ശിവശക്തി 16

14 1 0
                                    

കാർത്തുമ്പിക്ക് ചുറ്റുമുള്ള വായു , താപത്താൽ ചുവപ്പിൻ്റെ വർണ്ണം പുൽകി തുടങ്ങി. അന്തരീക്ഷ വായു പരസ്പരം ഉരസി തീ പൊരികൾ നാലുപാടും ശക്തമായി ചിതറുവാൻ തുടങ്ങി. ആ തീ പൊരികൾ കൊണ്ട് അവൾക്കു ചുറ്റും കൂടി കിടക്കുന്ന വിറകുകൾ പുകയുവാൻ തുടങ്ങി, ഏതു നിമിഷവും അതിനു തീ പിടിക്കാം. പെട്ടെന്ന് ആ വിറകുകൾക്ക് തീ പിടിച്ചു. അവ അതിവേഗം പടരുവാൻ തുടങ്ങി.

കർത്തുമ്പിയുടെ ദേഹ താപത്താൽ തടാക ജലം ബാഷ്മമായി പോകുവാൻ തുടങ്ങി, അതു കണ്ട മുതല കൂടുതൽ ശക്തിയാൽ അവളെ തടാകത്തിൻ്റെ ആഴങ്ങളിലേക്ക് വലിച്ചു . അവളും മുതലയ്ക്കൊപ്പം ആഴങ്ങളിലെത്തി, മുതലയുടെ മിഴികളിൽ അഹങ്കാരത്തിൻ്റെ തീക്ഷണത പ്രതിഫലിച്ചതും കാദംബരി ദേവിയുടെ ഉഗ്രകോപമുണർന്നു.

മനതാരിൽ ഉണർന്ന കോപം ഒരഗ്നി സമാനം അവളുടെ ദേഹമാസകലം പടർന്നു പന്തലിച്ചു. കത്തിജ്വലിക്കുന്ന സ്ത്രീരൂപമായി അവൾ മാറി, അവളിൽ നിന്നും ബഹിർഗമിക്കുന്ന താപം താങ്ങുവാനാവാതെ മുതല അവളുടെ കാലിലെ പിടി വിട്ടു. എന്നാൽ നിമിഷ നേരം കൊണ്ട് തടാക ജലം വറ്റി വരണ്ടു. അതൊരു തരുശു ഭൂമിയായി മാറി. ആ സ്വർണ്ണ ആമ്പൽ ഒഴികെ ബാക്കിയെല്ലാം താപത്താൽ കരിഞ്ഞുണങ്ങി.

അതേസമയം ധ്യാനത്തിൽ മുഴുകിയിരുന്ന കാർത്തുമ്പിയുടെ മുടികൾ അഗ്നി സമാനമായി ജ്വലിച്ചു. കാറ്റിൽ പാറി നടക്കുന്ന, അഗ്നി നാളത്തെ പോലെ, അവളുടെ കാർകൂന്തൽകൾ ആളിക്കത്തുന്നത് കണ്ടു, ശിഷ്യ ഗണങ്ങളും ഭയചകിതരായി.

തടാകം തന്നെ വറ്റി വരണ്ടപ്പോൾ, ദാർവഹനും ഭയത്താൽ നാല് ദിക്കു നോക്കി. രക്ഷ നേടുവാനായി ഒരു മാർഗ്ഗത്തിനായി അവൻ ഒരു വഴി തിരയുകയായിരുന്നു. അവനിലെ അഹങ്കാരം ഒരു നിമിഷം കൊണ്ട്, മൺമറഞ്ഞിരുന്നു.

തൻ്റെ  മുന്നിൽ അഗ്നി സമാനം ജ്വലിച്ചു നിൽക്കുന്ന ആ സ്ത്രീ രൂപത്തെ നോക്കി, ഭയത്തോടെ അവൻ  അലറി വിളിച്ചു, തൻ്റെ പ്രണ രക്ഷാർത്ഥം, അവൻ അവളോട് മാപ്പിരന്നു.

ദേവി, എന്നോട് ക്ഷമിച്ചാലും.

നമ്മുടെ അവിവേകത്താൽ  നടന്നതിന്, നമുക്ക് മാപ്പ് നൽകിയാലും

ശിവശക്തിWhere stories live. Discover now