PART - 13

18 1 1
                                    

മഴയിലേക്ക് കണ്ണും നട്ട് ചിലങ്ക നെഞ്ചോട് ചേർത്ത് പിടിച്ച് നൃത്താലയത്തിലെ മണ്ഡപത്തിലേക്ക് കയറുന്ന പടികളുടെ അടുത്തായി അല്പം ഒതുങ്ങി നിൽക്കുകയായിരുന്നു വേദു.. ചുറ്റുമുള്ളത് ഒന്നും കാണാൻ കഴിയാത്ത തരത്തിൽ കോരിചൊരിയുന്ന മഴയാണ് പുറത്ത് .... ഒപ്പം ഓരോ നിമിഷവും ഇടവിട്ടെന്ന പോലെ ഉണ്ടാകുന്ന ഇടിമിന്നലും.. അവളുടെ കണ്ണുകൾ അവ്യക്തമായി കാണാൻ കഴിയുന്ന നൃത്താലയത്തിന്റെ ഗേറ്റിന്റെ ഭാഗത്തേക്ക്‌ നീണ്ടു.. ഇത്ര നേരമായിട്ടും ഇവനെന്താ വരാത്തത്...?! അമ്മയെ വിളിച്ചിട്ട് ഒരുപാട് നേരമായല്ലോ.. കൈയ്യിലെ ചിലങ്കയിൽ പിടി മുറുക്കി അവൾ ആലോചിക്കെ സ്വീകരണമുറിയിൽ നിന്ന് ഇറങ്ങി വന്ന കൃഷ്ണവേണി മഴയിലേക്ക് ഒന്ന് നോക്കി കൊണ്ട് അവൾക്ക് അടുത്തേക്ക് ചെന്നു...

""" അകത്ത് കയറി ഇരിക്ക്, വേദൂ.. അവൻ ഇങ്ങ് വന്നോളും.. കുറേ നേരമായില്ലേ നീ ഇങ്ങനെ മിനിറ്റ് ഇടവിട്ട് ചെവിയും പൊത്തി കണ്ണ് അടച്ചും തുറന്നും നിൽക്കാൻ തുടങ്ങിയിട്ട്... """ പുറത്തെ തൂക്ക് വിളക്കിൽ എണ്ണയൊഴിച്ച് കൊണ്ട് അവർ ആദ്യം കാര്യമായും അവസാനം ഒരു കളിയാക്കൽ പോലെയും പറഞ്ഞതും ചുണ്ട് കൂർപ്പിച്ച് അവരെയൊന്ന് നോക്കി വേദു...

""" മ്മ്മ്..? എന്താ നോക്കുന്നെ? സത്യമല്ലേ ഞാൻ പറഞ്ഞത്? """ അവളുടെ മുഖഭാവം കണ്ട് ചിരി കടിച്ച് പിടിച്ച് അവർ പുരികം ഉയർത്തി...

""" ഒത്തിരി കളിയാക്കല്ലേ.. ഇത് വലിയ ഇടി ആയതുകൊണ്ടാ.. ചെറിയ ഇടിയൊന്നും എനിക്ക് പേടിയില്ല... """ കെറുവോടെ അവരുടെ കൈയ്യിൽ ഒരു കുത്ത് വെച്ച് കൊടുത്തിട്ട് അവൾ വീണ്ടും മഴയിലേക്ക് നോട്ടമെയ്തു...

""" ഉവ്വ.. ഉവ്വ.. അത് ഞാൻ വർഷങ്ങളായി കാണുന്നതാണല്ലോ.. എന്തായാലും അവൻ വരുന്നത് വരെ ഇവിടെ നിൽക്കാതെ അകത്തേക്ക് കയറി ഇരിക്ക്.. ഇരുട്ടത്ത് ഇവിടെ ഇങ്ങനെ നിൽക്കണ്ട... """ ചിരിയോടെ പറഞ്ഞ് കൊണ്ട് കൈയ്യിലെ വിളക്ക്തിരി ആ തൂക്ക് വിളക്കിലേക്ക് ഇട്ട് അവർ അത് തീപ്പട്ടി ഉരച്ച് തെളിയിച്ചു...

""" അവൻ വന്നാൽ ഉടനേ ഇറങ്ങാമല്ലോ എന്ന് കരുതിയാ, ടീച്ചറേച്ചി.. അമ്മ അവിടെ ഒറ്റക്കല്ലേ... """ വേദുവിന്റെ കണ്ണുകൾ പിന്നെയും ഗേറ്റിന് അരികിലേക്ക് നീങ്ങി...

🧡🦋 കണ്ണിൽ കനവാഗ നീ 🦋🧡Where stories live. Discover now