3.

61 11 0
                                    

തരിശുഭൂമിയിലൂടെ അവൻ ഓടി...കാലുകൾ കുഴഞ്ഞ് പോകുന്നതോ ദേഹം തളർന്നു പോകുന്നതോ അവൻ വകവെച്ചില്ല... അവൻ അവൻ്റെ ലക്ഷ്യം മാത്രം മുന്നിൽ കണ്ട് ഓടി....ചുറ്റും വെറും മണൽത്തരികൾ മാത്രം നിറഞ്ഞ നിൽക്കുന്ന ഒരു മരുഭൂമി എന്ന് തന്നെ പറയാം... ഇരുട്ടിൻ്റെ ചിറക് അവിടം വിരിക്കുന്നതായി അവൻ അറിഞ്ഞു...അവൻ അവൻ്റെ വേഗത കൂട്ടി...  മനസ്സിൽ എവിടെയോക്കെയോ അവന് നഷ്ടമായി എന്ന തോന്നൽ വന്നു...അപ്പോഴേക്കും ഇരുട്ട് അവിടെ മുഴുവനായി പരന്നിരുന്നു....അവൻ ആ ആരുമില്ലാത്ത വെറും തരിശുഭൂമിയിൽ മുട്ടുകുത്തി ഇരുന്നു....കണ്ണിൽ നിന്ന് കണ്ണുനീർ നിർത്താതെ ഒഴുകി....എന്നത്തേയും പോലെ അവൻ ഇന്നും തൻ്റെ ലക്ഷ്യത്തിൽ എത്താൻ കഴിഞ്ഞില്ല....അവൻ്റെ ശരീരം മുഴുവൻ പ്രകാശിച്ചു... ആ ഇരുട്ടിൽ അവൻ്റെ പ്രകാശം പരന്നു...,, ആ ഇരുട്ടിൽ അവൻ വെള്ളി പോലെ തിളങ്ങി.....,,,

അപ്പോൾ ദൂരെ തൻ്റെ കൊട്ടാരത്തിലെ ബാൽക്കണിയിൽ ആകാശത്തേക്ക് നോക്കി ഇരിക്കുന്ന അവൻ ആ രാത്രിയാൽ ഇരുണ്ട ആകാശത്ത് പ്രകാശിക്കുന്ന പൂർണ്ണ ചന്ദ്രനെ കണ്ട് അവൻ്റെ കണ്ണുകൾ എന്തന്നില്ലാതെ നിറഞ്ഞ് ഒഴുകി...,,

Diana:Majesty....,,

Taehyung:aah Diana...,,

Diana tae യുടെ തൊട്ട് അടുത്ത് വന്ന് നിന്നു... അവൾ ആകാശത്തേക്ക് നോക്കിയപ്പോൾ തിളങ്ങുന്ന ആ ചന്ദ്രനെ കണ്ടു പിന്നെ തൻ്റെ majesty യുടെ നിറഞ്ഞ കണ്ണുകളും....,,

Diana:Majesty....

Taehyung അവളെ എന്താ എന്ന രൂപത്തിൽ നോക്കി....,,,

Diana:കാത്തിരിക്കുന്നത് യഥാർത്ഥ സ്നേഹത്തിന്റെ അടയാളമാണ്, എല്ലാവർക്കും കാത്തിരിക്കാനും അത് യഥാർത്ഥ പ്രണയമാണെന്ന് തെളിയിക്കാനും കഴിയില്ല...!!

Taehyung അവളെ നോക്കി പുഞ്ചിരിച്ചു...ശേഷം ആകാശത്തെ ആ പൂർണ്ണ ചന്ദ്രനെ നോക്കി പറഞ്ഞു...

Taehyung: കാത്തിരിപ്പ് എന്നത് എനിക്ക് ഇഷ്ടമില്ലാതിരുന്നിട്ടു പോലും ഞാൻ ഇപ്പോഴും കാത്തിരിക്കുന്നത് അവൻ വേണ്ടിയാണ്...ഒരിക്കൽ കണ്ടുമുട്ടും എന്ന് എൻ്റെ ഹൃദയം അത്രമേൽ പറയുന്നത് കൊണ്ടാണ്... അതിനി എത്ര വർഷമായലും അവൻ വേണ്ടി ഞാൻ കാത്തിരിക്കും...അവൻ വേണ്ടി മാത്രം...!!

YEARS AGO,1997Where stories live. Discover now