പ്രിയതോഴി

161 12 19
                                    

"അമ്മു.... നീ എന്താ എന്നോട് പോകണ്ട എന്നു പറയാത്തത്? നീ ഒരു തവണ എങ്കിലും പോകണ്ട എന്നു പറഞ്ഞാൽ ഞാൻ ചിലപ്പോൾ പോകാതെ ഇരിക്കും..." മുറിയുടെ ഒരു കോണിലേക്കു നോക്കി കൊണ്ടു പ്രവീ പറഞ്ഞു....

അമ്മു നിശബ്ദമായി സ്വന്തം റൂമിന്റെ ഭിത്തി ആദ്യമായി കാണുന്ന പോലെ നോക്കി കൊണ്ടു ഇരുന്നു.

"നിനക്കു ഓർമയുണ്ടോ അമ്മു നമ്മൾ എന്നാണ് ആദ്യം കണ്ടത് എന്നു.. ശരിക്കും പറഞ്ഞാൽ നീ എന്നെ കാണുന്നതിന് മുൻപേ ഞാൻ ആയിരുന്നു നിന്നെ കണ്ടത്. ഞാൻ ഇപ്പോഴും ഓർക്കുന്നു... നമ്മൾ അന്ന് ഒന്നാം ക്ലാസ്സിൽ ആയിരുന്നു പഠിക്കുന്നെ അല്ലേ... വീടിനു അടുത്തു പുതിയ താമസക്കാർ വന്നു എന്ന് പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ പ്രാർത്ഥിച്ചിരുന്നു ഒരു ആൺകുട്ടി ഉള്ള വീട് ആയിരിക്കണേ എന്നു. അന്ന് പപ്പായുടെ കയ്യും പിടിച്ചു ഞാൻ അതിലെ വന്നപ്പോൾ ഒരു ചെറിയ കുഞ്ഞു കസേരയിൽ ഒരു കുഞ്ഞു പെണ്കുട്ടി ഇരിക്കുന്നു. വെള്ളയിൽ മെറൂണ് കളർ പ്രിന്റ് ചെയ്ത ഒരു ഉടുപ്പും ഇട്ടു എന്തോ വായിച്ചു കൊണ്ടിരുന്ന ഒരു കുഞ്ഞികുട്ടി. അന്ന് നിനക്കു ഒരുപാട് മുടി ഉണ്ടായിരുന്നു.ഞാൻ ആദ്യം ആയി കാണുകയായിരുന്നു അത്രേം മുടി ഉള്ള ഒരു പെണ്കുട്ടിയെ, നമ്മുടെ പ്രായത്തിലെ... എന്റെ ക്ലാസ്സിലെ പെണ്കുട്ടികൾ എല്ലാരും മുടി പറ്റെ വെട്ടിയ പോലെ ആയിരുന്നു... നീ എന്താണ് വായിക്കുന്നത് എന്നു ഓർത്തു ഞാൻ വീട്ടിൽ പോന്നു.. അപ്പോഴും നീ എന്നെ കണ്ടില്ല.. ഉച്ചയൊക്കെ ആയപ്പോൾ ശക്തിമാൻ ടിവിയിൽ കാണാൻ ഞാൻ റെഡി ആയി ഇരിക്കുമ്പോൾ ആണ് മമ്മി നിന്നെ എടുത്തു കൊണ്ട് വീട്ടിൽ വരുന്നേ.. നിന്റെ വീട്ടിൽ ആന്റിന വെക്കാൻ പറ്റാത്ത കൊണ്ടു ശക്തിമാൻ കാണാൻ വേണ്ടി വാശി പിടിച്ചു നീ കരയുവായിരുന്നു.... നീ ഓർക്കുന്നുണ്ടോ അതു?? നിന്റെ അന്നത്തെ ആ വാശിക്കു മാത്രം ഇന്നും ഒരു മാറ്റവും വന്നില്ലല്ലോ അമ്മു.."

"എന്റെ വാശി മാത്രമല്ല പ്രവീ... ഞാനും മാറിയിട്ടില്ല. മാറ്റം മുഴുവൻ വന്നത് നിനക്കു ആയിരുന്നു. " അമ്മുവിന്റെ ശബ്ദം ആദ്യമായി അപ്പോൾ ഉയർന്നു.

"ആയിരിക്കും..."

"ആയിരിക്കും എന്നല്ല ആണ്.. ഓരോ തവണയും ഞാൻ ആണ് നിന്റെ അടുത്തു വരുന്നത് പിണങ്ങി കഴിയുമ്പോൾ.. അല്ലാതെ നീ അല്ല പ്രവീ... ഓരോ തവണയും എന്നെ ഒഴിവാക്കി ദൂരേക്ക്‌ പോകുന്നതും നീ തന്നെയാണ്. അപ്പോഴൊക്കെ പോകുമ്പോൾ ഇനിം നീ തിരിച്ചു വരും എന്നും എല്ലാം പഴയ പോലെ ആകുമെന്നും ഞാൻ വിചാരിക്കും. അപ്പോഴൊക്കെ അത് പോലെ തന്നെ നമ്മൾ കൂടിട്ടും ഉണ്ട്. പക്ഷെ പ്രവീ... നാളെ നീ ദുബായിൽ പോയാൽ തിരിച്ചു മൂന്നു കൊല്ലം കഴിഞ്ഞു വരുമ്പോൾ ഒക്കെ മാറിയിരിക്കും.... ഞാൻ മാറിയിരിക്കും.. നമ്മുടെ ചുറ്റുപാടുകൾ മാറിയിരിക്കും... നമ്മുടെ ഈ ഫ്രണ്ട്ഷിപ് തന്നെ ഇല്ലാതാവും.. ഞാൻ മറ്റൊരാളുടെ ആവും, അയാള് എനിക്ക് ചുറ്റും ഒരു മതിൽ തീർത്തിട്ടുണ്ടാവും... നമുക്ക് പിന്നെ ഒരിക്കലും ഒരിക്കലും പഴയപോലെ ആവാൻ പറ്റില്ല..."

You've reached the end of published parts.

⏰ Last updated: May 16, 2021 ⏰

Add this story to your Library to get notified about new parts!

ജനലഴികളിലൂടെ....Where stories live. Discover now