😉😉😉😉

370 40 75
                                    

അനിയത്തിയുടെ നീട്ടിയുള്ള വിളികേട്ടാണ് ഉമ്മാടെ വീട്ടിലേക്ക് കയറി ചെന്നത് ..😊
നോക്കുമ്പോൾ ഉമ്മാക് ഗസ്റ്റ് ആയിട്ട് കുറേയാളുകൾ വന്നിട്ടുണ്ട്..
അവരൊക്കെ ചായ കുടിക്കുന്ന സമയത്താണ് ഞാൻ കയറി ചെന്നത്..
ടേബിളിൽ നോക്കുമ്പോൾ നിരന്നിരുന്ന് പലഹാരങ്ങൾ ...😋😋
ആദ്യം അവരോട് സലാം പറയണോ അതോ പ്ലേറ്റിൽ നിരന്നുകിടക്കുന്ന പലഹാരങ്ങൾ എന്തൊക്കെയെന്ന് നോക്കണോ എന്ന doubtl മൊട്ടക്കണ്ണാക്കി സലാനും പറഞ്ഞു പ്ലേറ്റിലും നോക്കി ...😉😃

നോകുമ്പോളുണ്ട് എന്റെ റബ്ബേ .....
ചിപ്സ് മിക്സ്ചർ ഒക്കെ ഇങ്ങനെ നിറഞ്ഞു കിടക്കുന്നു ...😋
വിരുന്നുകരുടെ കൈ തഴുകിയിറങ്ങിയതുകൊണ്ട് മിക്സ്ചർ ഒക്കെ ആകെ ദേഷ്യത്തിലാ ഉള്ളത് ..
വാ ഇവിടിരിക് ചായ കുടിക്കാമെന്ന് എന്നെ ക്ഷണിച്ചപ്പോൾ
"ഹേയ് വേണ്ട ഞാൻ കുടിച്ചു എന്ന് പറഞ്ഞപ്പോളും ചായ ഗ്ലാസ്സിലേക് എത്തി നോക്കി..
ചായ ആണോ അതോ കോഫീ ആണോ എന്നറിയാൻ..
അപ്പോഴാണ് കോഫിയുടെ ആ എന്നെ മയക്കുന്ന 😋😋 സ്മെല് മൂക്കിലേക്ക് അടിച്ചു കേറിയത് ..
ആ കിട്ടിയാൽ ഒന്ന് നുണഞ്ഞു നോകാം എന്ന് വിചാരിച്ചപ്പോൾ..
ദേ അനിയത്തി ഒരു ഗ്ലാസ് കോഫിയുമായി എന്നെ സ്വീകരിക്കുന്നു....😉
" ശൊ .ഇതിപ്പോ കുടിച്ചു തീർക്കണല്ലോ റബ്ബേ ...😉😄
എന്ന് വിചാരിച്ചു അവളോട് കണ്ണടിച്ചു കാണിച്ചു ..😉
ആ തട്ടിയുടെ മേലെ കേറിയിരുന്നു.. അപ്പോൾ അവൾ എന്റെ ചെവിയിൽ പറയുകയാ ....
" നീ ഉണ്ടാക്കുന്ന അത്രേം ടേസ്റ്റി ഒന്നുല്ല ട്ടോ കോഫിക്ക് "എന്ന് ...
ഹേ ഹേ ....😉😄
ഞാൻ ഒന്നുടെ അവിടെ ഞെളിഞ്ഞിരുന്നു...
പിന്നെ കുറച് മിക്സ്ചർ വാരി എടുത്തു തിന്നാൻ വായിലേക്കിടാൻ നോക്കുമ്പോൾ ദേ കിടക്കുന്നു oru അണ്ടിപ്പരിപ്പ് നിലത്തു...
ശൊ അണ്ടിപ്പരിപ്പ് വീണാൽ നമ്മൾ സഹിക്കുമോ ....😡
ഇനിയിപ്പോ എന്താ ചെയ്യാ 😕
ഗസ്റ്റ് കാണില്ലേ നിലത്തുവീണത് എടുത്തു കഴിക്കുന്നത് ....??
അതും ആലോചിച്ചിരിക്കുമ്പോൾ അതാ ഗസ്റ്റിന്റെ സൗണ്ട് എന്തേലും കടി തിന്നരുതോ എന്ന് ..😉
അപ്പോൾ നമ്മൾ കയ്യിലുള്ള മിക്സ്ചർ വായിലേക്കിട്ടു ..
നിലത്തുകിടക്കുന്ന അണ്ടിപ്പരിപ്പിലേക് തന്നെ നോക്കിയിരുന്നു..
ഇനി ഇവർ പോയിട്ടുവേണം അത് എടുത്തുതിന്നാൻ ..
അതിന് മുൻപ് അത് ആരേലും ചവുട്ടി കൊല്ലുമോ എന്ന ഭയം ഉണ്ടാരുന്നു ..😦

എന്നാലും അവിടെ തന്നെ ഇരുന്നു ...
(പലഹാരങ്ങൾ ഒക്കെ അതിന്റെ പാത്രങ്ങളിൽ ഇരുന്നാൽ കാണാൻ ഒരു മൊഞ്ചും തോന്നുല്ല ഇങ്ങനെ ആർക്കേലും വിളമ്പി വെച്ചു കൊടുത്താൽ ഒടുക്കത്തെ ബെറി ആയിരിക്കും അതും ഉമ്മാടെ വീട്ടിലും ബെല്ലുമ്മാന്റെ വീട്ടിലെ പ്ലേറ്റിലും ആണ്‌ ഇങ്ങനെ നിരത്തി വെച്ചിരിക്കുന്നത് എങ്കിൽ പിന്നെ പറയേണ്ട )
..എന്നാൽ പിന്നെ നമ്മൾ പോട്ടെ എന്ന അഥിതികളൂടെ സംസാരം കേട്ടതും..
ഞാൻ നിലത്തേക്ക് കൈ താഴ്ത്തിയതും
ആ അണ്ടിപ്പരിപ്പ് എടുത്തതും വായിലേക്കിട്ടതും ഒരു നിമിഷത്തിൽ കഴിഞ്ഞു...😉
തലയുയർത്തി നോക്കുമ്പോൾ ദേ എന്റെ മുന്നിൽ പോട്ടെ എന്ന് ചോദിച്ച അതിഥി എന്നെ ഒരു നികൃഷ്ട ജീവിയെ പോലെ നോക്കുന്നു ..😬😢😨

😂😁അയ്യോ ചമ്മിയേ.....

ഞാൻ പറഞ്ഞു " ഭക്ഷണസാധനങ്ങൾ വെയിസ്റ്റ ആക്കാൻ പാടില്ലെന്ന് "

അപ്പോൾ ഉമ്മ പറയുവാ..😆
ആ പാടില്ല പാടില്ല അണ്ടിപ്പരിപ്പ് മാത്രേ അതിൽ പെടുള്ളൂ എന്ന് ....😉😉

(Veruppichu alleee veendum..??
Sryy ....👐🙅
Chumma oronn thattivittadhanu ttoo palhaarangalk onnum valya adict onnumalla njan..😜
chumma oru rasathin endhokkyo ezhuthi vittuu....palhaarangalk adict aaya ente cznsnu dedicet cheyyunnu ee chali post... 😉😃😂😃😉😃)

By
Rashhh....😉

ചളീ..... Where stories live. Discover now