ഏയ്ഞ്ചൽ ❣️

18 4 2
                                    

രാവിലെ പതിവുപോലെ ജേക്കബും ദേവും കഴിക്കാനിരുന്നു.

"ആലീസെ മോളെന്തിയേ", ജേക്കബ് ചോദിച്ചപ്പോഴാണ് രാവിലെ കണ്ട പ്രസ്ഥാനത്തെപ്പറ്റി ദേവും ഓർത്തത്.

"അവള് ഇതുവരെ ആ മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല വാശി മാറുമ്പോൾ തന്നെ വന്നോളും", ആലീസ് ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇനി ഞാൻ രാവിലെ വഴക്കുണ്ടാക്കിയത്  കൊണ്ടാണോ അവൾ വരാത്തത്.... ഇനി സോറി വെല്ലോം പറയണോ..... എന്തായാലും തള്ളിയത് ഞാനും വീണത് അവളും അല്ലെ അപ്പോ ഒരു സോറി പറഞ്ഞേക്കാം, അവൻ ആലോചിച്ചു

"അപ്പേ ഞാൻ ഇപ്പൊ വരാവേ", ഇതും പറഞ്ഞ് അവൻ മുകളിലേക്ക് കയറി പോയി.

"പാവം ചെക്കൻ", ആലീസ് ചിരിച്ചു.

ഏയ്ഞ്ചലിന്റെ മുറിയിൽ:-

ഏയ്ഞ്ചൽ കുളി കഴിഞ്ഞ് ഇറങ്ങിയതേ ഉള്ളു. ഒരു ടവൽ മാത്രമാണ് അവളുടെ വേഷം. പെട്ടന്ന് അവളുടെ ഫോൺ അടിച്ചു. അവൾ അതെടുത്ത് നോക്കി.

"ഡോക്ടറെ", അവൾ ചിരിച്ചുകൊണ്ട് വിളിച്ചു.

"ഡോക്ടർ ആയിട്ടില്ല കൊച്ചേ നീ എനിക്ക് കുറച്ചു സമയം താ എന്നിട്ട് വിളി", മറുവശത്ത് ഉള്ളയാൾ പറഞ്ഞു.

"എന്നാൽ ഞാൻ ഇച്ചായാ എന്ന് വിളിക്കാം"അവൾ കളിയാക്കി പറഞ്ഞു

"അയ്യോ വേണ്ടായേ ഡോക്ടർ എന്ന് തന്നെ പൊന്നുമോൾ വിളിച്ചോ", അവൻ കൂടെ ചിരിച്ചു.

അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം അവൾ കേട്ടില്ല.

വാതിലിൽ തട്ടിയിട്ട് മറുപടി ഇല്ലാത്തതുകൊണ്ട് അവൻ പതിയെ ആ വാതിൽ തുറന്നു. വാതിൽ തുറന്നതുകണ്ട് അവൾ തിരിഞ്ഞുനോക്കി. അവൻ ഞെട്ടി അവളെ നോക്കി, ഒരു നോട്ടം മാത്രമേ അവൻ നോക്കിയുള്ളു. അവളുടെ കഴുത്തിലൂടെ ഒഴുകുന്ന വെള്ളത്തുള്ളി അവന്റെ കണ്ണിലുടക്കി. എപ്പോഴോ സ്വബോധം വന്ന അവൻ പെട്ടന്ന് പുറത്തിറങ്ങി വാതിലടച്ചു. അവന് ശ്വാസം മുട്ടുന്നതുപോലെ തോന്നി. അവൻ വേഗം താഴേക്ക് ഇറങ്ങി അപ്പോഴും ജേക്കബ് കഴിക്കുക ആയിരുന്നു.

"അഹ് വന്നോ നീ അവളെ കാണാൻ പോയിട്ട് കണ്ടോ?", അയാൾ ചോദിച്ചു

"ഏഹ്..... അഹ്...... കണ്ടില്ല ", അവൻ തപ്പിത്തടഞ്ഞു.

AngelWhere stories live. Discover now