5💙

235 33 31
                                    

https://open.spotify.com/track/7F81FsjjLnWrT2Rp7eYb03?si=WBZkyD1dQI2VD0ClhCW_jw

( ee song vecholutto💖🥰)






കഥാനായികയുടെ പേര് അവനിക...

          അവനിക ❤️

അവനികയുടെ അമ്മ ഇല്ലത്തിൽ ജോലി ചെയ്യുന്നു... അതായത് വിനുവിന്റെ വീട്ടിൽ... അവിടുത്തെ മുത്തശ്ശിയെ നോക്കുന്നതും പരിചരിക്കുന്നതും അവനികയുടെ അമ്മയാണ്... അവർ ആയുർവൈദ്യത്തിൽ വിദഗ്ദയാണ്.. ഇടക്കിടക്ക് അവനികയും വരും ഇല്ലത്തിലേക്ക്.. ഇടക്കിടക്കല്ല മിക്കവാറും അവൾ ഉണ്ടാവും..അവനിക അവിടുത്തെ കുട്ടികളെ പാട്ടും നൃത്തവും പഠിപ്പിക്കുന്നു.. ബി.എ സംസ്കൃതത്തിനു അവിടുത്തെ കോളേജിൽ ഫസ്റ്റ് റാങ്കിൽ കിട്ടിയതാ പക്ഷെ അച്ഛൻ മരിച്ചതിനു തുടർന്ന് പ്രാരാബ്ദം കാരണം അവൾ പഠിത്തം നിറുത്തി... അവനികക്ക് കൂട്ടായി അവനിക മാത്രമാ.. അവൾക്ക് കൂടെപ്പിറപ്പുകൾ ഒന്നും ഇല്ല.. എങ്കിലും എന്താ, അവിടുത്തെ കുട്ടികളുടെ ഒക്കെ പ്രിയങ്കരിയായ ചേച്ചിയാണ് അവനിക... ❤️ ആ നാട്ടിലെ അമ്മമാരുടെ സ്വന്തം മകൾ... ചേട്ടന്മാർക്കും ചേച്ചിമാർക്കും പ്രിയപ്പെട്ട അനിയത്തി.. മുത്തശ്ശിമാർക്കും മുത്തശ്ശന്മാർക്കും അവനിക സ്വന്തം പേരക്കുട്ടിയാ.... അച്ഛൻമാരുടെ പൊന്നോമന മകളും... ഇപ്പൊ പിടികിട്ടിയില്ല അവനിക ആരാണെന്ന്... ആ നാട്ടിലെ താരം 😘

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

മറ്റൊരിടത്ത്...

ജിത്തു : എടാ എല്ലാം എടുത്തില്ലേ? ഒന്നും മറക്കണ്ട ഇനിയും 3 മണിക്കൂർ ഉണ്ട് flight ഇന്...

വിനു : ആഡാ.. എടുത്തു

അവൻ ഒരു മടുപ്പോടെ പറഞ്ഞു...

ജിത്തു : എങ്കിൽ വാ, ഇറങ്ങാം.. നമുക്ക് അവരെയും പിക്ക് ചെയ്ത് നേരെ എയർപോർട്ടിലേക്ക് വിടാം...

അവരങ്ങനെ എല്ലാരേയും പിക്ക് ചെയ്ത് എയർപോർട്ടിലേക്ക് എത്തിയപ്പോഴേക്കും സമയം വൈകുന്നേരം 4 മണി കഴിഞ്ഞു... Flight 6 മണിക്കാ.. അവർ അവിടുത്തെ കഫെ ഇൽ പോയി കോഫി ഒക്കെ കുടിച് ചെറിയ സ്നാക്ക്സ് ഉം കഴിച്ച് ഇറങ്ങി...

യാത്രയിലുടനീളം വിനുവിന് ആകെ ഒരു മ്ലാനത... എയർപോർട്ടിൽ എത്തിയപ്പോഴും അതുതന്നെ.. അവന്റെ മുഖം കണ്ടപ്പോൾ ജിത്തുവിന്റെ സങ്കടം വന്നു.. ആദ്യം കളിയായി എടുത്തെങ്കിലും അവൻ കാരണം ആണ് വിനു ഇഷ്ടമില്ലാഞ്ഞിട്ടും വരുന്നതെന്ന ഒരു കുറ്റബോധം ജിത്തുവിനെ അലട്ടി... ഇത്രെയും പെട്ടെന്ന് എല്ലാം ശെരിയാവണേ എന്ന് അവൻ ഒന്ന് പ്രാർത്ഥിച്ചു...

LOVE & LOVE ONLYWhere stories live. Discover now