ഭൂതകാലം

30 4 28
                                    

Trip, യാത്ര, travel, കറക്കം... പല പേരുകൾ... ഒരിക്കലും മടുക്കാത്ത എന്റെ ജീവിതത്തിലെ ഒരു കാര്യം. ഇതുപോലെ മറ്റൊരു കാര്യം എന്താണെന്ന് ചോദിച്ചാൽ ഞാൻ ഭക്ഷണം എന്ന് പറയും. മറ്റൊന്ന് കൂടെ ചോദിച്ചാൽ ഉറക്കം എന്നാവും ഉത്തരം.എന്നാൽ കൊറോണ കഴിഞ്ഞു ഞാനും സുഹൃത്തായ ജിതിനും കൂടി മൂന്നാർ കാണാം എന്ന് പറഞ്ഞു പോയ പോക്ക്... അന്ന്  രാവിലെ 4 മണിക്ക് ഞങ്ങൾ ഇറങ്ങി. അടിമാലി എത്തിയപ്പോൾ മുതൽ ഞാനും അവനും അങ്ങോട്ടും ഇങ്ങോട്ടും ചോദ്യം തുടങ്ങി...

എവിടെക്കാ പോകണ്ടേ?

മൂന്നാർ പോകുക എന്ന് പറഞ്ഞു ഇറങ്ങിയതാണ്. മുന്നാറിൽ എവിടെ? എനിക്ക് ടോപ് സ്റ്റേഷൻ ആണ് എന്നും ഫസ്റ്റ് ചോയ്സ്. മൂന്നാർ ടൗണിൽ നിന്ന് അങ്ങോട്ടുള്ള വഴിയിൽ തന്നെ കുറേ കാഴ്ചകൾ ഉണ്ട്. എന്നാൽ വണ്ടി നിർത്താതെ തന്നെ അവൻ മാപ് എടുത്തു ഒരു ലൊക്കേഷൻ ഇട്ടു തന്നു. ഞാൻ നോക്കിയിട്ട് ഒരു ഡയറക്ഷൻ മാപ് കണ്ടെന്നല്ലാതെ ലൊക്കേഷൻ എവിടെ ആണെന്ന് കാണാൻ പറ്റിയില്ല.

"എടാ ഇതെവിടെക്കാ? ഇതിൽ സ്ഥലത്തിന്റെ പേര് കാണുന്നില്ല "

നെറ്റ് വന്നപ്പോൾ ലോഡ് ആയി. മധുര...170 കിലോമീറ്റർ. ഞങ്ങൾക്ക് മൊത്തം 226കിലോമീറ്റർ oneside റൈഡ്. മൊത്തം 452കിലോമീറ്റർ. പക്ഷെ ഇതൊന്നും അന്നെന്റെ കണ്ണിൽ പെട്ടില്ല. മധുര മീനാക്ഷി അമ്മൻ കോവിൽ... അതിന്റെ ഫോട്ടോസ് ആണ് മാപ് ഇൽ കാണിച്ച ഫോട്ടോസ്. ആ അമ്പലത്തിൽ ഒരുവട്ടം പോയാലോന്നും മതിയാവില്ല. ഒരുവട്ടം ഞങ്ങൾ ട്രെയിൻ, bus ഒക്കെയായി പോയി. മധുര, രാമേശ്വരം, ധനുഷ്കോടി. ആ സമയം അവൻ എന്നെ ശെരിക്കും കൊതിപ്പിക്കാൻ വേണ്ടിയാണു മാപ് അവിടെ ഇട്ട് തന്നത്. പക്ഷെ എന്റെ മറുപടി അവനെ ഞെട്ടിച്ചു.

രണ്ടും വണ്ടി ഓടിച്ചു ഒരു വഴിയായി. എത്ര ഓടിച്ചിട്ടും മധുര എത്തുന്നില്ല.226 കിലോമീറ്റർ ചെറിയ ദൂരം അല്ലെന്നും എന്റെ ബൈക്ക് ന് അവിടെ വരെ പോകാൻ ഉള്ള ഒരു റൈഡിങ് comfort ഇല്ലെന്നും അന്ന് എനിക്ക് മനസ്സിലായി. അന്ന് മധുര മീനാക്ഷിയും samanar hills ഉം പോയി. Hills ഞാൻ ഒരു 300 മീറ്റർ കേറിയപ്പോൾ വയ്യാതെ ഇരുന്നു പോയി. അവൻ ഒരു 100 മീറ്റർ കേറിയപ്പോൾ ഇരുന്നു.

ഉദയം മൂകാംബികയിൽ Where stories live. Discover now