നെഞ്ചിലെ ടപ്പ് ടപ്പ്

112 16 13
                                    

"റോഡിലൂടെ ഒഴുകുന്ന കുടു കുടു വിനെക്കാൾ  ഏറെയിഷ്ടം ഇങ്ങളെ നെഞ്ചിലൂടെ ഒഴുകുന ടപ്പേ ടപ്പേ ശബ്ദമാണ്...."

   ***************************

''ന്റെ പെണ്ണേ ദാ ഇയ്യ് പറഞ്ഞ വണ്ടി"
പോർച്ചിൽ കിടക്കണ ന്യൂ റെജിസ്റ്റഡ് റോയൽ എൻഫിൽഡ്   ചൂണ്ടി കാട്ടി കെട്ടിയോൻ പറഞ്ഞപ്പോ ആയിശുന്റെ കണ്ണ് രണ്ടും  തള്ളി വെളിയിൽ ചാടാൻ പാകത്തിന് തുറിച്ച് വന്നു. എങ്ങിനെ ചാടാതിരിക്കും ഇങ്ങക്കറിയോ...

കഴിഞ്ഞ ദിവസം കാറിൽ ഏസിയുടെ തണുപ്പിൽ   കൈ കേർത്തിരുന്ന് പോവുമ്പോൾ മുന്നിലൂടെ തൊട്ടിയുറുമ്മി  പോവുന്ന യുവമിധുനങ്ങളെ ചൂണ്ടി നമ്മള് ചുമ്മ കുശുമ്പു കാട്ടി പറഞ്ഞ്

"ഇക്കോ.... നല്ല രസാവൂല്ലേ... ഇങ്ങിനെ  കുടു കുടു ശബ്ദത്തോട് ചേർന്ന് കെട്ടിപ്പുണർന്ന് പോവാൻ "

"ഉം... " ഒന്നു ഇരുത്തി മൂളിയതല്ലാതെ ഒന്നു പറയാതെ ഇരുന്ന കെട്ടിയോൻ ദേ ഇപ്പോ വണ്ടിയും വേടിച്ചു വന്നു നിക്കണു.

നമ്മള് പന്തം കണ്ട പെരുച്ചാഴി പോലെ നിക്കണത് കണ്ട് നമ്മളെ അരയിൽ വട്ടം ചുറ്റി പിടിച്ച് നമ്മളെ ഖൽബ് നമ്മളെ കണ്ണിൽ നോക്കി പറഞ്ഞ്

''പർദ്ദയിട്ട് ട്ടപ്പേന്ന് ഓടി വാ പെണ്ണേ നമ്മുക്ക് ഒരു റൈഡ് പോയിട്ട് വരാ...''

റൈഡ് എല്ലാം കഴിഞ്ഞ് തിരിച്ച് വീട്ടിൽ എത്തിയപ്പോ വികാരപരിവശയായി നമ്മളെ കെട്ടിയോനെ വാരി പുണർന്ന് നെഞ്ചിൽ തലച്ചായ്ച്ച് പറഞ്ഞു.

''ഇക്കോ.... "

''ഉം... "

'' റോഡിലൂടെ ഒഴുകുന്ന കുടുകുടു വിനേക്കാൾ ഏറെയിഷ്ടം ദേ ഇങ്ങളെ ഈ നെഞ്ചിൽ ഒഴുകുന്ന ടപ്പേ ടപ്പേ ശബ്ദമാണ് "

പോടി കാന്താരിന്ന് പറഞ്ഞ് നമ്മളെ കയ്യിൽ നുള്ളി നോവിച്ചപ്പോൾ ന്തോ വെല്ലാത്ത സുഖാർന്നു.😉😊😍🤗☺️😄😅😃

short storiesWhere stories live. Discover now