രാസക്കുമാരൻ

33 7 0
                                    

"കണ്ണിൽ സുറുമ വാരിയിട്ട് .
കയ്യിൽ  പൊന്നിൻ വളകളണിഞ്ഞ്
കാതിൽ ചേലഞ്ചും ലോലക്കിട്ട്
മാറിൽ മിന്നിതിളങ്ങും മഹറ് നോക്കി
മാറ്റേറും മൈലാഞ്ചി ചോപ്പിൽ നാണം കൊഞ്ചും മൊഞ്ചാണവൾക്ക്...."

ഫോൺ ഗാലറിയിലെ കഴിഞ്ഞ ഓണത്തിന് എല്ലാരും ഒത്തുകൂടിയത് നോക്കി നമ്മള് ഇങ്ങിനെ നെടുവീർപ്പിട്ട് ഇരിക്കുമ്പോഴാണ് ആടിന് കഞ്ഞി വെള്ളം മേടിക്കാൻ അയൽപക്കത്തെ പാത്തുത്താടെ എൻട്രി.

" ഇജ്ജ്  കുറെ ആയല്ലോ  ഈ സോപ്പ്പ്പെട്ടി നോക്കിയിരിക്കണ്. "

"ഇത് സോപ്പ്പ്പെട്ടില്ല ഇതാണ് സ്മാർട്ട് ഫോൺ "

" ഇജ്ജ് എന്നെ കൊച്ചാക്കണ്ട നമ്മക്കറിയാ... നമ്മളെ മര്യോളേല് ണ്ട് ഓള്ക്ക് വെത്തിലേല്ല് ചുള്ളാമ്പ് തേക്കല് തന്നെ പണീ... "

മുറക്കാൻ ചവച്ച് മുത്തി ചോപ്പിച്ച മോണക്കാട്ടി ചിരിച്ച് പാത്തുത്ത പറഞ്ഞപ്പോ ഇതിനെക്കാൾ വെലിയ ഉപമ ഇനി എവിടെന്ന് വരാൻ അല്ലേ...😂😂

"ഇജ്ജ് ഇപ്പോ ബല്യ മൈസർട്ടായിക്കണല്ലേ മരംക്കേറാനും ഞാവാൽ പറിക്കാനൊന്നും നമ്മളെ പൊരേൽക്ക് ബരണില്ലല്ലോ..."

പാത്തുത്താനെ നമ്മള് മാടി വിളിച്ച് ചെവിട്ടിൽ കിന്നരിച്ച്.

"ഉമ്മ പറയണ് അടക്കം ഒതുക്കം ഇല്ലേൽ ചെക്കനെ കിട്ടുല്ലാത്രേ"

''ഓളോട് പോവാൻ പറ ന്റെ മൊഞ്ചത്തിക്ക് നല്ല രാസക്കുമാരൻ വരും... "
പാത്തുത്ത നമ്മളെ ആടിയിൽ പിടിച്ച് അത് പറഞ്ഞപ്പോ ന്റെ മുഖത്ത് നാണം സറപറാന്ന് പറന്ന്  വന്ന്.

ന്താ ല്ലേ...😉🤭🤭😁✌️

short storiesWhere stories live. Discover now