ഉദയം

17 4 13
                                    

ആ കടയിൽ ഒരു കുട്ടിയാണ് നിൽക്കുന്നത്. അവന് ഒരു 12 വയസ്സുണ്ടാകും. എനിക്ക് സ്ഥലബോധം ഉണ്ടായിരുന്നില്ല. ആദ്യം ഹിന്ദി പറഞ്ഞു. അവൻ മുടിഞ്ഞ ഹിന്ദി തിരിച്ചു പറഞ്ഞു. എന്ന് പറഞ്ഞാൽ കുഴഞ്ഞു മറഞ്ഞ ഹിന്ദി. വാക്കുകൾ ഒന്നും കിട്ടുന്നില്ല. (മൂര്ഖനെ ആണല്ലോ ദൈവമേ ചവിട്ടിയത്)ആഹാ... എന്നാ ഇവനെ ഇംഗ്ലീഷ് പറഞ്ഞു വിരട്ടാം എന്നായി ഞാൻ. പക്ഷെ അവൻ നന്നായി ഇംഗ്ലീഷും പറയുന്നുണ്ട്. ആ കുട്ടി എന്നെ ഞെട്ടിച്ചു. എന്റെ ബൈക്ക് number നോക്കി ഞാൻ kerala ആണെന്ന് കണ്ടെത്തി അവൻ എന്നോട് വിശേഷം ചോദിച്ചു. ഞാൻ 6 ഇൽ പഠിക്കുമ്പോൾ ഹിന്ദിയിൽ രണ്ടുപേർ തമ്മിലുള്ള സംഭാഷണം എഴുതാൻ വന്ന ചോദ്യത്തിന് നമസ്തേ, ആപ് കൈസേ, ധന്യവാദ് എന്ന് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു എഴുതി എണീറ്റ് പോന്നത് ഓർത്തു പോയി.

ഇവൻ ഈ പ്രായത്തിൽ തന്നെ ഹിന്ദി നല്ലപോലെ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഒരു കസ്റ്റമർ നെ നല്ലപോലെ handle ചെയ്യുന്നു. ITI കഴിഞ്ഞു വന്നിട്ട് ഗുണിക്കാനും ഹരിക്കാനും അറിയാത്ത സ്റ്റുഡന്റസ് എനിക്കും ഉണ്ട്.  പക്ഷെ ഇതൊക്കെ ദേവി കർണാടകയിൽ ഇരുന്നത് കൊണ്ടാണെന്നു പറഞ്ഞു ഞാൻ നമ്മുടെ സർക്കാരിനെയോ ഉദ്യോഗസ്ഥരെയോ ഒരു കാരണവശാലും രക്ഷിക്കില്ല.

അവിടെന്ന് പോകുമ്പോൾ മംഗലാപുരം കണ്ടു. കാഴ്ച്ചയിൽ സാദാ സ്ഥലം. കാസർഗോഡ് എത്തിയപ്പോൾ എനിക്ക് ഒറ്റയ്ക്ക് ഇരുന്നു മടുത്തു. ഞാൻ ഹെഡ്സെറ്റ് കുത്തി song വച്ചു. ഇനി സ്പീഡ് പറ്റില്ല. അങ്ങനെ മന്ദം മന്ദം പോകുമ്പോൾ ദേ ഒരു കാൾ... ആരാണെന്ന് നോക്കാൻ വണ്ടി നിർത്താതെ ഹെഡ്സെറ്റ് ബട്ടൺ അടിച്ചു കാൾ എടുത്തു. മേരിക്കുട്ടി ആണ്. എനിക്ക് ഒത്തിരി സന്തോഷം ആയിരുന്നു. ഒറ്റക്കായി എന്ന ഒറ്റപ്പെടൽ തോന്നിയ സമയം തന്നെ ഒരാൾ വിളിച്ചു. നടന്ന സംഭവം ഒക്കെ അവളോട് പറയാൻ തുടങ്ങി. എനിക്ക് ഇന്നലെ ആ ചേട്ടൻ പൈസ അയച്ചിരുന്നു. പക്ഷെ വീടെത്തി സേഫ് ആയിട്ട് അവൾക്ക് തിരിച്ചു കൊടുക്കാം എന്നാണ് ഞാൻ പ്ലാൻ വച്ചത്. അവളോട് അത് പറഞ്ഞപ്പോൾ നീ എപ്പോളെങ്കിലും തന്നാൽ മതി എന്നായി.

വണ്ടി ഓടിച്ചുകൊണ്ടാണ് സംസാരം എന്നറിഞ്ഞപ്പോൾ എന്റെ കത്തി വയ്പ് നിർത്തിച്ചു വീടെത്തിയിട്ട് വിളിക്കാൻ പറഞ്ഞു അവൾ പോയി. അങ്ങനെ വീണ്ടും പാട്ട് കേട്ട് പോയി. കണ്ണൂർ എത്തുമ്പോ സമയം 6 ആയിരുന്നു. ഇടയ്ക്ക് വച്ചു മഴ പോസ്റ്റ്‌ തന്നു. പയ്യന്നൂർ വച്ചു നടു നിവർത്തിയപ്പോൾ അബ്നർ വിളിച്ചു. എന്റെ മിത്രമാണ്. അവന്റെ വണ്ടി ആണ് ഇപ്പോൾ എന്റെ കയ്യിൽ ഉള്ളത്. കഥ കേട്ടപ്പോൾ നിന്റെ പഴയ വട്ട് പിന്നെയും തുടങ്ങി അല്ലെ എന്ന് ചോദിച്ചു.സത്യത്തിൽ ഞാൻ അപ്ഡേറ്റ് ചെയ്യപ്പെട്ടു. ഇതുവരെ ഞാൻ ഇത്രയും ദൂരം ഒന്നിച്ചു ഓടിച്ചിട്ടില്ല. അതും സോളോ... പക്ഷെ എനിക്ക് ഈ യാത്ര അപ്പോളും തൃപ്തി തന്നിരുന്നില്ല. എന്തിനാ പോയെ എന്ന് ചോദിച്ചാൽ ഉത്തരം കിട്ടുന്നില്ല.

ഉദയം മൂകാംബികയിൽ Where stories live. Discover now