പ്രതീക്ഷ

64 16 6
                                    


"ഇരുൾ മൂടികെട്ടിയ ചുമരുകൾക്കുള്ളിൽ കിളിവാതിൽ തുറന്ന് വെളിച്ചം നൽകിയ ഇരുളണയാത്ത
ഇണപിരിയാത്ത
ഇണകുരുവികളെ.... "

കാർ പാർക്കിംഗ് ഏരിയയിൽ ആക്കി. ഡിക്കിൽ തന്റെ ലാഗേജിനായി കാത്തു നിൽക്കുന്ന നൂറിനെ നോക്കി ഷാൻ ചിരിക്കാൻ പാടുപ്പെടുന്നത് കണ്ട് അവൾ കരയണോ ചിരിക്കണോന് അറിയാതെ ആ മിഴികളിലേക്ക് നോക്കി നിന്നു.

അവളുടെ ഓരോ നെഞ്ചിടിപ്പും അവൻ അറിയുന്നണ്ടായിരുന്നു.
വൈകി വന്ന വസന്തമായിരുന്നു ഷാന് നൂറിൻ...

ഒഴിവു വേളകളിൽ രോഗികളെ സദർശിക്കാൻ ചിലവിട്ട നിമിഷങ്ങളിൽ ആദ്യമായി അർത്ഥപൂർണ്ണമായത് റൂം നമ്പർ 310 ലെ ആ മിടുക്കിയെ കണ്ടപ്പോഴായിരുന്നു.

വാ തോരാതെയുള്ള സംസാരവും കൊച്ചു കൊച്ചു വാശിയും പിണക്കവും ഇണക്കവും നിറഞ്ഞ ഞങ്ങളുടെ സൗഹൃദത്തിന് തടയണയില്ലായിരുന്നു.

അര്‍ബുദമെന്ന ആശങ്കക്കുമേല്‍ പ്രത്യാശയുടെ പൂക്കള്‍ വിരിയിച്ച് ചികത്സ കഴിഞ്ഞ് തിരിച്ചു പോവാൻ അവളെ യാത്രയാക്കാൻ ഞാൻ കൂടിയെ തീരോ എന്ന അവളുടെ വാശിക്കു മുന്നിൽ ഞാൻ മുട്ടുമടക്കി.
അതെ... ഇന്നവൾ യാത്രയാവുകയാണ് തന്റെ പ്രിയപ്പെട്ടവരുടെ അരികിലേക്ക്.

ഡ്രോളിയുടെ ചക്രം മാർബിളിൽ ഉരസി ഉയരുന്ന ശബ്ദം ഞങ്ങൾക്കിടയിലെ മൗനത്തെ തടസ്സപ്പെടുത്തി. തോക്ക് ചാരി നിൽക്കുന്ന പട്ടാണക്കാരന്റെ മുന്നിൽ എത്തിയതും എന്റെ കാലുകൾ നിശ്ചലമായി. ഇനി ഒരുമിച്ചൊരു ചുവടുകൾ ഞങ്ങൾക്ക് അസാധ്യമായിരുന്നു.

വിഷാദം ഉള്ളിൽ ഒളിപ്പിച്ചു വെച്ച് തന്റെ മുഖത്ത് പടർത്താൻ മടിച്ച ചിരി പോലും തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.
അവളുടെ സ്വപ്ന കണ്ണുകളെ നോക്കി നിർവൃതിയടങ്ങാൻ ശ്രമിച്ച എന്റെ കുഞ്ഞുമോഹത്തിന് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു. അവളുടെ അപ്രതീക്ഷിതമായ വാരിപുണരൽ.

എന്തു ചെയ്യണമെന്നോ പറയുന്നമെന്നേ അറിയാതെ ഞാൻ നിർവികാരത്തോടെ നിന്നു.

"I'm gonna miss u.... ''

അവൾ പറഞ്ഞു തീർത്തപ്പോൾ എന്റെ ഹൃദയം അവളോട് പറയാതെ പറഞ്ഞു.

short storiesWhere stories live. Discover now