Missing and Losing

166 10 0
                                    

ചന്ദ്രന്റെ ബ്രേസ്ലെറ്റ് ഇളം വെയിലേറ്റ് ഒന്ന് തിളങ്ങി... അഖിലേഷ് അത് എടുത്തു കയ്യിലിട്ട് ക്ലാസിലേക്ക് ഇറങ്ങി.

**************

ജെയിംസ് അനാഥാലയത്തിൽ മീറ്റിംഗിനു പോയതാണു കേട്ടോ ധ്യാനം ഒന്നുമല്ല!!
സേവ്യർ മാർക്കോസ് ആകെ ചെയ്‌ത ഒരു നന്മ ഈ അനാഥാലയം ആണ് എന്ന് പറയാം
''എന്റെ പാപങ്ങളുടെ കറ ആ അനാഥ പിള്ളേർ തുടച്ചോളും"
അയാൾ പലപ്പൊഴും മക്കളോടും ഭാര്യയോടും പറയാറുണ്ട്..

Meeting കഴിഞ്ഞ് ചായ നീട്ടിയ കൈകൾ അവൻ മുറുകെ പിടിച്ചു...

അവന്റെ കൂടെ യാത്ര ചെയുന്നത് മരിയക്ക് ഇഷ്ടമുള്ള കാര്യമാണ്.. പുറത്തെക്ക് തലയിട്ട് ഇരുന്നാൽ
കാറ്റ് വന്നു മുഖത്തിടിച്ചു പോകുമ്പോ അറിയാതെ കണ്ണു നിറയും അതൊരു സുഖമുള്ള നീറ്റൽ ആണത്രേ

ഇടയ്ക്ക് ജെയിംസിനെ നോക്കിയാൽ അവൻ ചുമ്മാ ചിരിക്കുന്നത് കാണാം.
അപ്പോഴൊക്കെ അവൻ സേവ്യർ മാർക്കോസിന്റെ മകൻ അല്ലായിരുന്നെങ്കിൽ എന്നവൾ ഓർത്തു പോകും

പിന്നെയും കാറ്റിനു കലി തീർക്കാൻ മുഖം നീട്ടി കൊടുക്കും

ജെയിംസ്നു കൗതുകം ആയിരുന്നു.. തന്നോട് അടുത്ത ഒരേയൊരു പെൺകുട്ടി ആണ് മരിയ അവളേ എന്തിന് വേണ്ടിയും മറക്കാനോ മാറ്റിനിർത്താനോ അവൻ അഗ്രഹിച്ചില്ല

ഇത് മണർകാട് പള്ളിയിലേക്കാ
മറിയയുടെയും ജെയിംസിന്റെയും date എല്ലാം അങ്ങനാണ് ചർച്ചിലും മേടയിലും ഇരിക്കുമ്പോൾ അവൾ വളരെ ഹാപ്പി ആണ്, അത് അവനേ ഒട്ടും നിരുൽസാഹപ്പെടുത്തിയിട്ടില്ല...

അവൻ കാരണം മരിയ പുഞ്ചിരിക്കുന്നു എന്ന ചിന്ത അവനെ സന്തോഷിപ്പിച്ചു

ഈ കുളത്തിൽ മീനുണ്ട് ഇച്ചായാ കണ്ടോ

ഓ എന്നതാ ആലോചിക്കുന്നേ

തന്നെ ശ്രദ്ധിക്കാതെ നടക്കുന്ന ജെയിംസിനെ പിടിച്ചു കുലുക്കി അവൾ ചോദിച്ചു.

ഒന്നുമില്ലടി.

ഞാൻ തിരിച്ചു പോകുമ്പോ നീയും വരുന്നോ... ചെന്നൈലോട്ട്

അതെന്തിനാ. ?

ഇവിടെ നിക്കാൻ തോന്നുന്നില്ല. നിന്നെ വിട്ടേച്ചു പോകാനും മേല

By YOUR Hand Where stories live. Discover now