#1

783 85 46
                                    

അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു . പതിവിനു വിപരീതമായി അന്ന് അവൾ നേരത്തേ തന്നെ സ്കൂളിലേക്കായി വീടുവിട്ട് ഇറങ്ങി.

എന്നും സ്കൂളിലേക്ക് താമസിച്ച് പോകുന്ന മകൾ ഇന്ന് നേരത്തേ പോകുന്നതിനാൽ അവളുടെ മാതാപിതാക്കൾ ഒരുപാട് സന്തോഷിച്ചു. അവൾക്കും ഒരു തൃപ്തി അനുഭവപെടുന്നുണ്ടായിരുന്നു.

അവൾ ഒരു മൂളിപ്പാട്ടും പാടി bus stop ലേക്ക് നടന്നു. അന്ന് അവളിൽ എന്തെന്നില്ലാത്ത ഒരു സമാധാനവും സന്തോഷവും നിഴലിച്ചു കാണാമായിരുന്നു.

അവളെ കടന്നുപോയ കുഞ്ഞു കുട്ടികൾക്കും വൃദ്ധ ജനങ്ങൾക്കും അയൽവാസികൾക്കും ഒരു പുഞ്ചിരി സമ്മാനിക്കാനും അവൾ മറന്നില്ല...

അവളെ കടന്നുപോയ കുഞ്ഞു കുട്ടികൾക്കും വൃദ്ധ ജനങ്ങൾക്കും അയൽവാസികൾക്കും ഒരു പുഞ്ചിരി സമ്മാനിക്കാനും അവൾ മറന്നില്ല

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവളെക്കാൾ താമസിച്ചു പോകുന്ന ആരെയും ഇതുവരെ കണ്ടിട്ടില്ലാത്ത നാട്ടുകാർക്ക് അവരുടെ അത്ഭുതം അടക്കാൻ കഴിഞ്ഞില്ല. എല്ലാർക്കും അത്ഭുതം ഏകികൊണ്ട് അവൾ നടന്നു നീങ്ങി....

******

"ഇന്ന് അവളുടെ പിറന്നാൾ ആണ്. ആദ്യ സമ്മാനം എന്റെ വക ആയിരുന്നുവെങ്കിൽ"
അവൾക്കായി കരുതിയ Gift ഉം ചേർത്ത് പിടിച്ച് ജനലിലൂടെ കണ്ണും നട്ട് അവൻ ഇരുന്നു.

"ഇന്നെങ്കിലും പറയണം........" അവളെക്കുറിച്ച് ആലോചിച്ചപ്പോൾ അവന്റെ മുഖത്ത് ഒരു സുന്ദരമായ പുഞ്ചിരി വിടരുന്നുണ്ടായിരുന്നു.

" അവളെക്കുറിച്ച് ആലോചിച്ചപ്പോൾ അവന്റെ മുഖത്ത് ഒരു സുന്ദരമായ പുഞ്ചിരി വിടരുന്നുണ്ടായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

സ്കൂളിൽ ആരും എത്തി തുടങ്ങിയിരുന്നില്ല.
അവൾ എന്നും താമസിച്ചാണ് വരുന്നതെന്ന് അറിയാമായിരുന്നുവെങ്കിലും അന്ന് നേരത്തേ മറ്റുള്ളവർക്ക് മുൻപേ അവൾ വന്നിരുന്നുവെങ്കിൽ എന്ന് അവൻ ആശിച്ചു...

*****

ഇന്ന് അവളുടെ പിറന്നാൾ ആണ്. വീട്ടിൽ സ്വന്തം പിറന്നാൾ മറന്നത്പോലെ പെരുമാറിയത് ഓർത്ത് അവൾ ചിരിച്ചു. അന്ന് അവളുടെ മാതാപിതാക്കളുടെ മുഖത്ത് വിരിഞ്ഞ തൃപ്തിയും സന്തോഷവും ഓർത്ത് അവൾ സന്തോഷിച്ചു.

വൈകുന്നേരം അവൾക്കായി എന്തെങ്കിലും സമ്മാനം അവളുടെ പപ്പയും മമ്മയും ഒരുക്കുമെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു.

അവൾ പെട്ടെന്ന് അവനെക്കുറിച്ച് ഓർത്തു.
"അവൻ വന്നിട്ടുണ്ടാകുമോ... എന്തോ പറയാനുണ്ടെന്ന് അവൻ പറഞ്ഞിരുന്നു...
എന്താവും അവന് പറയാനുണ്ടാവുക... "

അവനെക്കുറിച്ച് ഓർത്തപ്പോൾ മനോഹരമായ ഒരു പുഞ്ചിരി അവളുടെ ചുണ്ടുകളിൽ ഓടിയെത്തി.

അവനോട് ഏറെ നാളായി ഉള്ള ഇഷ്ടമാണ്. ആർക്കും അറിയില്ല. അവനുപോലും....

അവൾ bus stop ൽ ബസ്സിനായി അക്ഷമയോടെ കാത്തുനിന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അവൾ bus stop ൽ ബസ്സിനായി അക്ഷമയോടെ കാത്തുനിന്നു.

*************

"അവൾ ഇതുവരെ വന്നില്ല. ഇന്റർവെൽ കഴിഞ്ഞു... ഇന്ന് അവൾ വരില്ലേ.... "
അവൻ ബാഗിൽ ഇരിക്കുന്ന അവൾക്കായി
കരുതിയ സമ്മാനപൊതിയിലേക്ക് നോക്കി ദീർഘമായി നിശ്വസിച്ചു.

 "അവൻ ബാഗിൽ ഇരിക്കുന്ന അവൾക്കായി കരുതിയ സമ്മാനപൊതിയിലേക്ക് നോക്കി ദീർഘമായി നിശ്വസിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇന്ന് അവളുടെ പിറന്നാൾ ആയതുകൊണ്ടാവും വരാത്തത്... ഇപ്പോൾ ആഘോഷിക്കുകയാണെങ്കിലോ...അങ്ങനെയൊക്കെ ചിന്തിച്ച് Gift നാളെ കൊടുക്കാം എന്ന് അവൻ ഉറപ്പിച്ചു....

*****
___________________________________

ഇഷ്ടപ്പെട്ടെങ്കിൽ അറിയിക്കുക....
Pls do comment, vote, and share this story with ur friends....

ഞാൻ full എഴുതിക്കഴിഞ്ഞ ഒരു ചെറു കഥ ആണ് ഇത്. പക്ഷെ full അപ്‌ലോഡ് ചെയ്യാൻ വളരെ അധികം ബുദ്ധിമുട്ട് ആണ്.... ഇത് തന്നെ 5 ആം തവണയോ 6 ആം തവണയോ ആണ് എഴുതുന്നത്.....
Wattpad ഇന് എന്തോ പ്രശ്നം ഉണ്ട്.
😇

ഇനി ഒരു chapter കൂടിയേ ഉള്ളൂ......
___________________________________

Early...... (നേരത്തേ... )✔️Where stories live. Discover now