മൂന്നാം യാത്ര

11 3 14
                                    


ഞാൻ എല്ലാം കേട്ടിട്ടും കുറച്ചു നേരം തലപൊക്കാതെ കിടന്നു. വണ്ടി നിർത്തിയെന്നു കണ്ടപ്പോൾ പോലീസ് ആവല്ലേ എന്ന് പ്രാർത്ഥിച്ചു എഴുന്നേറ്റു. അത്യാവശ്യം നല്ല വണ്ണമുള്ള ഒരു ചേട്ടൻ. സമയം 5 ആയിരുന്നു. ഒരു പൾസർ 220 ആണ് വണ്ടി.

ഞങ്ങൾ പെട്രോൾ വച്ചിരുന്നത് വണ്ടിയുടെ ബാഗിൽ ആണേലും അത് പുറത്ത് കാണാമായിരുന്നു. ലേബൽ പോവാത്ത മദ്യക്കുപ്പിയിൽ പെട്രോൾ ആണെന്ന് എഴുതി വയ്ച്ചാലും വിശ്വസിക്കുമോ? ഞാൻ എഴുന്നേറ്റു ആ ചേട്ടന്റെ അടുത്ത് ചെന്നു. എന്താ ചേട്ടാ ഇവിടെ കിടക്കുന്നെ എന്ന് ചോദിച്ചു. സൗണ്ട് കേട്ടപ്പോൾ രൂപം ആയിട്ടു ബന്ധം തോന്നില്ലായിരുന്നു. ഞങ്ങൾ ഇവിടെ നൈറ്റ്‌ വന്നു room നോക്കി കിട്ടാതായപ്പോൾ ഇവിടെ കിടന്നതാണെന്നു പറഞ്ഞു.

മദ്യത്തിന്റെ മണം കിട്ടാത്തത് കൊണ്ട് ആ ചേട്ടൻ നല്ല രീതിയിൽ ആണ് സംസാരം തുടർന്നത്. ഇതിന്റെ ഇടയ്ക്ക് അച്ചു ഞെട്ടി എണീറ്റു. അവൻ നോക്കിയപ്പോൾ എന്നെ ആരോ വന്നു ചോദ്യം ചെയ്യണ പോലെ. അവനെ നോക്കി ഒന്നുല്ല എന്നപോലെ ചിരിച്ചു. അവിടെ room കിട്ടുമായിരുന്നു. ആ ഹോം സ്റ്റേ യുടെ അഡ്രസ് വരെ പുള്ളി പറഞ്ഞു തന്നു. ഞങ്ങൾ കിടന്നതിന് താഴെ ഒരു ദേവി ക്ഷേത്രം ആയിരുന്നു. അതിനു പുറത്തു രണ്ട് ടോയ്ലറ്റ് ഉണ്ട്. കുറച്ചു കൂടി താഴേക്കു പോയാൽ അരുവിയും. റോഡിലോടെ താഴേക്കു പോയാൽ ഞങ്ങൾ വന്ന വഴിയാണ് മുകളിലേക്ക് ഇല്ലിക്കൽ കല്ലും. താഴെ ഉള്ള ഹോട്ടൽ 6.30 ആവുമ്പോൾ ആക്റ്റീവ് ആകും എന്ന് വരെ പറഞ്ഞു തന്നിട്ട് ഒരു ചിരിയും സമ്മാനിച്ചാണ് ആ ചേട്ടൻ പോയത്.

എണീറ്റുപോയി മാവില കൊണ്ട് പല്ലും തേച്ചു ബാക്കി കർമങ്ങൾ കഴിഞ്ഞു നേരെ ഹോട്ടലിൽ പോയി. ഉള്ള എല്ലാ വിഭവങ്ങളും വാങ്ങി കഴിച്ചെന്നു പറയാം. ഭരണിയിലെ കടല മിട്ടായി വരെ. ജാക്കറ്റ് വരെ ഉണ്ടായിട്ടും അച്ചു കഷ്ടി ഒരു മണിക്കൂർ മയങ്ങി എന്നെ പറയാൻ പറ്റു. ഒരു ക്രീം കളർ ഷർട്ട്‌ ഇട്ട് വന്ന എന്റെ പുറത്തു തറയുടെ ഫോട്ടോസ്റ്റാറ്റ് ഉണ്ടായിരുന്നു. ചോലയിൽ പോയി കയ്യും കാലും മുഖവും കഴുകിയപ്പോൾ അതൊക്കെ കഴുകി.

നേരെ ഇല്ലിക്കൽ വിട്ടു ബേസ് പോയിന്റിൽ ഗേറ്റ് അടച്ചിരിക്കുകയാണ്. 9 -10 മണി ആവും. ഞങ്ങൾ ബൈക്ക് പുറത്ത് വച്ച് നടന്നു. മുകളിൽ എത്തുന്നത് വരെ ചുറ്റിലും ഉള്ള മലകൾ കണ്ട് ഫോട്ടോ എടുത്ത് നടന്നു. മുകളിൽ എത്തിയപ്പോൾ വേറെ രണ്ട് ചങ്ങായിമാർ അവിടെ കേറിയിട്ടുണ്ട്. അവർ ഞങ്ങൾ കേറിയപ്പോളേക്കും ഇറങ്ങി. അച്ചു കാഴ്ചകൾ കണ്ട് സന്തോഷത്തിൽ ആണ്. ഞാൻ അന്ന് മര്യാദക്ക് കാണാൻ പറ്റാതെ പോയ പീക്ക് പോയിന്റിൽ കയറി. കുറേ നേരം താഴെ ഉള്ള കാഴ്ചകൾ കണ്ട് നിന്നു. കോട അന്നും ഇല്ലായിരുന്നു. ഒരു ചെറിയ മഴ ചാറിയാൽ പിന്നെ സൂപ്പർ ആണ്. പക്ഷെ ഉണ്ടായില്ല.

ഇല്ലിക്കൽകല്ലിലെ ഓർമ്മകൾ Where stories live. Discover now