Trip Untold

107 5 17
                                    

മാളൂട്ടി വായനാദിനം ആയിട്ട് അവൾക്ക് കിട്ടിയ ഒരു ബുക്ക്‌ എനിക്ക് pdf ആയി തന്നിരുന്നു... "secret ". അല്ലേലും രഹസ്യങ്ങൾ എന്നും എല്ലാവർക്കും കേൾക്കാൻ ഇഷ്ട്ടമാണല്ലോ. അങ്ങനെ ആ പേരിനോടുള്ള കൗതുകം കൊണ്ടാണ് തുടക്കത്തിൽ ഇഷ്ട്ടം തോന്നി മേടിക്കുന്നത്. പക്ഷെ വായിക്കാൻ ഉള്ള ഒരു സാഹചര്യം കിട്ടാൻ രാത്രി ആകണം. കിട്ടിയ ദിവസത്തെ രാത്രിയിൽ വായന നടന്നില്ല. ജൂൺ  20 ശനിയാഴ്ച രാത്രിയിൽ ആണ് വായിക്കാൻ ഇരിക്കുന്നത്. ഫോൺ നോക്കി വായിക്കാൻ റിസ്ക് ആയത്കൊണ്ട് ലാപ്പിൽ കയറ്റാൻ വേണ്ടി ബ്ലൂടൂത്തുവഴി സെന്റ് അടിച്ചു. പലതവണ നോക്കിയിട്ടും device detect ചെയ്യുന്നില്ല. Setting എല്ലാം ok ആണ്. എന്നാൽ ഇനി ഡാറ്റാ കേബിൾ എടുത്തു കോപ്പി ചെയ്യാം എന്ന് കരുതി കേബിൾ എടുക്കാൻ ചെന്നപ്പോൾ അച്ഛൻ  നാളെ രാവിലെ പാടത്തു പണിയുണ്ടെന്നും വെളുപ്പിനേ പോകണമെന്നും ഉള്ള ഏകപക്ഷീയ തീരുമാനം അറിയിച്ചു. സകല മൂടും പോയി... പക്ഷെ ഡാറ്റാ കേബിൾ വഴിയും കോപ്പി ആവുന്നില്ല... file in use... ഇതെന്ത് തേങ്ങയാണ്... ഇനി ഇത് ഞാൻ വായിക്കേണ്ട പുസ്തകം അല്ലേയിരിക്കുവോ... വിഷയം laws of attraction ആണ്. മാളൂന്റെ റിവ്യൂ പോസിറ്റീവ് ആയിരുന്നു. ഒടുവിൽ ഞാൻ ഫോണിൽ തോണ്ടി വായിച്ചു തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോളേക്കും തലവേദന വന്നു വായനയും നിർത്തി ഞാൻ കിടന്നു. 6 മണിക്കെങ്കിലും പോകണം നാളെ പാടത്തേക്ക്. പക്ഷെ തലവേദന കാരണം ഉറക്കം വരുന്നില്ല. ഒടുവിൽ വീണ്ടും ഫോൺ ഓൺ ആക്കി സമയം നോക്കി... 12.36 ആയിരുന്നു. നാളെ പോയത് തന്നെ. നെറ്റ് ഓണാക്കിയപ്പോൾ face app വഴി കിളവനായ എന്റെ ഫോട്ടോ സ്റ്റാറ്റസ് ഇട്ടതിനു കുറേ റിപ്ലൈ വന്നത് കണ്ടു. പണി തരാൻ വേണ്ടി മേരികോം ചെയ്തതാണെലും സംഗതി ഇഷ്ട്ടമായതുകൊണ്ട് പോസ്റ്റ്‌ ചെയ്തതാണ്. അതിലും വലിയ കോമഡി കൂട്ടുകാരന്റെ പുതിയ മ്യൂസിക് ആൽബത്തിന് പ്രൊമോഷൻ ചെയ്യാൻ അവൻ അയച്ച കോൺടെന്റ് കണ്ണും പൂട്ടി സ്റ്റാറ്റസ് ഇട്ടത് കണ്ടു വന്ന മെസ്സേജ് ആയിരുന്നു. അവൻ സ്റ്റാറ്റസ് ഇട്ടപ്പോൾ കൊടുത്ത ഡയലോഗ് അടക്കം ആണ് പോസ്റ്റിയത്. വായിച്ചു നോക്കിയാൽ എന്റെ സ്വന്തം വർക്ക്‌ പോലെയാണ് തോന്നു. മറുപടി പറഞ്ഞു ഒരു വഴിയായി. തലവേദന കാരണം ഉറക്കം പോയ ഞാൻ പിന്നേം ഫോൺ നോക്കി തലവേദന കൂട്ടുകയാണ്...

ആലിവീണ കുത്തിലെ സുന്ദരി Where stories live. Discover now