രണ്ടാം യാത്ര

12 3 10
                                    


     ശനിയാഴ്ച ഇല്ലിക്കൽ പോയ ഞാൻ പിറ്റേന്ന് പിന്നെയും പോയി...

അച്ചുവിനെ അവിടെ കൊണ്ട് പോവാം എന്ന് വാക്ക് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. പോവണ്ടേ... അതിനു പറ്റിയ സമയം ഞങ്ങൾ പോലും വിചാരിക്കാതെ ആണ് വന്നത്. പിറ്റേന്ന് ഞായറാഴ്ച എങ്ങോട്ടും പോവാതെ വീട്ടിൽ ഇരുന്നു. സതീശൻ ചൂണ്ട ഇടാൻ വിളിച്ചിരുന്നു. ആ സമയത്തെ അവന്റെ ഹോബി അതായിരുന്നു. പ്രളയം വന്ന് എല്ലാ സ്ഥലത്തും വേണ്ടപോലെ മത്സ്യ സമ്പത്ത് ഉണ്ടല്ലോ. പോയില്ല...

രാത്രി ഒരു 9 ആയപ്പോൾ അച്ചുന്റെ കാൾ വന്നു. ഊണൊക്കെ കഴിഞ്ഞു വെറുതെ ഇരിക്കുകയായിരുന്നു. അവൻ വലിയ സന്തോഷത്തിൽ ആണ് ഹലോ പറഞ്ഞത് തന്നെ. 3 വർഷത്തെ ഡിഗ്രി അവൻ 5 വർഷം കൊണ്ട് പാസ്സായിരിക്കുന്നു.അവന്റെ വീട്ടിൽ എല്ലാവരും ഹാപ്പി ആണ്.തിങ്കൾ ഒരു കോൺഗ്രസ്‌ ഹർത്താൽ ഉണ്ട്. എന്നാൽ നാളെ എങ്ങോട്ടേലും പോയാലോ... സ്ഥലം പിന്നെ പറയണ്ടല്ലോ... ഇപ്പോൾ തന്നെ പോവാം എന്നായി  ഞാൻ. ഈ രാത്രിയോ... അവന്റെ കിളി പോയി. സത്യത്തിൽ രാത്രി പോയാൽ കാണാൻ ഒന്നും പറ്റില്ലെന്ന് അറിയാം. പക്ഷെ അവനെ അപ്പോൾ കണ്ടു കുറേ സംസാരിക്കണം എന്നാണ് തോന്നിയത്. അവൻ വീട്ടിൽ പറഞ്ഞു സെറ്റ് ആകിയിട്ടു വിളിക്കാം എന്ന് പറഞ്ഞു.

ഞാൻ എന്റെ വീട്ടിൽ പോവണം എന്ന കാര്യം പറഞ്ഞപ്പോൾ ആകെ ബഹളം. ഇന്നലെ അല്ലേ പോയത്. ഇപ്പോൾ തന്നെ പോവാൻ എന്താ കാര്യം.... നാളെ ഹർത്താൽ അല്ലേ... അടി കിട്ടും... കട്ട സീൻ. അതിന്റെ ഇടയ്ക്കു അച്ചു വിളിച്ചു പറയുവാ ഞാൻ st. പീറ്റേഴ്സ് കോളേജ് ന്റെ മുൻപിൽ നിക്കാം. നീ ഇറങ്ങുമ്പോൾ വിളിച്ചാൽ മതി എന്ന്. മതീല്ലേ... ശരി എന്നാ കാണാം.

എന്ത് വന്നാലും പോവും എന്ന് തന്നെ ഉറപ്പിച്ചു. പക്ഷെ എന്ത് പറഞ്ഞു വീട്ടുകാരെ തണുപ്പിക്കും? !!എന്തും വരട്ടെ എന്ന് കരുതി ഒരു ജീൻസും ഷർട്ടും ഇട്ട് ഹെൽമെറ്റ്‌ എടുത്ത് പുറത്തേക്കിറങ്ങി. അമ്മ പുറകെ ഓടി വന്നു...

"ഞാൻ പോയിട്ട് വരും അമ്മേ... "

എന്ന് ഒരു ഡയലോഗ് മാത്രം പറഞ്ഞു വണ്ടി എടുത്തു. ഇനി അമ്മയെ തിരിഞ്ഞു നോക്കിയാൽ ചിലപ്പോൾ പോകാൻ പറ്റില്ല... ഗേറ്റ് കടന്നപ്പോൾ ഒന്ന് തിരിഞ്ഞുനോക്കി. അച്ഛനും അമ്മയുടെ അടുത്തുണ്ട്. വീട്ടിൽ നിന്ന് കോലഞ്ചേരിക്ക് 30 കിലോമീറ്റർ ഉണ്ട്. തണുപ്പ് കുറച്ചുണ്ട്. പട്ടിമറ്റം എത്തിയപ്പോൾ അവനെ വിളിച്ചു... പട്ടിമറ്റം ബങ്കിൽ കയറിയില്ല. ചെന്നപ്പോൾ അവൻ ഹൂഡഡ്‌ ടൈപ് ജാക്കറ്റ് ഒക്കെ ഇട്ട് ഷൂ അടക്കം ആണ് വന്നേക്കണേ. ദൈവമേ ഞാൻ ഇന്ന് തണുത്തു മരിക്കും. എന്തേലും എടുക്കാൻ നിന്നിരുന്നേൽ വരാൻ പറ്റൂല്ലാത്ത അവസ്ഥ ആയിരുന്നു. അവനോട് നേരത്തെ തന്നെ ഒരു ജോഡി സോക്സ്‌ എടുക്കാൻ പറഞ്ഞിരുന്നു. പൊതുവെ ഷൂ ഉപയോഗം കുറവാണു. പക്ഷെ വണ്ടി ഓടിക്കുമ്പോൾ കയ്യിലും കാൽ പദത്തിലും കിട്ടുന്ന തണുപ്പ് അത്ര സുഖമുള്ള സംഗതിയല്ല.

ഇല്ലിക്കൽകല്ലിലെ ഓർമ്മകൾ Where stories live. Discover now