ഇന്നും അണയാത്ത പ്രണയം

593 54 3
                                    

ഇന്ന് സെപ്റ്റംമ്പർ 7... 2016 എന്നത്തേയും പോലെ തിരക്കിട്ട ഒരു ദിവസം. രാവിലെ പതിവ് പോലെ 8 മണിക്ക് തന്നെ ഞാൻ ഹോസ്പിറ്റലിൽ എത്തി. HRD യിൽ സൈൻ ചെയ്ത് ഡിപാർട്ട്മെന്റിൽ എത്തിയപ്പോൾ കണ്ടത് നാല് ഷോൾഡർ പേഷ്യന്റ് കാത്ത് നിൽക്കുന്നതാണ്. അതൊന്നും എന്നെ ബാധിക്കുന്ന വിഷയമേ അല്ല എന്ന മട്ടിൽ ഞാൻ അറ്റന്റൻസ് വെച്ച്‌ അകത്തേക്ക് കയറി. തിരക്കിട്ട മറ്റൊരു പോസ്റ്റിഗ് ദിനത്തിന്റ തുടക്കം. എൻറ ജൂനിയർ ഒരുത്തന് ഇന്ന് ലാസ്റ്റ് ഡേ ആയിരുന്നു. ആ അറുക്കീസിന്റെ കുത്തിന് പിടിച്ച് ചിലവ് ചെയ്യിക്കണമെന്ന് നേരത്തേ ഞങ്ങൾ പ്ലാൻ ചെയ്തതാണ്. പതിവ് മാരത്തൺ തുടങ്ങി. ട്രോളികൊണ്ടുള്ള ഓട്ടങ്ങൾക്കും പേഷ്യന്റ്സിനോടുള്ള കത്തിവെയ്പുകൾക്കുമിടയിലേക്ക് ഞങ്ങളുടെ രവിയണ്ണൻ കടന്ന് വന്നു.
അഞ്ച് മാസങ്ങളുടെ കഠിന പ്രയത്നത്തിന് ശേഷം രവിയണ്ണൻ പിച്ചവെച്ച് തുടങ്ങിയിട്ട് ദിവസങ്ങളേ ആയുള്ളൂ... ഒരു ഫിസിയോ തെറാപിസ്റ്റ് എന്ന രീതിയിൽ തൃപ്തി കിട്ടുന്നത് ഇതുപോലെ ചില പേഷ്യന്റ്സിനെ കാണുമ്പോഴാണ്. എങ്ങനെയെങ്കിലും 11 മണിയാക്കി ഞങ്ങൾ CVTS ലേയ്ക്ക് ഓടി... പരീക്ഷയെന്ന വലിയ പരീക്ഷണമാണ് സർ ഞങ്ങൾക്ക് വേണ്ടി കരുതി വെച്ചത്. എക്സാം ഒക്കെ കഴിഞ്ഞ് പേപ്പറു ചുരുട്ടി കയ്യിലടിച്ചിരിക്കുമ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്. കണ്ടതും ആകാംക്ഷയടക്കാനായില്ല. ചാടിപ്പോയങ്ങടുത്തു. "ഇതാരുടെ യാ?"
ഞാൻ ചോദിച്ചു. " ഇവിടെ ഒരു ചേച്ചിടെയാ..." ആരൊക്കെയോ ഉത്തരം തന്നു. "എന്താ ഇവിടെ പരിപാടി... " ലോഞ്ചിലേയ്ക്ക് വന്ന ICU വിലെ നേഴ്സ് ചോദിച്ചു. " എക്സാം ആണ്. " ഞാൻ പറഞ്ഞു. "നീയെന്നാ കോപ്പിയടിക്കുകയാണോ?" അവർ ചെറുതായൊന്നു ചാടിച്ചു. " chethan bhagath ന്റ revaluation നോക്കി ഞാൻ എന്ത് കോപ്പിയടിക്കാനാ?" ഞാൻ അവരോട് ചോദിച്ചു. എടുത്ത ബുക്ക് മറിച്ച് നോക്കി ഞാൻ അവിടത്തന്നെ വെച്ചു. ചെറിയ ഒരു തുമ്മലുണ്ട്. ആകെ ഒരു അസ്വസ്ഥത. ഊണ് കഴിക്കും മുൻപ് ഒരു സിട്രിസൈൻ കഴിച്ച് നോക്കി. നോ രക്ഷ. നശിച്ച ദിവസം തന്നെ! ഊണും ആസ്വദിക്കാനായില്ല. ഞങ്ങൾക്ക് വേണ്ടി കൊണ്ട് വന്ന ചെമ്മീൻ കറി കാക്ക കൊത്തിക്കോണ്ട് പോയ വിഷമം. എല്ലാവർക്കും കാരറ്റ് തന്നെ പല രൂപത്തിൽ പല ഭാവത്തിൽ. അതിലേറെ ജൂനിയറിന്റ കത്തി! അൺ സഹിക്കബിൾ... പിന്നെ ഞങ്ങൾ അങ്ങ് സഹിച്ചു. ഒരോ ജിലേബിയിൽ ഞങ്ങളെ ഒതുക്കാൻ അവൻ ശ്രമിച്ചെങ്കിലും ബൈക്കിന്റ താക്കോൽ അടിച്ചുമാറ്റി ഞങ്ങൾ അവനെ പൂട്ടി. സിട്രിസൈൻ അടിച്ച കിക്കിൽ ടിൽടിങ്ങ് ടേബിളിന് മുകളിൽ
തലചായ്ചിരുന്ന് ഞാൻ ഉറക്കം പിടിച്ചു. ആരൊക്കെയോ വിളിക്കുന്ന കേട്ടാണ് ഉണർന്നത്. നോക്കുമ്പോൾ ഇൻ ചാർജും കൂടെ രണ്ട് പേഷ്യൻറും.... ചമ്മി.... അവിടന്ന് എസ്കേപ്പ് ആയി പുറത്ത് കടന്നപ്പോൾ മാഡം വിളിച്ചു.
"വാ... റൗണ്ട്സിന് പോകാം..."
നാല് നിലകൾ കയറിയിറങ്ങി ഒരു വിധം റൗണ്ട്സ് പൂർത്തിയാക്കി. അവസാനം ഞങ്ങൾ അവിടെ ചെന്നു.
" ഇവിടെ രണ്ട് പേഷ്യൻറ്സ് ഉണ്ട് BD ആണ്. രാവിലെ ഞാൻ വന്നു ചെയ്തു.
അമ്മച്ചിക്ക് CA യാണ്... അപ്പച്ചന് ജനറലൈസ്ഡ് വീക്ക് നെസ്സും." മാഡം പറഞ്ഞു. ഞങ്ങൾ മാസ്ക്കും ഗ്ലൗസും ഒക്കെയിട്ട് അവർക്കരുകിൽ എത്തി. 95 വയസ്സുള്ള ഒരപ്പച്ചൻ. 85 വയസ്സുള്ള ഒരമ്മച്ചി. അപ്പച്ചൻ നല്ല ഉറക്കത്തിലാണ്. ഞങ്ങൾ അമ്മച്ചിക്കരികിൽ ചെന്ന് ചെസ്റ്റ് ഫിസിയോ കൊടുക്കാൻ തുടങ്ങി. ക്ലാപ്പിങ്ങിന്റ ശബ്ദം കേട്ട് അപ്പച്ചൻ ഉണർന്നു. "നിങ്ങൾ എന്താണ് ഈ ചെയ്യുന്നെ? അവൾക്ക് വേദനിക്കില്ലേ?" വിറയാർന്ന ശബ്ദത്തിൽ അപ്പച്ചൻ ചോദിച്ചു.
" ഒന്നുമില്ല അപ്പച്ചാ... കഫം തട്ടി കളയണ താ.... " ഞാൻ മറുപടി പറഞ്ഞു. ഉം... എന്ന് മൂളിക്കൊണ്ട് അദ്ദേഹം തിരിഞ്ഞ് കിടന്നു. ഞങ്ങൾ അമ്മച്ചിയെ മെല്ലെ എഴുന്നേൽപിച്ചിരുത്തി.
" നടന്നോണ്ടിരുന്നതാണോ?" മാഡം ഹോം നേഴ്സിനോട് ചോദിച്ചു. "കുറച്ച് ദിവസമായി എഴുന്നേറ്റ് നടന്നിട്ട് . എപ്പഴും ഉറക്കമാ.. " അവർ പറഞ്ഞു. പിന്നെ നടത്തി... അമ്മച്ചിയെ മെല്ലെ പുറത്ത് കൊണ്ടുപോയി വരാന്തയിലെ ജനലിലൂടെ പുറം കാഴ്ചകൾ കാണിച്ചു കൊടുത്തു. പിന്നെ മെല്ലെ വരാന്തയിലെ ചെയറിൽ ഇരുത്തി.
"താനിവിടെ നിന്നോളൂ.. ഞാൻ ആ അപ്പച്ചനെ നടത്തിയിട്ട് വരാം..." രക്ഷപെട്ടു എന്ന മട്ടിൽ അമ്മച്ചിയുടെ അടുത്തുള്ള ചെയറിൽ ഇരുന്നു. മാഡം അപ്പച്ചനെ എഴുന്നേൽപിച്ച് ഡോറിനരികിൽ വന്നു.... അദ്ദേഹം വരാന്തയിൽ ആകെ ഒന്ന് നോക്കി. അമ്മച്ചി കൊറിഡോറിനരികിലുള്ള ചെയറിൽ ഇരുന്ന് ജാലകക്കാഴ്ചകൾ കാണുകയാണ്... മാഡത്തിന്റ കൈ വിടിച്ച് അപ്പച്ചൻ മെല്ലെ അമ്മച്ചിക്കരികിൽ വന്നു. എന്നിട്ട് അമ്മച്ചിയുടെ മുഖം കൈക്കുമ്പിളിൽ ഒതുക്കി. മെല്ലെ മുഖം കുനിച്ച് നെറുകയിൽ ഒരു സ്നേഹ ചുബനമേകി. ഞാൻ എന്റ ജീവിതത്തിൽ കണ്ട ഏറ്റവും റൊമാന്റിക്കായ നിമിഷം! ഇതിലും നല്ല സീൻ ഞാൻ സിനിമയിൽ പോലും കണ്ടിട്ടില്ല. അമ്മച്ചിക്കടുത്തുള്ള ചെയറിൽ നിന്ന് ഞാൻ ഓട്ടോമാറ്റിക്ക് ആയി എഴുന്നേറ്റ് പോയി. ഞാൻ നേരെ മാഡത്തിനരികിൽ ചെന്നു നിന്നു. അദ്ദേഹം ഭാര്യയ്ക്കരികിൽ ഇരുന്നു. കൈ മെല്ലെ ചേർത്ത് പിടിച്ച് മുഖത്ത് നോക്കി നന്നായി പുഞ്ചിരിച്ചു. എന്തൊക്കെയോ ഒക്കെ പറയുന്നതും അത് കേട്ട് അമ്മച്ചി പൊട്ടിച്ചിരിക്കുന്നതും ഒന്നിച്ചിരുന്നു കാപ്പി കുടിക്കുന്നതും നോക്കി ആ ജനലിനരികെ ഞാനും മാഡവും പോസ്റ്റ് ആയി അവിടെ നിന്നു.
" ശ്ശൊ ! എന്ത് റൊമാൻറിക്കാണല്ലേ ഇവര് ! ഈ പ്രായത്തിലിത്ര റൊമാൻസ് ആണെങ്കിൽ നല്ല പ്രായത്തിൽ എന്തായിരുന്നിരിക്കും റൊമാൻസ്?" അസൂയപ്പെടുത്തുന്ന അവരുടെ പ്രണയം കണ്ട് ജോലി ചെയ്തുണ്ടായ സ്ട്രെസ്സും ശാരീരിക അസ്വസ്ഥകളും ഞാൻ മറന്ന് പോയിരുന്നു. ജീവിക്കുന്നെങ്കിൽ ഇങ്ങനെ ജീവിക്കണം! പരസ്പരം താങ്ങായി തണലായി ആശ്വാസമായി മരണം വരെ.... ഇനി മരിച്ചാലും നിലയ്ക്കാത്ത പ്രണയമാവണം... എന്റ മനസ്സ് പറഞ്ഞു...

Ups! Gambar ini tidak mengikuti Pedoman Konten kami. Untuk melanjutkan publikasi, hapuslah gambar ini atau unggah gambar lain.
My Posting Days...Tempat cerita menjadi hidup. Temukan sekarang