part 2 - 4

573 39 3
                                    

       *💞...ഒരു ലവ് സ്റ്റോറി... 💞*
                   ❤❤❤❤

       ഇക്കാ ഇതാരാ...

       ഇതെന്റെ മോള് ഷംന... നീ ഓളെ കണ്ടിട്ടില്ലേ...
     ഇല്ലിക്കാ..അന്ന് കുടിയിരിക്കലിന് രണ്ടാളെയെ കണ്ടോള്ളൂ...പിന്നെ ഞാൻ വരുമ്പൊയൊക്കെ മക്കള് സ്കൂളിലല്ലായിനോ...

       ആ അതെന്നെ കുടിയിരിക്കലിന്റെ സമയത്തു ഷംനക്ക് പത്തിലെ മോഡൽ പരീക്ഷ ആയോണ്ട് ഓള് വന്നില്ല.. പിന്നെ പരീക്ഷയൊക്കെ കഴിഞ് പ്ലസ് വണ്ണിനാ അങ്ങോട്ട് കൊണ്ടുവന്ന് ചേർത്തിയത്...

          ആ ഇപ്പൊ ഓള് എവിടാ പടിക്കണേ...

     പ്ലസ് ടു വരെ ജി എച് എസ് എസിൽ ആയിരുന്നു. ഇപ്പോ ഡിഗ്രിക്ക് ആയി. ആ അതാ  ഇഞ്ഞിപ്പോ ഇന്റെ പേടി...

      സൈതാലിക്ക സെന്റി അടിക്കാൻ തുടങ്ങിയപ്പോ ഞാനവിടുന്നു മുങ്ങി... എന്നാലും ആ പെണ്ണ് ഇക്കന്റെ മോളായിരുന്നോ..

         എത്ര ദിവസം ഓളെ തിരഞ്ഞു നടന്നു... കണ്ണില് പെട്ടതേയില്ല.. എന്നിട്ടിപ്പോ ഇവിടെ വരേണ്ടി വന്നു. മൊബൈലിലെങ്കിലും ഒന്ന് കാണാൻ.. ആദ്യായിട്ട് ഓളെ കണ്ടത് ഊട്ടിയിൽ വെച്ചാ.. അന്ന് ബാംഗ്ലൂരിൽ പഠിക്കുമ്പോ ഫ്രണ്ട്സ് നാട്ടിലേക് ലീവുണ്ടായപ്പോ കൂടെ വന്നിരുന്നു. ഒന്ന് ചുറ്റിയടിക്കാൻ ഇറങ്ങിയതായിരുന്നു.ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ സെൽഫിയെടുത്തു കളിക്കുമ്പോ മുന്നിൽ വന്നു നിന്ന പെൺകുട്ടി.ഒറ്റ നോട്ടത്തിൽ തന്നെ ഓളെ ഇഷ്ട്ടായി.ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നുപറഞ്ഞപോലെ.. പിന്നെയൊന്നും നോക്കിയില്ല. സെൽഫിയെന്നു തോന്നുമ്പോലെ ഒരു ഫോട്ടോ എടുത്തു. ഫ്രണ്ട്സ് ഒടുക്കത്തെ ചിരി. അതിന് കാരണമുണ്ട്. പല പെൺപിള്ളേരും ഇങ്ങോട്ട് വന്ന് കൊത്തിയിട്ടും പിടി കൊടുക്കാത്ത ഞാൻ ഊട്ടിയിലെ തമിയത്തിയെ കൊത്താൻ നോക്കുകയാ എന്നുപറഞ്ഞ ചിരി..എന്നാലും ഞമ്മള് വിടുവോ. 😎അവളുടെ കുറച്ചു ഫോട്ടോസൊക്കെ ഒപ്പിച്ചെടുത്തു.. ഫ്രണ്ട്സിന്റെ കൂടെ സൊറപറഞ് കമ്പം തിന്നുന്ന തിരക്കിലാണ് പെണ്ണ്.. ഡീ ടീച്ചർ ഫോട്ടോയെടുക്കാൻ വിളിക്കുന്നു എന്നോര്ത്തി വന്ന് അവളുടെ ഗാങ്ങിനോട് പറഞ്ഞു.... അപ്പോഴാ തമിഴത്തിയല്ല എന്നു തിരിഞ്ഞത്... ഫ്രണ്ട്‌സ് പോയികൊത്തിക്കൊ എന്നും പറഞ് കുറച്ചുമാറിനിന്നു. എന്റെ വായ്നോട്ടം ഷൂട്ട് ചെയ്യാനാണെന്ന് അപ്പൊയെനിക്ക് മനസ്സിലായില്ല.ഞാനവളുടെ പിറകെ പോയി.സ്കൂൾ ടൂർ ആണ്. ടീച്ചേഴ്സും കുട്ടികളും ഒന്നിച്ചു ഫോട്ടോ എടുക്കുന്ന തിരക്കിലാ. അവളുടെ മുഖം തിരയുമ്പോഴാ ദിൽഷാദ് എന്ന് ആരോ വിളിച്ചത്.. നോക്കിയപ്പോ ആ കൂട്ടത്തിൽ നിന്നുതന്നെ. ശാരദ ടീച്ചർ ആണ്. ഞാൻ പഠിച്ച സ്കൂളിലെ ഇപ്പോഴത്തെ പ്ലസ് ടു പിള്ളേരുടെ ടൂർ ആണ്.വിശേഷം പങ്കുവെച്ചു ഞാനും അവരുടെ കൂടെ ഫോട്ടോയെടുത്തു. എന്റെ ഫോണിൽ സെല്ഫിയെടുത്തപ്പോ ഓളെ സൈഡിലേക് തിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. കുറച്ചുനേരം അവരോട് സംസാരിച്ചു ഞങ്ങളവിടുന്നിറങ്ങി. അന്ന് മൈസൂരിലെത്താൻ ആയിരുന്നു പ്ലാൻ. ചെറിയൊരു രാജ്യ സഞ്ചാരം കഴിഞ് വീട്ടിലെത്തിയപ്പോ സ്കൂളിന്റെ കുറച്ചപ്പുറം മാറിനിന്നു ആ പെണ്ണിനെ രണ്ടുദിവസം നോക്കി. കണ്ടില്ല. ബാംഗ്ലൂരിൽ പോയപ്പോ കോളേജിൽ മൊത്തം എന്റെ വിഡിയോ വൈറൽ ആയിരിക്കുന്നു. ഫ്രണ്ട്സ് ഒപ്പിച്ച പണി അപ്പോഴാ ശെരിക്കും മനസ്സിലായത്.. നല്ലോണം എഡിറ്റ് ചെയ്ത്... എന്റെ കിതാബിലെ പെണ്ണേ.... എന്ന പാട്ടൊക്കെ ചേർത് ഒരു ആൽബം.. അറിയുന്നോരോടെല്ലാം ഡിലീറ്റ് ചെയ്യാൻ പറഞ്ഞു.. അവരുണ്ടോ കേൾക്കുന്നു. എന്നെക്കാണുമ്പോ പിന്നെ കോളേജിലെ ആണും പെണ്ണും ഒരുപോലെ കിതാബിലെ പെണ്ണേ... എന്നു കളിയാക്കി... എനിക്കറിയാത്ത ഡിഗ്രിപ്പിള്ളേരുപോലും വെറുതെ വിട്ടില്ല.നിന്നെയൊക്കെ ഞാനെടുത്തോളം എന്നും പറഞ് നിവർന്നങ്ങുനടന്നു.

 ഒരു ലവ് സ്റ്റോറി.Where stories live. Discover now