You Are Mine♥️(5)

871 145 142
                                    

I'm back guysss😁

___________________________

കോളേജിൽ നിന്ന് തിരിച്ചു വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അവർ....

ഫ്രന്റ്‌ മിററിലൂടെ taehyung കണ്ണുകൾ ഇടയ്ക്കിടെ kookie പാളി പോവുന്നത് ആമി കാണുന്നുണ്ടായിരുന്നു...

അവളുടെ ചുണ്ടിലൊരു കുസൃതിച്ചിരി മിന്നി...

Kookie ആണെങ്കിൽ ഇതൊന്നും ശ്രദ്ധിക്കാതെ പുറം കാഴ്ചകളിൽ കണ്ണും നട്ടിരിക്കുകയാണ്...

ആമി : അതെ നേരെ നോക്കി വണ്ടി ഓടിക്കോ.. എനിക്ക് ഇനിയും ജീവിക്കാൻ ആഗ്രഹമുണ്ട്....

കളിയാക്കി കൊണ്ടുള്ള അവളുടെ പറച്ചിലിൽ അവൻ ചമ്മലോടെ മുഖം തിരിച്ചു...

സംഭവം മനസ്സിലാവാതെ kookie അവരെ നോക്കി...

ആമി : എടി ഇച്ചായൻ നിന്നെ (cut off )

Taehyung : നിന്നോട് പറയാൻ വരുവായിരിന്നു സമയം ഇത്രയായില്ലേ
നമ്മുക്ക് എന്തായാലും ലഞ്ച് കഴിച്ചിട്ട് പോവാന്ന്..അങ്ങനെയല്ലേ ആമീ... 😬

ഇടയിൽ കേറി പറഞ്ഞു കൊണ്ടവൻ ആമിയെ കണ്ണുരുട്ടി കാട്ടി.

ആമി : മ്മ് തന്നെ തന്നെ... 🤭
ഓഹ്! അങ്ങനെ ഇന്നെങ്കിലും വായിക്ക് രുചിയുള്ള ഫുഡ് അടിക്കാം..

Taehyung : അമ്മ കേൾക്കണ്ട... നിനക്ക് പിന്നെ ആജീവനാന്തം പുറത്ത് നിന്ന് കഴിക്കേണ്ടി വരും..

ആമി : ഹിഹി 😁അതിന് അമ്മ അറിയിലല്ലോ..

Taehyung : ഞാൻ പറയുമല്ലോ... 😁

ആമി : ദേ ഒരുമാതിരി സ്വഭാവം കാണിക്കരുത്.. പോത്ത് പോലെ വളർന്നത് നോക്കൂല അമ്മ എന്നെ ഇഞ്ചി ചതയ്ക്കുന്നത് പോലെ ചതയ്ക്കും...

Taehyung : അന്ത ഭയം ഇറുക്കണം...!

ചിരിയോടെ പറഞ്ഞു കൊണ്ട് അവൻ Car അടുത്ത് കണ്ട ഒരു റെസ്റ്റോറന്റ് മുന്നിൽ നിർത്തി...
അവർ അകത്തേക്ക് കയറി...

You've reached the end of published parts.

⏰ Last updated: Oct 05, 2022 ⏰

Add this story to your Library to get notified about new parts!

You Are Mine♥[Taekook]✔️Where stories live. Discover now