അനിയത്തി പെണ്ണിന്

85 6 13
                                    

എന്നും എല്ലാരോടും വഴക്ക് കൂടിയും
വീട്ടിൽ ഒച്ചപ്പാട് മാത്രം ഉണ്ടാക്കി നടക്കുന്ന അനിയത്തി പെണ്ണിന്റെ രണ്ടാം വിവാഹ വാർഷികത്തിന് പൈസ ചിലവാക്കീട്ട് ഒരു ഗിഫ്റ്റ് വാങ്ങി കൊടുത്ത് പാവം അവളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ഇങ്ങനെ എഴുത്തിലൂടെ ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടിയാണ് കുറേ നല്ല മാസങ്ങൾക്ക് ശേഷം ഇവിടെ വന്നത് 😀.

മുബി ...
എന്നാണ് ആ പെണ്ണിന്റെ പേര് അവൾടെ ചെക്കൻ ഫഹദ് പുതിയാപ്പിള ... മുബിന്റെ മാലാഖൻ ....

അങ്ങ് സലാലയിൽ പ്രിയ പത്നിയേയും മോളേയും ഓർത്ത് ഇരിക്കുന്നുണ്ടാവും ... 🤗

അവരുടെ കല്യാണം കഴിഞ്ഞ് 3 മാസം കഴിഞ്ഞപ്പോൾ അവൻ പ്രവാസത്തിലേക്ക് പോയപ്പോൾ നമ്മടെ അനിയത്തി പെണ്ണിന് ഏകദേശം പിരി ലൂസായോ എന്ന് വരെ സംശയിച്ചു ...🙄🙄

" ആച്ചി എന്റെ ഫഹദ് കാക്ക ഇവിടുണ്ടോ ...???

"മൂത്തുമ്മാ എന്റെ ഫഹദ് കാക്കാനെ കണ്ടോ ..?

എന്നും ചോദിച്ച് രാവിലെ ഇറങ്ങും...

അതിനിടക്ക് കാക്കയോടും പക്ഷി യോടും ഒക്കെ അവനേയും അനേ ഷിച്ച് നടക്കും ....🤗😀

ഞാൻ വിചാരിച്ചു അല്ലാഹ് നമ്മളെ പെണ്ണിന് എന്ത് പറ്റി ആവോ ...അഭിനയം ആണോ അല്ല ശെരിക്കും അവനെ മിസ്സ് ചെയ്യുന്നുണ്ടാവോ എന്ന് (അന്ന് എനിക്ക് സ്നേഹം എന്നാൽ വെറും സ്വപ്നങ്ങളിൽ മാത്രം തോന്നിയിരുന്ന വികാരമായിരുന്നു ഇന്ന് സ്നേഹം എന്തെന്നറിഞ്ഞ് തുടങ്ങിയത് മുതൽ ഞാനും അനുഭവിക്കുന്നു പ്രിയപെട്ടതിനെ കാണാതിരിക്കുമ്പോ ളുള്ള ഒറ്റപെടലും വേദനയും വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണെങ്കിലും കാണാതിരിക്കുക എന്നത് വല്ലാത്തൊരു ഘനം തന്നെയാണ് നെഞ്ചിൽ )

മുബീ നിന്റെ ഫഹദ് കാക്കക്ക് വേണ്ടി കാത്തിരിക്കുമ്പോളുള്ള സന്തോഷം അത് നിനക്ക് സ്വപ്നങ്ങൾ നെയ്ത് കൂട്ടാനുള്ള കൂടാരമാണ്....

അള്ളാഹു ഇനിയും ഒരുപാട് കാലം നിങ്ങളുടെ ജീവിതം സന്തോഷത്തിലും സമാധാനത്തിലും മുന്നോട്ട് പോവാനുള്ള ഭാഗ്യം തരട്ടെ.... aameen

ഇത് ഞാൻ എഴുതി തുടങ്ങുമ്പോൾ അപ്പുറത്ത് നിന്നും ഫഹദ് കാക്കാന്റെ ഗിഫ്റ്റ് വിരലിലണിന് ഐഷൂനേയും ചേർത്ത് പിടിച്ച് സെൽഫി എടുക്കുന്നതിന്റെ ഒച്ചപാട് ഇവിടെ കേൾക്കാം ....

മ് നടക്കട്ടെ ....

അതൊക്കെയാണല്ലോ അവന് തിരിച്ച് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ഗിഫ്റ്റ് ....

അള്ളാഹു നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഖൈറും ബർക്കത്തും പ്രധാനം ചെയ്യട്ടെ..
എന്ന പ്രാർഥനയോടെ ഈ ഏട്ടത്തിയുടെ ഗിഫ്റ്റ് ഒരു കാലത്ത് എന്റെ എന്റെ ഏറ്റവും വലിയ കൂട്ടുകാരിയായിരുന്ന ഈ വാട്ട്പാടിലൂടെ സമർപ്പിക്കുന്നു ....

നിന്റെ നന്ദി പറച്ചിൽ വഴക്ക് ആണേൽ നേരിട്ട് സ്വീകരിക്കുന്നതാണ് ....

Happy Wedding Aniversery dear Angry Czn nd PujyaPpla..

                                   By Rashi kau.....😍😍😍

ചളീ..... Where stories live. Discover now