ആ കാർ ചുരം കയറുകയാണ്. ഒരുപാട് ഓർമ്മകൾ അവന്റെ മനസ്സിലൂടെ കടന്നുപോയി. മൂന്ന് വർഷങ്ങൾക്ക് മുൻപ് അവൻ ആദ്യമായും അവസാനമായും ഈ വഴി വന്നത് അവൻ ഓർത്തു.നീണ്ട യാത്രക്കുശേഷം ആ കാർ ഒരു വീടിന്റെ മുൻപിൽ നിന്നു.
ഈ വീട്ടിൽ നാളെ ഒരു കല്യാണം നടക്കാൻ പോവുകയാണ്. അവൻ ആ വീട്ടിലേക്ക് നടന്നു. എല്ലാം വളരെ മനോഹരമായി അലങ്കരിച്ചിരിക്കുന്നു. അവൻ ചുറ്റും നോക്കി.
"എറിക്", ആരോ അവനെ വിളിച്ചു. അവൻ തിരിഞ്ഞു നോക്കി.
![]()
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image. അവൻ ഒരുപാട് ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന ആളെ
![]()
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image. ജേക്കബ് സക്കറിയ കുരിശിങ്കൽ
"എന്നാ ഒണ്ട്, എത്ര നാളായി കണ്ടിട്ട്", ജേക്കബ് ചോദിച്ചു.
"സുഖമായിട്ടിരിക്കുന്നു അങ്കിൾ, അവനെവിടെ"
"അവൻ മുറിയിലുണ്ട് പരിപാടി ഒക്കെ തുടങ്ങാൻ സമയം ആകുന്നതല്ലേ ഉള്ളു കുറച്ചു കഴിഞ്ഞ് ഇറങ്ങിയാൽ മതി എന്ന് ആലിസ് പറഞ്ഞു", ജേക്കബ് ഒരു ചെറുചിരിയോടെ പറഞ്ഞു.
"അത് പറഞ്ഞപ്പോഴാ ആന്റി എന്തിയെ", അവൻ ചോദിച്ചു.
"ഇപ്പോഴെങ്കിലും ചോദിച്ചല്ലോ സന്തോഷം", അവൻ ആ ശബ്ദം കേട്ടിടത്തേക്ക് നോക്കി.
![](https://img.wattpad.com/cover/357604067-288-k766467.jpg)
YOU ARE READING
Angel
Fanfictionജീവിതത്തിൽ ഒരുപാട് സംഭവങ്ങൾ ഉണ്ടാകും, ഒരുപാട് ആളുകൾ കടന്നുപോകും എന്നാൽ ചിലർ മാത്രം പോയ വഴിയിൽ കാൽപ്പാടുകൾ ബാക്കി വച്ചിട്ടുണ്ടാകും ഇടക്കിടക്ക് നമ്മളെ ഓർമിപ്പിക്കാൻ അങ്ങനെയൊരാൾ മുൻപ് ഇവിടെ ഉണ്ടായിരുന്നു എന്ന്. ഒന്നുമല്ലാതിരുന്ന ഒരുവന്റെ ജീവിതത്തിൽ കടന...