ഭാഗം - 4

13 1 0
                                    

മഞ്ഞു വീഴുന്നൊരു പുലരിയായിരുന്നത്.... ഇലകളിൽ തങ്ങി നിന്ന മഞ്ഞു കണങ്ങൾ ഇളം കാറ്റിൽ ഒഴുകി ഭൂമിയിൽ പതിച്ചു......


കാടിനുള്ളിലെ കരിയിലകൾ നിറഞ്ഞൊരു സ്ഥലം...... ചുറ്റും വയലറ്റ് നിറത്തിലുള്ള പൂക്കൾ വിടന്ന് നിൽക്കുന്ന കുറ്റിക്കാട്...


ഇലകളിൽ നിന്നൂർന്നുവീണ മഞ്ഞുതുള്ളികൾ അവളുടെ മുഖത്ത് പതിച്ചു.... വിടർന്ന കണ്ണിലെ കൃഷ്ണമണികൾ കൺപോളകൾക്കുള്ളിലൂടെ ചലിച്ചു..... ഒരു സ്വപ്നത്തിൽ നിന്നും ഉണർന്നത് പോലെ അവൾ മിഴികൾ തുറന്നു.....ഏറെ പ്രയാസപ്പെട്ട് എഴുന്നേറ്റ് ചുറ്റും നോക്കി..... കരിയിലകൾ നിറഞ്ഞുനിൽക്കുന്ന തറയിൽ നിന്നവൾ എഴുന്നേറ്റു.... സാരിയിലും മുടിയിലും തങ്ങിനിൽക്കുന്ന കരിയിലകൾ എടുത്തുമാറ്റി...


തലയിൽ വണ്ട് മൂളുന്നത് പോലെ.... ഒരു നിമിഷത്തേക്ക് താൻ എവിടെയാണെന്നോ നടന്നതെന്തെന്നോ അവർക്ക്  മനസ്സിലായില്ല  കൈ രണ്ടും തലയിൽ വെച്ചിട്ടവൾ മിഴികൾ അടച്ചു നടന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ ഒരു ശ്രമം നടത്തി...... ഇലഞ്ഞി മരത്തിൽ കൈ വെച്ചതും വെള്ളവെളിച്ചം അവിടമാകെ പരന്നതും അവർ ഓർത്തെടുത്തു....പിന്നീട്  നടന്നതെന്തെന്നതിനെക്കുറിച്ച് ഓർത്തെടുക്കാൻ കഴിയുന്നില്ല.......


ആടിയുലഞ്ഞ സാരിയും ജഡ കെട്ടിയ മുടിയും അവൾ ഒതുക്കി വെച്ചു.... അവിടമാകെ നിരീക്ഷിച്ചു..... കുറ്റിക്കാടിന് നടുവിലുള്ളൊരു സ്ഥലം..... അവൾ കിടന്നിരുന്നതിനടുത്തായൊരു ഇലഞ്ഞിതൈ... ഒത്തിരി വലുത് ഒന്നുമല്ലെങ്കിലും ഇലകൾ ഒരുപാടുണ്ട്.....


അവൾ പതിയെ അവിടുന്ന് നടക്കാൻ തുടങ്ങി കാലിനു ചെറിയ വേദന അനുഭവപ്പെട്ടെങ്കിലും അത് കാര്യമാക്കാതെ വേച്ച് വേച്ച് നടന്നു........


നിശ്ശബ്ദമായ അന്തരീക്ഷത്തെ കീറിമുറിച്ചു കൊണ്ട് ശംഖൊലി അവിടമാകെ അലയടിച്ചു... അതവൾക്ക് അസഹ്യമായി തോന്നി.......

You've reached the end of published parts.

⏰ Last updated: Feb 04, 2021 ⏰

Add this story to your Library to get notified about new parts!

ഭാ ' വ ' ഭൂ Where stories live. Discover now