ശിവശക്തി 9

24 3 0
                                    

ആമിയുടെ മൃതശരീരം ചുവന്ന പട്ടുകൊണ്ട് ചുറ്റി. തല ഭാഗം മാത്രം തുറന്നു വെച്ചു. ആ മുഖം ഭീകരമായിരുന്നു. സൗന്ദര്യവും ചാപല്യവും നിറഞ്ഞ ആ പൂമുഖം ഇന്നു നോക്കി നിൽക്കാൻ കഴിയാത്ത അവസ്ഥ. മരണ വെപ്രാളത്തിൽ കണ്ണുകൾ പുറത്തേക്കുന്തിയ ആ രൂപത്തെ നോക്കാൻ ഭാർഗ്ഗവിയും ഭയന്നു.

രണ്ടു ഭടൻമാർ വന്നു. അവളുടെ മൃതശരീരവുമായി നടന്നു നീങ്ങി. ദൂരെ നിന്നും അനസൂയ ആ കാഴ്ച്ച കാണുന്നുണ്ടായിരുന്നു. അവളുടെ മുഖത്തു മാത്രം പുച്ഛഭാവം മാത്രം. മറ്റു സ്ത്രീകളുടെ മുഖം ഈറനണിഞ്ഞിരിക്കുകയാണ്. അവളുടെ ധാരണ മരണത്തിൽ അവരെല്ലാം വിരഹത്താൽ കണ്ണീർ പൊഴിക്കുമ്പോൾ  അനസൂയയുടെ മുഖത്തു മാത്രം പുഞ്ചിരി തളം കെട്ടി നിന്നു.

അനന്ത സാഗരത്തിൽ വലിയ രണ്ടു ചങ്ങാടങ്ങൾ ഒരുക്കിയിരിക്കുന്ന അതിൽ ആദ്യ ചങ്ങാടത്തിൽ മൃതുദേഹം വെച്ച് നാല് ഭടൻമാർ രണ്ടാം ചങ്ങാടം പതിയെ കുത്തു വടിയാൽ കുത്തി നീക്കി.. നീങ്ങുകയാണ്, ആ സമയം കേക്കാം ഗുരുവിൻ്റെ  ആജ്ഞ.

അന്ധകാന്ത നഗരിക്കു അകലെ നിന്നും അവളെ മാത്രം നഗരിയിലേക്ക് ഒഴുക്കി വിടുക. ഒരു കാരണവശാലും നിങ്ങൾ നഗരിക്കരികിലേക്ക് പോവരുത്.

ചങ്ങാടം പതിയെ നീങ്ങി തുടങ്ങി. ഗുരു അന്തപുരത്തിലേക്ക് ചലിക്കുകയാണ്... അവിടെ രാജനും ഭാർഗ്ഗവിയും കാത്തിരിക്കുകയാണ്. ഗുരു വന്നതും അവർ അദ്ദേഹത്തെ നമസ്ക്കരിച്ചു.

ഗുരു... നമുക്കൊന്നും മനസിലായില്ല , യക്ഷി എന്നൊക്കെ പറയുന്നു.

വിക്രാംഗതാ.... വെറും യക്ഷിയല്ലവൾ ശൈവ യക്ഷിയാണ്, അതിനർത്ഥം അറിയോ....

ഇല്ല ഗുരുവേ.....

ഇവിടെ ഈ വൈശ്യപുരത്ത്, അവളെ കാമിനിയിലാണ് ലയിപ്പിക്കുന്നത്, അതായത് നാരായണനിൽ, അവൾ പരിപാലനത്തിൽ ഉറച്ചു നിൽക്കുന്നത്, അതു കൊണ്ടാണ് ഇവിടുള്ള വൈശ്യ സ്ത്രീകൾ കാമ കലയാൽ നിന്നെയൊക്കെ പരിപാലിക്കുന്നതും

ഗുരുവേ....

എന്നാൽ കന്യകയായി തന്നെ അവൾ , ദുർമരണപ്പെടുകയോ സ്വയം ഹത്യ ചെയ്യുകയോ ചെയ്താൽ അവൾ നാരായണിൽ നിന്നും വിമുക്തി നേടി ശിവനിൽ ലയിക്കും. അങ്ങനെ അവളുടെ ആത്മാവ് ശൈവ യക്ഷിയായി മാറും

ശിവശക്തിWhere stories live. Discover now