PART - 6

42 2 1
                                    

ബാഗിന്റെ വള്ളിയിൽ നിന്ന് പിടി വിടാതെ അവയിൽ കൊരുത്ത് പിടിച്ച് അവൾ അവന്റെ മുഖത്ത് നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു...

""" എനിക്ക്... """

""" ഏട്ടാ... """ അവൾ എന്തോ പറയാൻ തുടങ്ങിയതും പിന്നിൽ നിന്ന് ശ്രേയസിന്റെ വിളി കേട്ടതും ഒന്നിച്ചായിരുന്നു.. അവർ ഇരുവരും ഒരുപോലെ തല ചരിച്ച് അവന്റെ ശബ്ദം കേട്ടിടത്തേക്ക് നോക്കി...

""" പോകാം, ഏട്ടാ.. സമയമായി... """ ശ്രേയസ് അവരുടെ അടുത്തേക്ക് ചെന്നു...

""" കൃഷ്ണമ്മയോട് പറഞ്ഞോ ? """ തോട്ടത്തിന്റെ ഭാഗത്തേക്ക്‌ ഒന്ന് പാളി നോക്കി ശ്രീ തിരക്കി...

""" പറഞ്ഞു, ഏട്ടാ... """ ഉടൻ തന്നെ അവൻ മറുപടി നൽകിയതും അവിടെ നിന്ന് നോട്ടം മാറ്റി ശ്രേയസിനെ നോക്കി ഒന്ന് മൂളിയിട്ട് ശ്രീ വീണ്ടും വേദുവിന് നേരെ തിരിഞ്ഞു...

""" എനിക്ക്...? """ ചിരിയോടെ അവൻ അവളെ ബാക്കി അറിയാനെന്ന പോലെ നോക്കി.. വേദുവൊന്ന് ഞെട്ടി.. ശ്രേയസ് വന്ന് പോകാമെന്ന് പറഞ്ഞ് അവൻ തലയനക്കുന്നത് ഒക്കെ കണ്ടപ്പോൾ ഇനി അതേ കുറിച്ച് ചോദിക്കില്ല എന്നാണ് കരുതിയത്.. പക്ഷേ.. ഇതിപ്പോൾ... പ്രതീക്ഷിക്കാതെ അവനിൽ നിന്ന് ആ ചോദ്യം ആ നിമിഷം ഉയരവെ പേടി പിടിച്ചൊരു കുഞ്ഞിനെ പോലെ അവളുടെ മുഖം വിവർണ്ണമായി...

""" അത്.. ഞാൻ... """ ചുണ്ട് നനച്ച് അവൾ എന്തോ പറയാൻ ശ്രമിച്ചു.. അവനൊന്നും മിണ്ടിയില്ല.. ശാന്തമായ ഭാവത്തിൽ.. ആ ചിരി അല്പം പോലും മാറ്റാതെ അവളുടെ മറുപടിയ്ക്കായി ഒരു ധൃതിയും ഇല്ലാതെ കാത്തു.. താൻ മറുപടി പറയാതെ അവൻ ആ നിൽപ്പിൽ നിന്ന് മാറില്ലെന്ന് തോന്നി അവൾക്ക്...

""" എനിക്ക് പേടിയൊന്നുമില്ല... """ എങ്ങനെയോ അവൾ പറഞ്ഞൊപ്പിച്ചു.. അവന്റെ ചുണ്ടുകൾ കുറച്ച് കൂടി വിരിഞ്ഞു.. ആ കവിളുകളിൽ മുമ്പത്തെക്കാൾ ആഴത്തിൽ തെളിഞ്ഞു വന്ന നുണകുഴിയിൽ അവളുടെ കണ്ണുകൾ ഉടക്കി.. എന്ത് ഭംഗിയാ...?! വെറുതെയെങ്കിലും ഒന്ന് ഓർത്തു പോയി അവൾ...

""" എന്നാ പോയാലോ ? """ ശ്രേയസിന്റെ കൈയ്യിൽ നിന്ന് തന്റെ ഫോൺ വാങ്ങി കൊണ്ട് ശ്രീ അവരോട് രണ്ട് പേരോടും എന്ന പോലെ ചോദിച്ചു...

🧡🦋 കണ്ണിൽ കനവാഗ നീ 🦋🧡Where stories live. Discover now