ക്ഷണികം

38 11 0
                                    

പ്രണയവും മരണവും ഒന്നുപോൽ...
തീവ്രമായിടുമ്പോഴവ
ചക്രവാളത്തിലെത്തിയരുണനെന്നപോല -
വയ്ക്കു രണവർണമായിടുന്നു..
അവ പോറിടുന്നടയാളങ്ങൾ
മാഞ്ഞിടുന്നില്ല എക്കാലവും..
കാരണമവ കോറിയിട്ടതെ-
ന്മനസ്സിന്റെയകതാരയിൽ
അവ തീർത്തൊരാ ഹിമകണങ്ങൾ
വന്നുവീണ ചില്ലുവാതിൽ പാളികൾ
ഞാൻ പണിതയെൻമനസ്സിൻ
ചില്ലുകൊട്ടാരമായിരുന്നൂ.....
എന്നിരുന്നാലും ഞാനറിഞ്ഞിടുന്നു
എല്ലാം ക്ഷണികമായിരുന്നെന്ന്....
       Drishya Samskriti ✍️✍️


           പ്രണയനൊമ്പരം Where stories live. Discover now