എന്നിലെ ഞാൻ

1991 ഫെബ്രുവരി 25 തിങ്കളാഴ്ച്ച മലപ്പുറം ജില്ലയിലെ പാണക്കാടിനടുത്ത് പട്ടർകടവ് മാന്പറന്പിൽ ജനിച്ചു. പൂവും പൂന്പാറ്റയും നാട്ടുമാവും ഓട്ടു തുന്പികളും നിറഞ്ഞ ബാല്യം. കുടുംന്പ സാഹചര്യം നൽകിയ ഒറ്റപെടലിന്റെ വേദനകളെ പ്രകൃതിയോട് പങ്കുവെച്ചും സംസാരിച്ചും തീർത്തു. പൂ ചെടിക്കായും തെച്ചിപ്പുവും ചുള്ളിക്കയും തേടി പറങ്കിമാവിൻ തോപ്പുകളിലുടെയും പൂളപ്പറന്പുകളിലൂടെയും മൂക്കൊലിപ്പിച്ച് നടന്ന ബാല്യം. അഞ്ചാം തരം വരെ പട്ടർകടവ് എഎംഎൽപി സ്കൂളിൽ പ്രൈമറി വിദ്യാഭ്യാസം നേടി. ശേഷം ആറം ക്ലാസ് അർധ വാർഷിക പരീക്ഷ വരെ പാണക്കാട് യുപി സ്കൂളിൽ. 2002 ജനുവരി 9 ന് ജീവിതത്തിന്റെ വഴിയും വഴിയടയാളങ്ങളും മാറ്റിമറിച്ച ദാറുൽ ഹുദാ വിദ്യാഭ്യാസ രീതിയിലേക്ക് ജീവിതം പറിച്ചു നട്ടു. നീണ്ട പന്ത്രണ്ട് വർഷക്കാലത്തെ പഠനത്തിനൊപ്പം മനസ്സും ശരീരവും പുതിയ ഘടനയിലേക്കും ചിന്താ മണ്ഢലങ്ങളിലേക്കും പരിവർത്തിതമായിരുന്നെങ്കിലും ബാല്യകാലവും പ്രകൃതിയും തന്ന സ്നേഹത്തെ കൂടെക്കരുതിയിരുന്നു. ആശിച്ച സ്നേഹം നഷ്ടപ്പെട്ട് പോകുന്നത് നോക്കി നിൽകേണ്ടിവരോമോ എന്ന് പേടിച്ച സമയത്ത് പടച്ചോൻ തന്ന സമ്മാനം പോലെ ലഭിച്ച ഒരു വർഷത്തെ തുർക്കി പഠന ജീവിതം. മനസ്സിന് കരുത്ത് പകരാനും ജീവിതത്തിന്റെ നിഴലനക്കങ്ങളെ തിരിച്ചറിയാനും പഠിച്ചു ഞാൻ അവിടെ. ഇപ്പോൾ ഡൽഹിയിൽ അധ്യാപകനായി ജോലി ചെയ്യുന്നു.

Language knows:
Arabic, English, Turkish, Urdu, Hindi and Malayalam

you can find me on:-
Fb: Musthafa Muhammed
Instagram: vkmusthafa2485

writer, orator and blogger,

graduate in Political Science and Theology

my blog:
http://kaakaponnu.blogspot.in/?m=1
  • JoinedOctober 12, 2015




Stories by musthafa muhammed
ബാല്യമാണെന്റെ കവിത by MusthafaMuhammed2485
ബാല്യമാണെന്റെ കവിത
ചെറുപ്പ കാലത്ത് അമ്മാവൻ തന്ന ഡയറിയിൽ വെറുതെ കുറിച്ചിട്ട വരികൾ...വളർന്ന് മുട്ടിയ യൌവനത്തിന്റെ മടുപ്പിൽ പോയ കാല...
ഇന്നലെകൾ ഓർമകൾ by MusthafaMuhammed2485
ഇന്നലെകൾ ഓർമകൾ
ആത്മ കഥനം..
ranking #3 in chidhood See all rankings
ഇനി തിരിച്ചുവരാത്ത കാലം by MusthafaMuhammed2485
ഇനി തിരിച്ചുവരാത്ത കാലം
ഓർമയിലെ ബാല്യ കാലം മുസ്തഫ മുഹമ്മദ്
1 Reading List