" ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രമാണ്.. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഇതിന് ഒരു ബന്ധവും ഇല്ല.. "
" All the names, characters, incidents and places in this story are fictitious.. If any resemblance to any person living or dead or any incident or place is purely coincidental.. "© Copyright work - This work is protected in accordance with section 45 of the copyright act of 1957 ( 14 of 1957 ) and should not be used in full or part without the Creator's prior permission
🧡🦋 കണ്ണിൽ കനവാഗ നീ 🦋🧡 - 1
തൃക്കടവൂർ ' കൃഷ്ണവേണി നാരായണ നമ്പൂതിരി ' യെന്ന പ്രശസ്ത നർത്തകിയുടെ പേരുകേട്ട ' നടരാജ നൃത്താലയം ' എന്ന നൃത്തവിദ്യാലയത്തിലെ വലിയ അരങ്ങ് വേദിയിൽ തനിക്ക് എതിർവശത്തായി നിരന്നു നിൽക്കുന്ന കുട്ടികൾക്ക് മുന്നിൽ അരമണ്ഡലത്തിൽ നിന്ന്, തന്റെ കാലുകൾ നിലത്ത് അമർത്തി അവൾ രണ്ട് കൈകളിലെയും കൈപ്പത്തി അല്പം മടക്കി പുറം തിരിച്ച് തനിക്ക് ഇരുവശത്തും വയറിന്റെയും ഇടുപ്പിന്റെയും നടുവിലായുള്ള ഭാഗത്ത് വെച്ചു.. ചെറുചിരി സ്ഥാനം പിടിച്ചിരിക്കുന്ന അവളുടെ ചുണ്ടുകൾ യാതൊരു ചമയവും ഇല്ലാതെ തന്നെ ഇളം ചുവപ്പ് നിറഞ്ഞതായിരുന്നു.. ഒറ്റ നോട്ടത്തിൽ ആരും ഭ്രമിച്ച് പോകും വിധമുള്ള അവളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം എപ്പോഴും മായാതെ ഉണ്ടാകും... ഇടുപ്പോളം മുട്ടി കിടക്കുന്ന അവളുടെ പിന്നിയിട്ട മുടിയിൽ ഒരു തുളസികതിർ എന്നും ഈ നേരം സ്ഥാനം പിടിച്ചിരിക്കും.. ഇരുനിറത്തേക്കാൾ അല്പം കൂടി നിറമുള്ള ശരീരവും മുഖവും ആണ് അവൾക്ക്... കഴുത്തിൽ കറുത്ത ചരടിൽ കോർത്തൊരു ഏലസും.. കാതിൽ കുഞ്ഞൊരു ജിമിക്കിയും.. കൈകളിൽ ചുവന്ന കുപ്പിവളകളും... അതാണ് എന്നെന്നും അവളുടെ ആഭരണങ്ങൾ... കണ്ണിന് താഴെയായി കൺമഷി എഴുതുമെന്ന് ഒഴിച്ചാൽ മറ്റൊരു തരത്തിലുള്ള കെട്ടിച്ചമയലും ആ മുഖത്ത് കാണാൻ ആകില്ല... മഞ്ഞ നിറത്തിലെ കാൽക്കുപ്പായവും ബ്ലൗസും.. മറൂൺ നിറത്തിലെ സാരിയുമാണ് ആ നൃത്തവിദ്യാലയത്തിലെ ഐക്യരൂപ്യമുള്ള വേഷം... കണ്ണുകൾ മെല്ലെ അടച്ചൊന്ന് നിശ്വസിച്ച ശേഷം ശാന്തമായ മുഖഭാവത്തോടെ അവൾ മിഴികൾ തുറന്ന് തനിക്ക് മുന്നിലെ കുട്ടികളെ നോക്കി...
""" പറവൽ അടവ് ...... തളങ്കു തക്ക ധിക്കു തക്ക തധിങ്കിണ തോം!.... താ.. തെയ്.. തെയ്... താ... കിടതക.. ധി... തെയ്... തെയ്.. താ... കിടതക.. താ.. തെയ്.. തെയ്... താ... കിടതക.. ധി... തെയ്... തെയ്.. താ... കിടതക.. താ.. തെയ്.. തെയ്... താ... കിടതക.. ധി... തെയ്... തെയ്.. താ... കിടതക.. താ.. തെയ്.. തെയ്... താ... കിടതക.. ധി... തെയ്... തെയ്.. താ... കിടതക.. താ.. തെയ്.. തെയ്... താ... കിടതക.. ധി... തെയ്... തെയ്.. താ... """ പറയുന്നതോടൊപ്പം വലത് വശത്ത് നിന്ന് തുടങ്ങുന്നതിൽ മൂന്ന് ചുവടും അവർക്ക് കാണിച്ച് കൊടുത്തിട്ട് അവൾ കാലുകൾ അരമണ്ഡലത്തിൽ നിന്ന് യഥാർത്ഥ നിലയിലേക്ക് എത്തിച്ച് നിവർന്നു നിന്നു...
YOU ARE READING
🧡🦋 കണ്ണിൽ കനവാഗ നീ 🦋🧡
Romanceഒരു പ്രണയത്തിന്റെ.... വിരഹത്തിന്റെ.... കാത്തിരിപ്പിന്റെ കഥ..... 💞 ©protected