ ഇങ്ങോട്ട് വന്നത്‌... ഒരു പ്രവാസിയാവാനാ എന്റെ വിധി...... എയർപോർട്ടിന്റെ മാറ്റം കണ്ട് കണ്ണോടിച്ചു നടന്നു..... ഉപ്പ വണ്ടിയും കൊണ്ട് കാത്തുനിൽക്കുന്നുണ്ട്.... മകന്റെ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു. റൂമിലെത്തുവോളം ഉപ്പയും സൈതാലിക്കയും ഒടുക്കത്തെ കത്തി.... സൈതാലിക്ക ഉപ്പയുടെ വിശ്വസ്‌ത കാര്യസ്ഥൻ ആണ്... മൂപ്പരുടെ നാട് കൊല്ലത്താ... മൂപര് കച്ചവടം വെച്ച് കടം കേറി... വീടും പറമ്പും കടക്കാര് കൊണ്ടുപോയോണ്ട് കുടുംബക്കാരാരും സഹായിച്ചില്ല... ഒരു ബാധ്യത ആവുമെന്ന് കരുതിയിട്ടാവും.. മൂന്ന് പെണ്മക്കളാണേ.... ഭാര്യയെയും മക്കളെയും ഭാര്യ വീട്ടിലാക്കി മൂപര് സൗദിക്ക് പോന്നു ... മക്കളുടെ കയ്യിലും കാതിലും കഴുത്തിലുമെല്ലാം ഉള്ളത് വിറ്റു പ്പെറുക്കിയാണ് സൗദിയിൽ വന്നത്‌.... ഉപ്പാന്റെ സൂപർ മാര്കെറ്റിലായിരുന്നു ജോലി....അഞ്ച് കൊല്ലമായി ഇപ്പൊ ഉപ്പയുടെ കൂടെയാണ്. വിശ്വസ്തൻ സൽസ്വഭാവി ദീനീ സ്‌നേഹി എന്നിങ്ങനെ സല്ഗുണ സമ്പന്നൻ.... ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഉപ്പ വിളിച്ചു സൈതാലിക്കക്ക് സ്ഥലം നോക്കാൻ പറഞ്ഞത്.... ഒന്നും വിലകൊണ്ട് ഒത്തുവന്നില്ല... അപ്പൊ ഞാനാണ് ഉപ്പയോട് പറഞ് ഞങ്ങളുടെ കവുങ്ങിൻ തോട്ടം കൊടുപ്പിച്ചത്... ആളില്ലാത്ത സ്ഥലമാണേലും പ്രകൃതി രമണീയമായ ഒരിടം ഇതുപോലെ ഞങ്ങൾക് വേറെയില്ല.... ഇതുകൊടുക്കാൻ പറയാൻ ഒരു കാരണം കൂടി ഉണ്ട്... അവിടേക്കു കവുങ്ങ് നനക്കാൻ വേനൽകാലത്ത് എന്നെയാണ് ഏല്പിക്കാറു. എനിക്ക് അതിലൊട്ടും താല്പര്യമില്ലായിരുന്നു.... ഞാനൊരു ദാനശീലനാണെന്ന് ഉപ്പാന്റെ മനസ്സിൽ തോന്നിക്കുകയും ചെയ്തു... ഞാനാരാ മോൻ... 😎😎 സൈതാലിക്കക്ക് സ്ഥലം കാണിച്ചുകൊടുത്തു വീടുപണി കഴിയും വരെ ഞാൻ കൂടെ ഉണ്ടായിരുന്നു... നല്ല കുട്ടി ആയോണ്ടൊന്നുമല്ല ഉപ്പാന്റെ ഓർഡർ ആയിരുന്നു... 😎 അങ്ങിനെ നമ്മുടെ സൈതാലിക്ക വീടൊക്കെ വെച്ച് നമ്മളെ നാട്ടിൽ കൂടി....കു ടിയിരിക്കൽ ഞങ്ങള് കുറച്ചു ചങ്ങാതിമാര് ജോറാക്കി നടത്തി.... ആരും ഇല്ലാത്തോർക് ഞമ്മള് മലപ്പൊറത്തെരു ചങ്ക് പറിച്ചും കൊടുക്കും ...... നാടുവിട്ട് എം ബി എ ക്ക്‌ ബാംഗ്ലൂരിൽ പോയേൽ പിന്നെ രണ്ടു കൊല്ലത്തിനു ശേഷം സൈതാലിക്കനെ ഒരാഴ്ച മുമ്പാ കാണുന്നെ....ടിക്കറ്റ് ഒരുമിച്ചെടുക്കാൻ ഉപ്പ പറഞ്ഞോണ്ട് വീട്ടിൽ പോയി കണ്ടത്... മൂപ്പരെ ഭാര്യ അയിഷാത്തയുടെ നല്ല കടുപ്പത്തിലൊരു ചായയും കുടിച്ച് ടിക്കറ്റ് എടുക്കാൻ പോയി... വാ തോരാതെ സംസാരിച്ചോണ്ട് എന്റെ ബൈക്കിന്റെ പിറകിന്ന് മൂപര് വീണിട്ടൊ ന്നുമില്ലെന്ന് മനസ്സിലായി... ഫ്രണ്ട്സിനെ വിട്ട് നാടും വിട്ട് വീടും വിട്ട് പ്രവാസിയാകാൻ താല്പര്യമേ ഇല്ലാത്ത എന്നെ അറുക്കാൻ കൊണ്ടുപോകുന്ന പോലെ പലതും പറഞ് മയക്കി സൈതാലിക്ക കൂട്ടിക്കൊണ്ടുവന്നു..... കുറേ കാലം എല്ലാരും ഇവിടായിരുന്നു.. അന്ന് ഉമ്മയും അനിയനും ഒക്കെ ഉണ്ടായിരുന്നു... ഇന്നിപ്പോ ഞാനും ഉപ്പയും... എനിക്കെല്ലാം പരിചയാക്കിത്തന്നു മുങ്ങാൻ ആണ് ഉപ്പയുടെ പ്ലാൻ... എന്റെ വിധി എന്താണാവോ പടച്ചോനെ.... ഈ മൂന്ന് ബെഡ്‌റൂമും കിച്ചനും ഹാളും ഉള്ള ഫ്ലാറ്റ് ആണ് ഇനിയെന്റെ ലോകം.... ഞാനും ഉപ്പയും ഇവിടെ ഒറ്റക്കാണ്... സൈതാലിക്ക ഇല്ലാത്ത കച്ചോടം ഇല്ലല്ലോ എന്റുപ്പക്ക്....ഇക്കാനെയും പണിക്കാരെയും അടുത്തുള്ള ഫ്ലാറ്റിൽ തന്നെയാണ് ഉപ്പ താമസിപ്പിച്ചത്.... എനിക്ക് അതുകൊണ്ട് ബോറടിച്ചില്ല... ഇകാമാ ശെരിയാവുവോളം ഞാനവിടെത്തന്നെ ആയിരുന്നു.... ഇക്കയുടെ ഫുഡ് അടിപൊളിയാ... ഞാനിടക്കിടക്ക് പൊക്കിപ്പറയും... അതുകൊണ്ട് വയറു നിറയാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല.... ഇക്കാ എന്തു ഫോണാ ഇത്... ഒരു ഗൾഫുകാരന്റെ ഫോൺ ഇങ്ങനാണോ.. ഉപ്പയുടെ മുമ്പിൽ വെച്ചു ഞാനിതുപറഞ്ഞപ്പോ നൊന്തത് ഉപ്പയുടെ മനസ്സാണ്.... അന്ന് കടയടച് വരുമ്പോ ഉപ്പ നല്ലൊരു ആൻഡ്രോയിഡ് ഫോണും കൊണ്ടാണ് വന്നത്‌.... അതില് തോണ്ടാൻ പഠിപ്പിക്കുന്ന പണി എനിക്ക് കിട്ടി... അപ്പോഴാണ് ഇക്കക്കൊരു പൂതി വന്നത്‌... വാട്സപ്പ് എടുക്കാൻ... മക്കളുടെ ഫോട്ടോ അതില് കാണാൻ പറ്റുമെന്ന് ഇക്കയുടെ ഡിഗ്രി പഠിക്കുന്ന കാന്താരി പറഞ്ഞു കൊടുത്തിട്ടുണ്ട്..... വാട്സപ്പ് ഡൗൺലോഡ് ചെയ്ത് മോൾടെ നമ്പറാടിച്ചു കൊടുത്തു... മോൾക് ഒരു ഹൈ മെസേജും വിട്ടു.. ഉപ്പയുടെ നമ്പർ കണ്ടപ്പോ തിരിച്ച് മെസേജിന്റെ പെരുമഴ.... ഉമ്മാന്റേം മക്കളുടെയും ഫോട്ടോ.... വോയിസ് മെസ്സേജ്... ഒക്കെ ഉണ്ട്.... തിരിച്ചു മറുപടി പറയാൻ വോയിസ് മെസ്സേജ് ഇടാൻ പഠിപ്പിക്കുന്നതിനിടയിൽ ഒരു സെൽഫി വന്നു.... അതെ.... അവള് തന്നെ.... ഞാൻ അന്തം വിട്ട് കണ്ണു തിരുമ്മി ഒന്നൂടെ നോക്കി.......

തുടരും

 ഒരു ലവ് സ്റ്റോറി.Where stories live. Discover now