സൂര്യോദയം തേടി...

17 4 21
                                    

ഉറക്കം വന്നാൽ ഓടിക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു ഉള്ളിൽ. പക്ഷെ സൂര്യോദയം മൂകാംബിക ആകണം... രണ്ടും കൂടെ നടക്കില്ല.കാരണം അവിടെ വരെ പോകാൻ 12 മണിക്കൂർ സമയം കാണിച്ചിട്ടുണ്ട്. ഒരു പ്ലാനോ മുൻവിധിയോ ഇല്ലാത്ത പോക്കാണ് എന്റെ യാത്രയും ജീവിതവും. എന്നെകാത്തു എന്താണ് വരാൻ പോകുന്നത് എന്ന് അപ്പോൾ ഞാൻ ചിന്തിച്ചില്ല അധികം.

തൃപ്രയാർ എത്തിയപ്പോൾ കുറച്ചു വെള്ളം കുടിച്ചു, nuts, ബദാം ഒക്കെ എടുത്തു കഴിച്ചു.ഞാൻ റെസ്റ് എടുക്കാൻ നോക്കാതെ വേഗം വണ്ടിയിൽ കേറി. എന്റെ ബൈക്ക് സ്പീഡിൽ ഓടിക്കാൻ സ്വതവേ താല്പര്യം ഇല്ല. ഒരു 60കഴിഞ്ഞാൽ പിന്നെ ഒരു sudden പ്രോബ്ലം വന്നാൽ എനിക്ക് handle ചെയ്യാൻ പറ്റില്ല. പക്ഷെ ആ രാത്രി 70-90ആയിരുന്നു എന്റെ സ്പീഡ്. സമയം പോകുന്തോറും തണുപ്പ് കൂടി വന്നു. ഞാൻ ജാക്കറ്റ് ഫുൾ ക്ലോസ് ചെയ്തു.

ഒരു 10.15 ആയപ്പോൾ പൊന്നാനി എത്തി. ഞാൻ വടക്ക് എത്തിയെന്നു ഓർത്ത് സമാധാനിച്ചു. പക്ഷെ അത് പോകാനുള്ള ദൂരത്തിന്റെ കാൽ ഭാഗം എത്തുന്നേ ഒള്ളു. പാവം ഞാൻ... ആ സമയം ഈ ദൂരത്തിന്റെ കണക്ക് എനിക്ക് അറിയില്ലായിരുന്നു. അവിടെ നിന്ന് അങ്ങോട്ട് കാസർഗോഡ് വരെ റോഡ് പൊളിച്ചിട്ടിട്ടുണ്ട്. നാഷണൽ ഹൈവേ പണിയുകയാണ്. അതുവരെ ഹെൽമെറ്റ്‌ ന്റെ windshield അടച്ചുവച്ചു വന്ന എനിക്ക് വണ്ടികളുടെ വെളിച്ചവും പൊടിയും കൂടെ വന്നപ്പോൾ വഴി കാണാൻ വയ്യാതായി.സ്പീഡ് 45 ആയി കുറച്ചു.ബൈക്ക് ന്റെ ലൈറ്റ് വളരെ കുറവാണ്. ഒടുവിൽ ഞാൻ shield ഉയർത്തി സ്പീഡ് കൂട്ടി. പൊടിയും തണുത്തകാറ്റും മുഖത്തേക്ക് അടിച്ചു കേറി തുടങ്ങി. മാസ്ക് വച്ചിട്ടുണ്ട്. പക്ഷെ കണ്ണുകൾ പൊടി കൊണ്ട് കഷ്ട്ടപെട്ടു. ഞാൻ നിർത്താതെ ഓടിച്ചു.

പയ്യെ പയ്യെ നടുവും പുറവും വേദനിക്കാൻ തുടങ്ങി. എനിക്ക് അൽപ്പം ടെൻഷൻ ആയി. ഇപ്പോൾ തന്നെ ഇങ്ങനെ ആണെങ്കിൽ പോയി അവിടെ തന്നെ കുറേ നാൾ കിടക്കേണ്ടി വരും. മലപ്പുറത്തു എവിടെയോ വച്ചു കോഴിക്കോട് പോകാൻ ഒരു റൈറ്റ് turn അടിച്ചു നേരെ കണ്ട ഒരു പാലത്തിന്റെ മുൻപായി വണ്ടി നിർത്തി ഒരു ബസ് വെയ്റ്റിംഗ് ഷെഡിൽ കേറി ഇരുന്നു. പുറത്ത് തൂങ്ങി കിടന്ന ബാഗ് ഊരി താഴെ വച്ചു നടു ഒന്ന് പിരിച്ചു. എവിടെ നിന്നൊക്കെയോ എന്തോ നുറുങ്ങുന്ന ശബ്ദം കേട്ടു. ബാഗിൽ മാസ്റ്റർ തന്ന തൈലത്തിന്റെ കുറച്ചു ബാക്കി ഉണ്ട്. അതെടുത്തു ജാക്കറ്റ് പൊക്കി ഷർട്ട്‌ ഉയർത്തി പുറത്ത് തേച്ചു.

ഉദയം മൂകാംബികയിൽ Where stories live. Discover now