കല്യാണവീടൊരുങ്ങി, പന്തലൊരുങ്ങി എല്ലാവരും കല്യാണ ഓട്ടത്തിൽ ആണ്.
ജേക്കബും ആലീസും എല്ലാ കാര്യങ്ങൾക്കും മുന്നിൽ തന്നെ ഉണ്ട്
"ആലീസേ മോൻ റെഡി ആയോ?"
"അവൻ റെഡി ആണ് ഇച്ചായാ എന്നാ പിന്നെ ഇറങ്ങിയാലോ", അവർ വീട്ടിൽ നിന്ന് ഇറങ്ങി. ഇന്നാണ് ദേവയുടെ കല്യാണം.
അങ്ങനെ അവർ കല്യാണ പന്തലിൽ എത്തി.
മുഹൂർത്തം ആയിരിക്കുന്നു. ജേക്കബ് ദേവയുടെ കൈ പിടിച്ചു അവനെ പന്തലിൽ ഇരുത്തി
അവൻ ജേക്കബിനെയും ആലീസിനെയും നോക്കി രണ്ടുപേരും ഒരുപാട് സന്തോഷത്തിലാണ്
അവർ അവന് ഒരു ചിരി സമ്മാനിച്ചു. അവന്റെ കണ്ണുകൾ പിന്നീട് പോയത് അച്ഛന്റെ കൈയും പിടിച്ചു വേദിയിലേക്ക് വരുന്ന അവന്റെ പെണ്ണിന്റെ മുഖത്തേക്കാണ്, അവന് അവളിൽ നിന്ന് കണ്ണെടുക്കാനേ തോന്നിയില്ല. അവൾ എല്ലാവരെയും നമസ്കരിച്ച് അവന്റെ അടുത്ത് വന്നിരുന്നു, അവൻ അവളെയും അവൾ അവനെയും നോക്കി
YOU ARE READING
Angel
Fanfictionജീവിതത്തിൽ ഒരുപാട് സംഭവങ്ങൾ ഉണ്ടാകും, ഒരുപാട് ആളുകൾ കടന്നുപോകും എന്നാൽ ചിലർ മാത്രം പോയ വഴിയിൽ കാൽപ്പാടുകൾ ബാക്കി വച്ചിട്ടുണ്ടാകും ഇടക്കിടക്ക് നമ്മളെ ഓർമിപ്പിക്കാൻ അങ്ങനെയൊരാൾ മുൻപ് ഇവിടെ ഉണ്ടായിരുന്നു എന്ന്. ഒന്നുമല്ലാതിരുന്ന ഒരുവന്റെ ജീവിതത്തിൽ കടന...