ഭാഗം 4

182 23 5
                                    

ആ സംഭവത്തിന്‌ ശേഷം സിദ്ധുവും ആരുഷിയും നാട്ടിലേക്ക് പോയി.. മറ്റാരേക്കാളും അവർക്കായിരുന്നല്ലോ നഷ്ടമായത്.. ആരു ഒരു ഭ്രാന്തിയെപ്പോലെ എപ്പോഴും ഓരോന്നും പുലമ്പിക്കൊണ്ടിരുന്നു.. മനോനിലതെറ്റിയിരുന്നു ആ പാവത്തിന്റെ.. അല്ലെങ്കിലും കണ്മുന്നിൽ കിടന്നു തന്റെ പിഞ്ചുകുഞ്ഞു മരിച്ചത് ഒരമ്മയ്ക്കും താങ്ങാനാവില്ലല്ലോ.. സിദ്ധുവിന്റെ കാര്യവും കഷ്ടമായിരുന്നു. ദേഹത്തിനേറ്റ മുറിവുകൾ.. മനസിനും. കുഞ്ഞിനെ നഷ്ടപെട്ട വേദന കൂടെ ആരുവിന്റെ അവസ്ഥയും..

കാർത്തിയ്ക്ക് കാര്യമായ പരിക്കുകൾ ഉണ്ടായിരുന്നു.. വിധു pregnant ആയതിനാൽ അവൾ ഒത്തിരി ബുദ്ധിമുട്ടി.. മാനസികമായി അവൾ ഏറെ ദുഖിതയായിരുന്നു.. എങ്കിലും അവരുടെ കുഞ്ഞിന് വേണ്ടി അവൾ ഒത്തിരി സഹിച്ചു. .. വിധുവിന്റെയും കാർത്തിയുടെയും കുടുംബങ്ങൾ അവരെ നോക്കി..
വിക്കിയും അവരുടെ കൂടെയാണ്.

ഫെലിക്സിന്റെ കാലൊക്കെ ഒടിഞ്ഞു.. വയ്യാതായി.. ലേയ pregnant ആണല്ലോ.. So ഫെലിക്സിന്റെ parents ഇങ്ങോട്ട് പോന്നു..

കൃതി കിടപ്പിലാണ്.. അവളുടെ അച്ഛനും അമ്മയും അവളെ നോക്കുന്നു.. അവൾക്ക് വേറെ കുഴപ്പങ്ങളൊന്നുമില്ലെങ്കിലും മാനസികമായി അവൾ തളർന്നിരുന്നു.. വിക്കി എന്നും അവളെ വന്നുകാണാറുണ്ട്..

രണ്ട് വർഷങ്ങൾക്ക് ശേഷം.

സിദ്ധു നാട്ടിൽ തന്നെയാണ്.. ആരു മെന്റൽ ഹോസ്പിറ്റലിൽ ആണ്.. അവൾ ok ആയി വരുന്നതേയുള്ളു..

ഫെലിക്സ് ok ആയി.. ലെയായ്ക്കും ഫെലിക്സിനും കുഞ്ഞുണ്ടായി.. റയാൻ..

വിധുവിനും കാർത്തിയ്ക്കും കുഞ്ഞുണ്ടായി.. സൂര്യ.

വിക്കിയുടെയും കൃതിയുടെയും കല്യാണം വീട്ടുകാർ നടത്തി.. രജിസ്റ്റർ മാര്യേജ് ആയിരുന്നു.
ഇരു വീട്ടുകാരും കൂട്ടുകാരും മാത്രം

തങ്ങളുടെ ശത്രുക്കളെ തീർത്തതിന്റെ സന്തോഷത്തിൽ ലീയും കുടുംബവും അവരുടെ നീചപ്രവർത്തികളുമായി മുന്നോട്ടു പോയി..

ഒരു ദിവസം ലീയുടെ ഭാര്യ ഷോപ്പിംഗിന് പോയി തിരിച്ചു വരുന്ന വഴിയിൽ അവരുടെ കാർ ബ്രേക്ക്‌ തെറ്റി ഒരു കൊക്കയിലേക്ക് മറിഞ്ഞു.. സ്പോട്ടിൽ തന്നെ അവരുടെ കാറ്റുപോയി. അവരാണ് വണ്ടി ഓടിച്ചിരുന്നത്..

My precious Stone (Completed )Where stories live. Discover now