#2

499 81 72
                                    

ഇന്ന് അവൾക്ക് 18 തികയുകയാണ്. അവൾ മറന്നു ഞങ്ങൾക്ക് മറക്കാൻ കഴിയില്ലല്ലോ.
മകൾക്കുവേണ്ടി വീട് അലങ്കരിക്കുകയും അതിനിടയിൽ പാർട്ടിക്കായി സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിക്കുന്ന തിരക്കിലുമായിരുന്നു അവളുടെ പപ്പ.
മകൾക്ക് വേണ്ടി അവളുടെ ഇഷ്ടമായ സ്വാദിഷ്ടമായ വിഭവങ്ങൾ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു അവളുടെ മമ്മ.
ഇരുവരും വിചാരിക്കാതെ അവളുടെ മമ്മയുടെ ഫോണിലേക്ക്  ഒരു കോൾ വന്നു. അവളുടെ മമ്മ ഓടി ചെന്ന് ഫോണെടുത്തു.
“ഹലോ......”

*****

ടീച്ചേഴ്സ് ഒന്നും ക്ലാസ്സിൽ വരുന്നുണ്ടായിരുന്നില്ല കുട്ടികൾ വളരെയധികം ശബ്ദത്തോടെ ക്ലാസ്സിൽ ബഹളംവച്ചുക്കൊണ്ടിരുന്നു.
ഒരു ടീച്ചർ പെട്ടെന്ന് ക്ലാസ്സിലേക്കു വന്നു. ഒരുപാടു നേരത്തെ നിശബ്ദതയ്ക്കു ശേഷം ടീച്ചർ പറയാൻ തുടങ്ങിയെങ്കിലും ഒരുതുള്ളി കണ്ണുനീർ ടീച്ചറിനെ അതിനനുവദിച്ചില്ല.

*****

“ഹലോ....”
“ഹലോ ..ഒരു ആക്സിഡൻറ് കേസ് ആണ്. ഒരു സ്കൂൾ കുട്ടിയാണ്. ഐഡൻറിറ്റി കാർഡിലെ നമ്പറിലേക്കാണ് ഞങ്ങൾ വിളിക്കുന്നത്.”
അവളുടെ അമ്മ അനങ്ങാൻ പോലും കഴിയാതെ നിന്നു.
“we are really sorry............ it was already late and we couldn't save her."
സോറി മാത്രമേ അവർക്ക് കേൾക്കാൻ കഴിഞ്ഞുള്ളൂ.... അവരുടെ ഹൃദയമിടിപ്പ് അവരുട ചെവികളിൽ ആകെ മുഴങ്ങി. അവർ തളർന്നുവീണു.

*****

ടീച്ചർ കണ്ണുനീർ തുടച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി.
“ആക്സിഡന്റിൽ  നിങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടി മരണപെട്ടു ...... ”
ടീച്ചറിന്റെ കണ്ണുകൾക്ക്  കണ്ണുനീരിനെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല അത് നിർദയമായി ഒഴുകി.

“It's our Sera......."

******

Flashback ...

അവൾ ബസ്സിനായി അക്ഷമയോടെ കാത്തു നിന്നു. പെട്ടെന്ന് ആണ് അവൾ അത് ശ്രദ്ധിച്ചത്.
നേരെ എതിരെ നിൽക്കുന്ന ഒരു കൊച്ചുകുട്ടിയെ നേരെ ഒരു ലോറി ചീറിപ്പാഞ്ഞ് വരുന്നുണ്ടായിരുന്നു.
വീടിനു മുൻപിൽ നിന്ന് കളിച്ചുകൊണ്ടിരുന്ന ആ കുട്ടി ഒന്നും അറിയുന്നുണ്ടായിരുന്നില്ല.
ഫോണിൽ മുഴുകി വണ്ടിയോടിച്ച് ലോറിക്കാരനും ഒന്നും അറിയുന്നുണ്ടായിരുന്നില്ല.
അവൾ ബാഗ് താഴെയിട്ട് ആ  കുട്ടിയുടെ അടുത്തേക്ക് ഓടി... ആ കുട്ടിയെ എടുത്ത് സൈഡിലേക്ക്  ആക്കിയതും ലോറി അവളെ ഇടിച്ചുതെറിപ്പിച്ചു.
ആരെയോ ഇടിച്ചു എന്ന് മനസ്സിലാക്കിയ അയാൾ അവളുടെ നിശ്ചലമായ രക്തത്തിൽ കുളിച്ച് ശരീരം കണ്ടതായിപ്പോലും  പോലും നടക്കാതെ അവിടെനിന്ന് രക്ഷപ്പെട്ടു.

*****

ടീച്ചർ പറഞ്ഞ പേര് കേട്ടതും അവന്റെ  ഹൃദയത്തിൽ എന്തോ തറച്ചുകയറിയ പോലെ അവന് തോന്നി. അവന് ലോകം അവസാനിക്കുന്നതായി തോന്നി. കണ്ണുനീർപോലും ഒഴുകാൻ  വിസമ്മതിച്ചു.
ക്ലാസ്സിൽ ആരും ശബ്ദിക്കാൻ ധൈര്യം കാണിച്ചില്ല.....

*****

അവളെ അടക്കാൻ എടുക്കുമ്പോഴും അവളുടെ മുഖത്ത് ഒരു ചിരി ബാക്കിയായിരുന്നു.
ബർത്ത്ഡേ പാർട്ടിക്ക് പകരം അവിടെ നടന്നത് മരണാനന്തര ചടങ്ങുകൾ ആയിരുന്നു.
അവളുടെ ആഗ്രഹങ്ങളും പറയാനുള്ളതും കേൾക്കാൻ ഉള്ളതും ബാക്കിയാക്കി അവൾ യാത്രയായി.
ഇനി അവനു പറയാനുള്ളത് കേൾക്കാൻ അവൾ ഇല്ല........

അപ്പോഴും മകളെ നേരത്തെ പോകാൻ  അനുവദിക്കരുതാ യിരുന്നുവെന്ന് അവളുടെ മാതാപിതാക്കൾ ആശിച്ചു............

*****

The end

*****

എന്റെ കഥക്ക് നിങ്ങൾ വിചാരിച്ച ഉള്ളടക്കം ഇല്ലെങ്കിൽ ക്ഷമിക്കുക.
എന്നെ ആരും കൊല്ലരുത്.....

ഇതൊക്കെയാണ് reality എന്ന് മനസിലാക്കുക.....

ഇഷ്ടപ്പെട്ടെങ്കിൽ vote, കമന്റ്‌ ഒക്കെ ചെയ്യുക.............

              Thanks for reading....
                        

Early...... (നേരത്തേ... )✔️Where stories live. Discover now