ഭാഗം - 1

72 1 0
                                    

ഈ കഥ തികച്ചും സങ്കൽപ്പികമാണ്.. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ് ഈ കഥയ്ക്കു യാതൊരു ബന്ധവുമില്ല.....നമുക്ക് കാലത്തിന്റെ മായാലോകത്തേക്ക് പോകാം വരൂ......

'കാല: പചതി ഭൂതാനി കാല: സംഹരതെ പ്രജാ:

കാല: സുപ്തെഷു ജാഗർത്തി കാലോ ഹി ദുരതിക്രമ:'


(സമയം എല്ലാ ജീവജാങ്ങളെയും പരിപൂർണ്ണമാക്കുന്നു.... അതേപോലെ സംഹരിക്കുകയും ചെയ്യുന്നു..മറ്റുള്ളവരെല്ലാം ഉറങ്ങുമ്പോൾ സമയം ഉണർന്നിരിക്കുന്നു...സമയത്തെ മറികടക്കാനാവില്ല.... അത് സത്യത്തിൽ അധിഷ്ഠിതമാണ് )


"ശ്രീരാമ രാമ രാമ ശ്രീരാമ ചന്ദ്ര ജയ

ശ്രീരാമ രാമ രാമ ശ്രീരാമ ഭദ്ര ജയ

ശ്രീരാമ രാമ രാമ സീതാഭിരാമ രാമ

ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ

ശ്രീരാമ രാമ രാമ രാവണാന്തക രാമ

ശ്രീരാമ മമ ഹൃദി രമതാം രാമ രാമ...........................


കൃഷ്ണ ഗുരുവായൂരപ്പ......ദേവീ ദേവിക്കുട്ടി.....സമയം എത്രയായി.... വിളക്ക് വക്ക്യണില്ലേ നീയ്യ്??"


"ദാ മുത്തശ്ശി വരണു...."

അകത്തുനിന്ന് അഞ്ചു തിരിയിട്ടനിലവിളക്കുമായി അവൾ ഉമ്മറത്തേക്ക് വന്നു...


വിടർന്ന മിഴികളും മുട്ടറ്റം മുടിയുമുള്ള പരിശുദ്ധയായ നാട്ടിൻപുരത്തുകാരി പെണ്ണ്, ദേവി


വിളക്കിന്റെ ശോഭയിൽ അവളുടെ മുഖം സൂര്യനെ പോലെ തിളങ്ങി...

വാലിട്ടെഴുതിയ മിഴികളും നെറ്റിയിലെ ഭസ്മകുറിയും അവൾക്ക് ദൈവീകചൈതന്യം സമ്മാനിച്ചു.....


"ന്റെ കുട്ടീ സമയം എത്രയായീന്ന് വല്ല നിച്ഛയോം ണ്ടോ?? വേഗം പോയി വിളക്ക് വെക്കൂ..."

ഭാ ' വ ' ഭൂ Where stories live. Discover now