You Are Mine♥(3)

1.1K 229 123
                                    

Veruthe vayich povalle...

Do vote and leave comments💗

_____________________________


ബാത്‌റൂമിലെ കണ്ണാടിയിൽ കാണുന്ന തന്റെ പ്രതിബിംബത്തെ kookie നോക്കി നിന്നു...

വാടിയ മുഖവും..
സങ്കടം തിങ്ങിയ കണ്ണുകളും...

അല്ലങ്കിലും ഒന്ന് മനസ്സ് അറിഞ്ഞു ചിരിച്ചിട്ട് എത്ര കാലമായി...?

അവൾ വേദനയോടെ ഓർത്തു...

പൈപ്പ് തുറന്നു അതിലെ തണുത്ത വെള്ളം മുഖത്തേക്ക് പതിച്ചതും കണ്ണിനും മനസിനും ഒരുപോലെ ആശ്വാസം തോന്നി....!!

മുഖം തോർത്ത്‌ കൊണ്ട് ഒപ്പുമ്പോഴാണ് വാതിലിൽ മുട്ട് വീണത്....
കൂടെ ആ വിളിയും....

""ഡോ kookie....!!""

അരോചകമായി തോന്നി...
ഇഷ്ടക്കേട് കൊണ്ട് jeona മുഖം വീർത്തു...

വാതിൽ തുറന്നപ്പോൾ മുന്നിൽ പുഞ്ചിരിയോടെ taehyung കൈയും കെട്ടി നിൽക്കുന്നു....
വേഷം മാറിയിട്ടുണ്ട്...

മുഖം കഴുകി വന്നതാണെന്ന് തോന്നുന്നു... അവിടെ ഇവിടെയായി വെള്ളത്തുള്ളികൾ പറ്റി പിടിച്ചു നിൽക്കുന്നുണ്ട്....

Taehyung : എന്താ നോക്കി നിൽക്കുന്നേ വാ ഫുഡ് കഴിക്കാം...

അത്രയും പറഞ്ഞ ശേഷം അവളുടെ  സമ്മതം പോലും ചോദിക്കാതെ tae അവളുടെ കയ്യിലെ തോർത്ത്‌ വാങ്ങി മുഖത്തെ വെള്ളം തുടച്ചു....
തിരിച്ച് അതേപോലെ തന്നെ കയ്യിലും വെച്ചു കൊടുത്തു....!!

ഒരു നിമിഷം എന്താ സംഭവിച്ചതെന്ന് അറിയാതെ jeona അന്തം വിട്ടു...

Taehyung : ഡോ വാ...

ഇപ്രാവശ്യം അവളുടെ കയ്യും പിടിച്ചു വലിച്ചു tae നടന്നു...
ബോധം വന്നത് പോലെ jeona മുഖം ചുളിച്ചു....

Jeona : ഏയ്യ്...എന്റെ കൈയീന്ന് വിട്....

അവനിൽ നിന്ന് കുതറി മാറാൻ നോക്കിയപ്പോൾ മുഖത്തെ ചിരിയോടെ തന്നെ jeona നേരെ
കണ്ണ് ചിമ്മി കാട്ടി....

You Are Mine♥[Taekook]✔️Where stories live. Discover now