ഒരു പോപ് കോൺ സുഗന്ധത്തിന്റ ഗദ!

201 30 4
                                    

ഇത് എന്റ സെക്കന്റിയറിൽ നടന്ന സംഭവം ആണ് ! 😀സംഭവം എന്നാൽ അത്ര സംഭവമൊന്നുമല്ല! 😁എന്നാലും അത് ഒരു സംഭവം തന്നെ!😂
എന്താന്നല്ലേ പറയാം!😁
എന്റ ആദ്യത്തെ പോസ്റ്റിംഗ് ടൈം ഓർത്തോ പോസ്റ്റിംങ് ആണ് ! പത്ത് നിലയുള്ള ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ!... 😅 രണ്ടാഴ്ച ട്രോമാകെയർ ! 😅രണ്ടാഴ്ച ജോയിന്റ് റീ പ്ലേസ്മെന്റ് സെന്റർ !😅 അങ്ങനെയാണ് എന്റ ഡ്യൂട്ടി പാർട്ട് ചെയ്തിരിക്കുന്നത്! 😠
പത്ത് നിലകൾ കയറി ഇറങ്ങി ഫിസിയോ ചെയ്തു നടുവേദന തലപൊക്കിയ കാലം😠
അങ്ങനെ ഇരിക്കെ ഒരു മോഹം!😇
ഇത് വരെ സർജറി കണ്ടിട്ടില്ല! 😇
"സർ എനിക്കൊരു സർജറി കാണണം!" 😇ഞാൻ ഉപേക്ഷയില്ലാതെ ചോദിച്ചു.( കാശ് എണ്ണിക്കൊടുത്താ പോസ്റ്റിംങ് വാങ്ങീത് പണിയെടുപ്പിച്ച് നടുവൊടിച്ചാൽ മാത്രം പോരല്ലോ? മൂന്നാല് സർജറിയും അത്യാവശ്യം ക്ലാസും എടുത്തു തന്നില്ലങ്കിൽ എന്ത് പോസ്റ്റിങ്ങ് ?)😁😂 സർ നേരെ എന്നേം കൊണ്ട് ട്രോമാകെയറിലെ സീനിയർ സർജന് അരികിലേയ്ക്ക്!
"സർ ഫിസിയോ തെറാപ്പീലെ ട്രെയ്നിയാണ്! 😁സർജറി കാണാൻ വന്നതാണ് !" 😂സർ ഭവ്യതയോടെ പറഞ്ഞു. അദ്ദേഹം എന്നെ അടിമുടി രൂക്ഷമായി നോക്കി!
"താനിതിന് മുൻപ് സർജറി കണ്ടിട്ടുണ്ടോ?"😕
"ഇല്ല സർ! ഫസ്റ്റ് ടൈം ആണ് !"😃
"ചോര കണ്ടാൽ തല കറങ്ങി വീഴുമോ?"😕
"ഇല്ല സർ!"😃
"അത്യധികം ഭീകരമാണ് ഓർത്തോ സർജറി! മൊത്തത്തിൽ കീറി ചോരയൊക്കെ തെറിച്ച് എല്ലൊക്കെ പുറത്തെടുത്താ ഞങ്ങൾ സർജറി ചെയ്യുന്നത്!. പേടിയുണ്ടോ?"😈
"ഇല്ല സർ!"😅
"ഇനിയിപ്പോ പേടിച്ച് തല കറങ്ങി വീണാലും അവിടെ കിടക്കത്തേ ഉള്ളൂ! ബോധം വീഴുമ്പോ എണീറ്റ് പൊക്കോ! ബോധം പോകും മുൻപ് ഒരു കാര്യം ഓർത്താ മതി! പ്രൈവറ്റ് ഹോസ്പിറ്റലാ... തല കറങ്ങി വീണാ ഞങ്ങൾ എളുപ്പത്തിന് post OP ICU വിൽ എടുത്തിടും കുടുംബം പണയത്തിലാവുമെന്നോർമ്മ വേണം!"😁😂😂
അദ്ദേഹം തമാശ പറഞ്ഞതാണെങ്കിലും കാര്യമില്ലാതില്ല!😂😂 ഞാൻ ഓർത്തു പോയി! ഞാൻ OT ഗൗണിൽ സ്റ്റെറിലൈസേഷൻ പൂർത്തിയാക്കി OT കോംപ്ലക്സിന് അരികിലേയ്ക്ക്! ഒരു വലിയ ഹാൾ അതിന് ചുറ്റും 20 മേജർ ഓപറേഷൻ ടീയറ്ററുകൾ എല്ലാറ്റിലും സർജറി നടക്കുന്നുണ്ട്! ഞാൻ ചുറ്റും നോക്കി അന്തം വിട്ട് നിക്കുമ്പോൾ ഒരു നേഴ്സ് വന്ന് തോളത്ത് തട്ടി. ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി.😨"ഉം?. എങ്ങോട്ടാ?"😒
അവർ ചോദിച്ചു. "ഓർത്തോ OT"😰
"OT NO: 5... "😒 അവർ ചൂണ്ടിക്കാണിച്ചു.
ഞാൻ അങ്ങോട്ടെയ്ക്ക് നടന്നു. അടുക്കും തോറും ചങ്കിടിപ്പ് കൂടി! ആ ഡോർ തള്ളിത്തുറന്നകത്ത് കയറിയപ്പോൾ മറ്റൊരു ഡോർ ! 😲
" ഇത് വല്യ കഷ്ടമാണല്ലൊ?" ഞാൻ ഓർത്തു. വീണ്ടും അകത്ത് കടന്നപ്പോൾ കണ്ടത് ഒരു സ്റ്റെറിലൈ സിംങ് ഏരിയ! ഓരോരുത്തരും കൈയ്യും മുഖവും കഴുകുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നു.😮 തിരക്കൊഴിഞ്ഞപ്പോൾ ഞാൻ കൈ കഴുകാൻ ചെന്നു.😰 10 സ്റ്റെപ് പ്രോട്ടോക്കോൾ അവിടെ ഒട്ടിച്ചിട്ടുണ്ട് അത് നോക്കി ഞാനും കൈ കഴുകാൻ തുടങ്ങി! പൈപ്പിന് മുന്നിൽ ചെന്ന് കൈ കാണിച്ചപ്പോൾ വെള്ളം വരുന്നില്ല! 😲മറ്റുള്ളവർ കാണിക്കുമ്പോൾ വെള്ളം വരുന്നുണ്ട് താനും " ???"😲 ഇനി ഈ പൈപ്പിന്റ കുഴപ്പമാണോ? 😲അന്തം വിട്ട് ഞാൻ അടുത്ത പൈപ്പിനടുത്തേയ്ക്ക്! 😲
" ???" 😲അതേകുഴപ്പം എന്നെ കണ്ടപ്പോ ആ പൈപ്പും വെള്ളം തന്നില്ല .. പ്ലിങ്ങ്!😲
ഞാൻ ചമ്മി എന്തോ സീക്രട്ട് ഉണ്ട്😒 ഞാൻ ഒന്ന് കൂടി സൂക്ഷിച്ച് നോക്കി!😒 സംഗതി പിടി കിട്ടി! 😁പൈപ്പ് സെൻസർ ഓപറേറ്റിങ്ങ് സിസ്റ്റം ആണ് ! 😁സെൻസറിന് നേരെ കൈ നീട്ടിയാലെ വെള്ളവും സോപ്പും ഒക്കെ വരൂ! ഹൊ! രക്ഷപെട്ടു. 😂 ആരോടും ചോദിക്കാതെ തന്നെ കണ്ടെത്താൻ കഴിഞ്ഞതിൽ അഭിമാനം തോന്നി എനിക്ക്! 😂കൈ കഴുകി ഉണക്കി മാസ്കും കാപ്പും വെച്ച് ചെരുപ്പും ഇട്ട് ഞാൻ അകത്തേയ്ക്ക് സർജറി തുടങ്ങിയിരുന്നു. ആദ്യമായി OTക്കകം കാണുന്ന ഞാൻ അതിനകത്ത് സൂഷ്മ നിരീക്ഷണം നടത്തി!😕 "ആരാ? എവിടന്നാ?" OT ടെക്നീഷ്യൻ ചോദിച്ചു.
"BPT സ്റ്റുഡന്റ് ആണ് സർജറി കാണാൻ വന്നതാ!" 😃
" എന്നിട്ട് വല്ലതും കാണുന്നുണ്ടോ?" 😒
" ഇല്ല!"😷
"എടി കൊച്ചേ കേറി നിന്നങ്ങ് കണ്ടോ! പിന്നെ ആ റെഡ് ലൈൻ ക്രോസ് ചെയ്യാതിരുന്നാൽ മതി."😷 അവർ പറഞ്ഞു. ഞാൻ ബോർഡിലേയ്ക്ക് നോക്കി! എന്താ കേസ്? ഓ! ORIF ആണ് ! ഇതെന്തൊക്കെയാണോ നിരത്തി വെച്ചിരിക്കുന്നത്... സ്ക്രൂ ആന്റ് പ്ലേറ്റ്സ് ആയിരിക്കും! 😷" അതില് ഒന്നും തൊടണ്ടട്ടോ സ്റ്റാഫ് നേഴ്സ് പറഞ്ഞു. ഡിസ്റ്റൽ ഫീമറൽ കോൺടൈൽ ഫ്രാക് ചർ ആണ്....
ഞാൻ എത്തി നോക്കുന്ന കണ്ടപ്പോൾ ഫിസിഷ്യൻ അസിസ്റ്റന്റ് ഓരോ ന്നൊക്കെ പറഞ്ഞ് തന്നു. എനിക്ക് ബോറടിച്ച് തുടങ്ങി! 😩ഒറ്റയ്ക്കുള്ള പോസ്റ്റിങ്ങ് വേണ്ടായിരുന്നു. ഞാൻ ക്ലോക്കിൽ നോക്കി! 😩2 മണി ആവുന്നു.😰 നല്ല വിശപ്പ്! ഇത് തീരുന്ന ലക്ഷണം ഇല്ല. ഇരിക്കാനും വയ്യ! നിക്കാനും വയ്യ! ആകെ ഒരു പരവേശം..... 😨കുറേ കഴിഞ്ഞപ്പോൾ നല്ല മൊരിഞ്ഞ പോപ്പ്കോണിന്റ മണം!😋ആ സമയത്ത് വിശപ്പിന്റ വിളിയിൽ എനിക്ക് ആസ്വാദ്യമായി തോന്നി!😋 പക്ഷേ ഇതിനകത്തെങ്ങനെ ഈ മണം വന്നു?😒 ഞാൻ എത്തി നോക്കി!😒 എനിക്ക് മനം മടുത്തു😨. ചർദ്ദിക്കാൻ വന്നു. ഇത്ര സമയം ഞാൻ വളരെ ആസ്വദിച്ച് വലിച്ച് കയറ്റിയത് ലേസർ വെച്ച് പൊടിഞ്ഞ എല്ലിന്റ തരികൾ ലേസർ വെച്ച് കരിക്കുന്നതിന്റ മണമാണ്!....😂😂😂😂
ഇപ്പോഴും പോപ് കോൺകാണുമ്പോൾ എനിക്കിതാണ് ഓർമ്മ വരുന്നത്!
Dear readers...
Plz vote for me... The vote and comments are inspiration to a new story for me....
Thanks for me
Sumi Aslam PT
17/11/2016

My Posting Days...Where stories live. Discover now