ഗുണ്ട ഹൂം ഗുണ്ട

81 4 15
                                    


വഴിയിൽ കണ്ട ആൾകൂട്ടത്തിൽ പലരെയും സതീശൻ അറിയും. കാരണം പോളിടെക്‌നിക് ലെ HOD ടെ താടക്കു തട്ടി പോന്ന അവൻ കുറച്ചു നാൾ കോതമംഗലം പാർട്ടി ഓഫീസിൽ ആയിരുന്നു. ആ ചങ്ക്‌സ് ആണ് അവിടെ നില്കുന്നത്. അതിനു ഇടയിൽ നിന്ന്‌ വിനു ഇറങ്ങി വന്നു. അവനെ ആദ്യമായി ആണ് ഞാൻ കാണുന്നത്. പേര് പറഞ്ഞു പരിചയപെട്ടു. ഒരു വഴി തർക്കത്തിന്റെ സീൻ ആണ്. ആ നാട്ടിലെ സകല സഖക്കന്മാരും അവിടെ ഉണ്ട്, എപ്പോൾ വേണേലും അടി പൊട്ടും. ആ സീൻ കഴിയാതെ വിനു വരില്ല. അവനും കൂട്ടത്തിൽ ഉള്ള ആളാണ്. കണ്ണൻ ചേട്ടൻ ആണ് മെയിൻ, പാർട്ടി ഗുണ്ടയാണ്‌.  നല്ല മനുഷ്യൻ ആണ്.പക്ഷെ  കലിപ്പായാൽ ആളെ പിടിച്ചാൽ കിട്ടില്ല. എന്തോ ഭാഗ്യത്തിന് അവിടെ സീൻ ഒന്നും നടക്കാതെ ആൾകാർ പിരിഞ്ഞുപോയി. പക്ഷെ മാനത്തു കൂടിയ മഴക്കാർ പിരിഞ്ഞില്ല, ഞങ്ങൾ വണ്ടിയിൽ കയറാൻ പോകുന്നതിനു മുൻപ് അവർ അടി തുടങ്ങി... സൂപ്പർ മഴ... അവിടെ ഉള്ള കടയിൽ കയറി വിനു ഒരു കൂട് വാങ്ങി ഫോൺ എല്ലാം അതിൽ വച്ചു. പേഴ്സ് ബാക്കിലെ പോക്കറ്റിൽ ഇട്ടാൽ നനയില്ല എന്ന് സതീശൻ പറഞ്ഞപ്പോൾ എടുത്തില്ല. മൂന്നും കൂടെ വണ്ടിയിൽ കയറി. ഞാൻ നടുക്കായതുകൊണ്ട്  അധികം നനഞ്ഞില്ല. നല്ല മഴയാണ്. തണുപ്പും പോരാഞ്ഞിട്ട് കല്ലിനു എറിയണപോലെ മഴവെള്ളവും.

മുക്കാലും പാറ ആയിട്ടുള്ള 3, 4 മലകൾ കടന്ന് പോയാണ് അവിടെ എത്തേണ്ടത്. കേറാൻ ഉള്ള സ്ഥലം തുടങ്ങുന്ന സ്പോട്ടിൽ കുറച്ചു പേര് നിൽക്കുന്നുണ്ട്. ആരാടാ പറഞ്ഞെ ഫോറെസ്റ്റ്കാര് ആൾക്കാരെ ഓടിച്ചെന്നു ചോദിച്ചു വിനു ഒച്ചയിട്ടു.അവർ ആരെയും കടത്തി വിട്ടില്ലെന്നും അകത്തേക്ക് കയറിയിട്ടുണ്ടെന്നുംപറഞ്ഞപ്പോൾ ഞാനും സതീശനും കിടുങ്ങി എങ്കിലും വിനു ഞങ്ങളെ വിളിച്ചു കൊണ്ട് പോയി. ഞാനും സതീശനും പരസ്പരം നോക്കി... ആ പിടിക്കണേൽ പിടിക്കട്ടെ എന്ന ഭാവം അന്യോന്യം കണ്ടപ്പോൾ സമാധാനം ആയി. സീൻ ആയാലും വിനു വിളിച്ചു പറഞ്ഞാൽ സംഗതി ഒതുങ്ങും.  അവിടെ നിൽക്കുന്നവർ അവന്റെ നാട്ടുകാരും സ്വന്തം അനിയനും അനിയത്തിയും ആണ്. കൂട്ടത്തിൽ വേറെയും പെൺകുട്ടികൾ ഉണ്ട്. ഈ മഴയത്തു ഇവരും ഉണ്ടല്ലോ എന്ന് ഞങ്ങൾ  ആശ്ചര്യപെട്ടുപോയി. എന്നാൽ അവർ ഇടക്കൊക്കെ ഇങ്ങനെ ഒരുമിച്ചു കയറാറുണ്ട്. നമ്മൾ അയല്പക്കകാരുടെ വീട്ടിൽ ഒന്നിക്കുന്നത് പോലെ. ആണുങ്ങൾ എല്ലാം ചെറിയ തോതിൽ മദ്യപിച്ചാണ് നില്കുന്നത്. അവർ അങ്ങനെയാണ്, പക്ഷെ അലമ്പൊന്നും ഇല്ല. എന്നുവെച്ചു അവരെ ചൊറിയാൻ ചെന്നാലോ കൂടെ ഉള്ള പെൺപിള്ളേരെ കമന്റ്‌ അടിക്കാൻ ഒക്കെ പോയാൽ ഒരുത്തനും പിന്നെ ആ നാട്ടുകാരുടെ ദയ ഇല്ലാതെ വീടെത്തില്ല.അവിടെ ഒരുപാട് ആളുകൾ വരുന്ന സ്ഥലം ആയി ഇപ്പോൾ, എന്ന് കരുതി നാട്ടുകാരുടെ സ്വാതന്ദ്രത്തിൽ കൈ വക്കാൻ അവർ സമ്മതിക്കില്ല. ആളുകൾ കൂടുന്നതിൽ വിനുവിനും താല്പര്യം ഇല്ല.

ആലിവീണ കുത്തിലെ സുന്ദരി Donde viven las historias. Descúbrelo ahora